ദിലീപിനെ പിന്തുണച്ചത് കൊണ്ട് തന്നെ നിരന്തരം ഭീഷണിപ്പെടുത്തുന്നു; സലിം ഇന്ത്യ.. ഭീഷണിപ്പെടുത്തുന്നത്…..

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് നടന്‍ ദിലീപിനെ അറസ്റ്റ് ചെയ്തതു മുതല്‍ ദിലീപിനു പൂര്‍ണ പിന്തുണയുമായി രംഗത്തെത്തിയ വ്യക്തിയാണ് എഴുത്തുകാരന്‍ സലിം ഇന്ത്യ. ദിലീപിനായി ഒറ്റയാള്‍ പോരാട്ടമായിരുന്നു സലിം ഇന്ത്യ നടത്തിയത്.

റെയില്‍ പാളത്തില്‍ രാത്രി ഒരു പെണ്‍കുട്ടിയുടെ ബോഡി അടുത്ത് ചെന്ന യുവാവ് കാഴ്ച കണ്ട് ഞെട്ടി… 

ദിലീപ് കുറ്റവാളിയല്ലെന്നാണ് ഇപ്പോഴും വിശ്വസിക്കുന്നതെന്ന് സലിം ഇന്ത്യ പറയുന്നു. ഒരുകാലത്ത് കേരള ജനത നെഞ്ചിലേറ്റിയ താരമാണ് ദിലീപെന്നും അദ്ദേഹത്തിനു ഒരു ആപത്ത് വന്നപ്പോള്‍ തിരിഞ്ഞ് നോക്കാന്‍ ആരുമില്ലാതായെന്നും സലിം ഇന്ത്യ പറയുന്നു. മംഗളം സിനിമയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് സലിം ഇന്ത്യ ഇക്കാര്യങ്ങളെല്ലാം വെളിപ്പെടുത്തിയത്.

ദിലീപിനു അനുകൂലമായി നിലപാടെടുത്തതിന്റെ കാരണത്തില്‍ മറ്റാരുടെയൊക്കെയോ ശത്രുവായി മാറിയിരിക്കുകയാണ് താനെന്ന് സലിം ഇന്ത്യ പറയുന്നു. ഡല്‍ഹിയില്‍ നിന്നും ഒരാള്‍ നിരന്തരം തന്നെ വിളിച്ച്‌ ഭീഷണിപ്പെടുത്തുന്നു. ശത്രുക്കള്‍ അഞ്ജാതരായി തന്നെ ഇരിക്കട്ടെ. ദിലീപ് നിരപരാധിയാണെന്ന തെളിവുകള്‍ കോടതിയില്‍ ഹാജരാക്കിക്കോളാം. സലിം ഇന്ത്യ പറയുന്നു.

നിങ്ങള്‍ക്ക് ലോക സുന്ദരി മാനുഷിയുടെ ഭര്‍ത്താവാകാം; പക്ഷെ ഈ യോഗ്യതകള്‍ ഉണ്ടായിരിക്കണം എന്ന് മാത്രം…

അതോടൊപ്പം, ആക്രമിക്കപ്പെട്ട നടിയെ കുറിച്ചും സലിം ഇന്ത്യ പറയുന്നുണ്ട്. ‘കുഞ്ഞുനാള്‍ മുതലേ പ്രതിഭയുടെ പൊന്‍തിളക്കം നടിയില്‍ ഉണ്ടായിരുന്നു. വളര്‍ന്നപ്പോള്‍ അഭിനേത്രി എന്ന നിലയില്‍ തെന്നിന്ത്യയില്‍ തന്നെ ഒന്നാം നമ്ബര്‍ ആയി മാറി. ദിലീപിനൊപ്പം ഇഴുകി ചേര്‍ന്നഭിനയിച്ച രംഗങ്ങളൊക്കെ ചേതോഹരം. നടിയെ കണ്ട് സംസാരിക്കാന്‍ കഴിയില്ല. സംസാരിച്ചാല്‍ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്നാകും’ – സലിം ഇന്ത്യ പറയുന്നു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*