ഡല്‍ഹിയില്‍ വീണ്ടും നിര്‍ഭയയ്ക്കു സമാനമായ പീഡനം; ഓടിക്കൊണ്ടിരുന്ന ടാക്‌സിയില്‍ 19കാരി ബലാത്സംഗം ചെയ്യപ്പെട്ടു..!

ഡല്‍ഹിയില്‍ വീണ്ടും നിര്‍ഭയയ്ക്കു സമാനമായ പീഡനം. ഓടിക്കൊണ്ടിരുന്ന ടാക്‌സിയില്‍ ഡ്രൈവറും സഹയാത്രികനും ചേര്‍ന്ന് 19കാരിയെ ബലാത്സംഗം ചെയ്തു. സംഭവത്തില്‍ ടാക്‌സി ഡ്രൈവര്‍ ബിദുര്‍ സിങ്, യാത്രക്കാരനായ സുമിത്ത് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. ഡല്‍ഹി സ്വദേശിനിയായ പെണ്‍കുട്ടി ഗുരുഗ്രാമിലെ മാളിലാണ് ജോലിചെയ്യുന്നത്. ജോലി കഴിഞ്ഞ് ഡല്‍ഹിയിലേക്ക് തിരിച്ച് വരുമ്പോഴായിരുന്നു സംഭവം.

പെണ്‍കുട്ടികളുടെ 21000 ത്തിലധികം അശ്ലീല ചിത്രങ്ങള്‍ കൈവശം വെച്ചു; കോളേജ് പ്രിന്‍സിപ്പല്‍ അറസ്റ്റില്‍..!

ദ്വാരക സെക്ടര്‍ 21 മെട്രോ സ്‌റ്റേഷന് സമീപം ഒരു പെണ്‍കുട്ടി ഇരുന്ന് കരയുന്നതായും, അവളെ രണ്ടു പേര്‍ ബലാത്സംഗം ചെയ്തുമെന്ന സന്ദേശം പുലര്‍ച്ചേ 12.30ഓടെയാണ് പോലീസിന് ലഭിച്ചത്. ഉടന്‍ തന്നെ സംഭവ സ്ഥലത്തെത്തിയ പോലീസ് കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി. ഡല്‍ഹി സ്വദേശിയായ പെണ്‍കുട്ടി ഗുരുഗ്രാമിലെ മാളിലാണ് ജോലി ചെയ്യുന്നത്.

ജോലി കഴിഞ്ഞ് ഡല്‍ഹിയിലേയ്ക്ക് തിരികെ വരുമ്പോഴാണ് അപകടം ഉണ്ടായതെന്ന് പെണ്‍കുട്ടി മൊഴി നല്‍കി. ശങ്കര്‍ ചൗക്കില്‍ നിന്നാണ് ടാക്‌സി വിളിച്ചത്. താന്‍ കയറുമ്പോള്‍ മൂന്നു പേരുണ്ടായിരുന്നു. ഒരാള്‍ രാജോക്രിയില്‍ ഇറങ്ങി. ഉത്തം നഗര്‍ സ്‌റ്റേഷനിലാണ് തന്നെ ഇറക്കേണ്ടിയിരുന്നത്.

കസബ വിഷയത്തില്‍ ഫാന്‍സ് എന്ന വെട്ടുകിളിക്കൂട്ടത്തിന് ആഷിഖ് അബുവിന്‍റെ കിടിലന്‍ മറുപടി…!

പക്ഷേ ആളൊഴിഞ്ഞ സ്ഥലങ്ങളിലൂടെ ടാക്‌സി ഓടിച്ച് ഉപദ്രവിക്കുകയായിരുന്നു. പിന്നീട് മെട്രോ സ്‌റ്റേഷന് സമീപം ഉപേക്ഷിച്ച് കടക്കുകയായിരുന്നു. ടാക്‌സി നമ്പറിന്റെ ഏതാനും അക്കങ്ങള്‍ പെണ്‍കുട്ടി പറഞ്ഞു. പിന്നീട് കുട്ടി നല്‍കിയ വിവരണത്തില്‍ നിന്നും പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*