ക്ലിനിക്ക് ഉടമ ജീവനക്കാരന്‍ നല്‍കിയ ക്രിസ്മസ് സമ്മാനം കണ്ണ് നിറയ്ക്കും…!

ഇന്ന് ക്രിസ്മസ്. ഈ ദിവസത്തില്‍ ഏറ്റവും കൂടുതല്‍ സന്തോഷിക്കുന്ന ഒരാളായിരിക്കും ഉഗാണ്ടക്കാരന്‍ ഡേവിഡ്. ഡേവിഡിന് ക്ലിനിക്ക് ഉടമ നല്‍കിയ ക്രിസ്മസ് സമ്മാനം കണ്ട് കഴിഞ്ഞാല്‍ ഏവരുടെയും കണ്ണ് നിറയും. പ്രവാസിയായ തന്റെ തൊഴിലാളിക്ക് സാമ്പത്തിക ബുദ്ധിമുട്ടുകളാല്‍ വര്‍ഷങ്ങളായി കാണാന്‍ സാധിക്കാതെയിരുന്ന നാട്ടിലുളള മകനെയാണ് ക്ലിനിക്ക് ഉടമ ക്രിസ്മസ് സമ്മാനമായി നല്‍കിയത്.

ദുബായിലാണ് ഈ വ്യത്യസ്ഥമായ സംഭവം അരങ്ങേറിയത്. ദുബായിയില്‍ ഒരു ഡെന്റല്‍ ക്ലീനിക്ക് നടത്തുന്ന ജര്‍മ്മന്‍ സ്വദേശിയായ ഗോര്‍ട്ടോണും കുടുംബവുമാണ് തന്റെ സ്ഥാപനത്തിലെ മാനേജറായ ഡേവിഡിനായി ഈ സമ്മാനം ഒരുക്കി വെച്ചത്. ഗോര്‍ട്ടണും കുടുംബവും ഡേവിഡിന് മാത്രമായി ഒരുക്കിയ പാര്‍ട്ടിയില്‍ ഒരു സമ്മാനം തരുവാനുണ്ടെന്ന് പറഞ്ഞ് ഡേവിഡിനെ ക്രിസ്മസ് ട്രീക്ക് അടുക്കലേക്ക് കൊണ്ട് പോയി.

അവിടെ ഒരു പെട്ടി വെച്ചിട്ടുണ്ടായിരുന്നു. ഇത് താങ്കള്‍ക്കുള്ള ഞങ്ങളുടെ സമ്മാനമാണെന്ന് പറഞ്ഞ് ഗോര്‍ട്ടനും കുടുംബവും ഡേവിഡിനെ കൊണ്ട് പെട്ടി തുറപ്പിച്ചു. ഈ പെട്ടി തുറന്ന് നോക്കിയ ഡേവിഡിന് തന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല. പെട്ടിക്കുള്ളില്‍ തന്റെ മകനെ കണ്ട ഡേവിഡ് ഈ കാര്യത്തെ ഉള്‍ക്കൊള്ളാനാവാതെ മുറിയില്‍ കൂടി അങ്ങോട്ടുമിങ്ങോട്ടുമോടി. ഒടുവില്‍ മകനെ കെട്ടിപ്പിടിച്ച് കുറെ നേരം കരഞ്ഞു. ഏവരുടേയും കണ്ണ് നനയ്ക്കും ഈ വീഡിയോ.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*