കുട്ടികള്‍ ഇനി ഗര്‍ഭനിരോധന ഉറയുടെ പരസ്യം കാണണ്ട; പരസ്യത്തിനെതിരെ കേന്ദ്രസര്‍ക്കാര്‍…!

ഗര്‍ഭനിരോധന ഉറകളുടെ പരസ്യം പ്രദര്‍ശിപ്പിക്കരുതെന്ന് കേന്ദ്രസര്‍ക്കാര്‍. കുട്ടികളും മുതിര്‍ന്നവരും ഏറ്റവും കൂടുതല്‍ സമയം ടെലിവിഷന് മുന്‍പിലെത്തുന്നത്  പ്രൈം ടൈമിലാണ്. ഈ സമയത്ത് ഗര്‍ഭനിരോധന ഉറകളുടെ പരസ്യം പ്രദര്‍ശിപ്പിക്കരുതെന്ന് കേന്ദ്രസര്‍ക്കാര്‍. കേന്ദ്ര വാര്‍ത്ത വിനിമയകാര്യ മന്ത്രാലയമാണ് ഇതു സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.

രാത്രി പത്ത് മണി മുതല്‍ പുലര്‍ച്ച ആറ് മണി വരെയുള്ള സമയത്ത് മാത്രം ഇനി ഉറകളുടെ പരസ്യം പ്രദര്‍ശിപ്പിച്ചാല്‍ മതിയെന്നാണ് ഉത്തരവ്. ഇത്തരം പരസ്യങ്ങള്‍ കുട്ടികള്‍ കാണുന്നത് അനുചിതമാണെന്നും അവര്‍ കാണാതിരിക്കുന്നതിന് വേണ്ടിയാണ് പകല്‍ സമയത്ത് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നതെന്നും ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രി സ്മൃതി ഇറാനി പറഞ്ഞു.

രാത്രി പത്ത് മണിക്ക് ശേഷം രാവിലെ ആറ് വരെ പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കാവുന്നതാണ്. കേബിള്‍ ടെലിവിഷന്‍ നെറ്റ്വര്‍ക്കുകള്‍ റൂള്‍സ്, 1994 ല്‍ അടങ്ങിയിരിക്കുന്ന വ്യവസ്ഥകള്‍ കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിന് വേണ്ടിയാണ് പുതിയ നിര്‍ദ്ദേശമെന്ന് മന്ത്രാലയം വ്യക്തമാക്കി. ഗര്‍ഭനിരോധനഉറകളുടെ പരസ്യം പൂര്‍ണമായും മുതിര്‍ന്നവരെ ഉദ്ദേശിച്ചുള്ളതാണെന്നും അതിനാല്‍ അത് പ്രൈം ടൈമില്‍ പ്രദര്‍ശിപ്പിക്കരുതെന്നുമായിരുന്നു കൗണ്‍സിലിന് ലഭിച്ച പരാതികളില്‍ പറഞ്ഞിരുന്നത്.

സണ്ണി ലിയോണിനെ മോഡലാക്കിയുള്ള മാന്‍ഫോഴ്‌സിന്റെ പരസ്യ ഹോര്‍ഡിംഗുകള്‍ ”ഈ നവരാത്രി ആഘോഷിക്കൂ, സ്‌നേഹത്തോടെ….” എന്ന അടിക്കുറിപ്പോടെ ഗുജറാത്തിലെ പ്രധാനനഗരങ്ങളില്‍ നിറഞ്ഞിരുന്നു. ഇതിനെതിരെ പല ഹൈന്ദവസംഘടനകളും രംഗത്തെത്തുകയും പരസ്യ ഹോര്‍ഡിംഗുകള്‍ പലയിടത്തും കീറിനശിപ്പിക്കുകയും ചെയ്തിരുന്നു.

ചില ചാനലുകള്‍ കോണ്ടത്തിന്റെയും മറ്റും അശ്ലീലത നിറഞ്ഞ പരസ്യങ്ങള്‍ പകല്‍ സമയങ്ങളിലും പ്രദര്‍ശിപ്പിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം  നിര്‍ദ്ദേശവുമായി രംഗത്തെത്തിയത്. ഇത്തരം പരസ്യങ്ങളുടെ പ്രക്ഷേപണ സമയത്തില്‍ മാറ്റം വരുത്തണമെന്ന് അഡ്വൈര്‍ടൈസിംഗ് സ്റ്റാന്‍ഡേഡ്‌സ് കൌണ്‍സില്‍ ഓഫ് ഇന്ത്യയും (അടഇക) മന്ത്രാലയത്തോട് ആവശ്യപ്പെട്ടിരുന്നു. ഇതേ തുടര്‍ന്നാണ് നടപടി.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*