ധോണി തന്റെ പഴയ തട്ടകത്തിലേക്ക്: ചെന്നെെയ്ക്ക് 2015ലെ താരങ്ങളെ നിലനിര്‍ത്താന്‍ അനുമതി

എെ.പി.എല്ലില്‍ നിന്നും രണ്ട് വര്‍ഷത്തേക്ക് സസ്പെന്റ് ചെയ്ത ചെന്നെെ സുപ്പര്‍ കിംഗ്സ്, രാജസ്ഥാന്‍ റോയല്‍സ് എന്നീ ടീമുകള്‍ക്ക് 2015ലെ താരങ്ങളെ നിലനിര്‍ത്താന്‍ എെ.പി.എല്‍ ഗവേണിംഗ് കൗണ്‍സിലിന്റെ അനുമതി. ഇതോടെ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണി തന്റെ ആദ്യ ടീമായ ചെന്നെെയിലേക്ക് തന്നെ തിരിച്ചെത്തുമെന്ന് ഏകദേശം ഉറപ്പായി.

ഓരോ ഫ്രാഞ്ചെയ്സികള്‍ക്കും ടീമില്‍ അഞ്ച് അംഗങ്ങളെ വരെ നിലനിര്‍ത്താനും ഗവേണിംഗ് അനുമതി നല്‍കിയിട്ടുണ്ട്. ഒരു ടീമിന് മൂന്ന് ഇന്ത്യന്‍ താരങ്ങളെയും രണ്ട് വിദേശ താരങ്ങളെയും പരാമവധി നിലനിര്‍ത്താം. പരമാവധി 25 താരങ്ങളെയാണ് ഓരോ ടീമിലും ഉള്‍പ്പെടുത്താന്‍ സാധിക്കുകയുള്ളു.

2013 സീസണിലെ വാതുവെപ്പുമായി ബന്ധപ്പെട്ട് 2016ലും 2017ലും ചെന്നെെ സൂപ്പര്‍ കിംഗ്സിനെയും രാജസ്ഥാന്‍ റോയല്‍സിനും വിലക്കിയിരുന്നു. പിന്നീട് റെെസിംഗ് പൂനെ സൂപ്പര്‍ ജയന്റ്സ്, ഗുജറാത്ത് ലയണ്‍സ് എന്നീ ടീമുകള്‍ എെ.പി.എല്ലില്‍ പിറന്നിരുന്നു. ധോണിയെ കൂടാതെ വെസ്റ്റ് ഇന്‍ഡീസ് താരം ഡെയ്ന്‍ ബ്രാവോയേയും ചെന്നെ നിലനിര്‍ത്താന്‍ സാദ്ധ്യതയുണ്ട്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*