ചീമേനിയെ ഞെട്ടിച്ച് അരുംകൊല; മൂന്നംഗസംഘം ദമ്പതികളെ കെട്ടിയിട്ട് കഴുത്തറത്തതിനുശേഷം വീടുകൊള്ളയടിച്ചു…

പുലിയന്നൂര്‍: കാസര്‍കോട് ചീമേനി പുലിയന്നൂരില്‍ മോഷണ ശ്രമത്തിനിടെ ഗൃഹനാഥ കുത്തേറ്റു മരിച്ചു. റിട്ട. അധ്യാപിക പി.വി. ജാനകി (65) ആണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവും റിട്ട. അധ്യാപകനുമായ പുലിയന്നൂര്‍ കളത്തേര കൃഷ്ണന് ഗുരുതര പരിക്കേറ്റു. ഇയാളെ മംഗലാപുരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച രാത്രി 9.30 ഓടെ പുലിയന്നൂര്‍ സ്‌കൂളിന് സമീപമായിരുന്നു സംഭവം.

വീടിനുള്ളില്‍ പ്രവേശിച്ച മൂന്നംഗ മോഷണസംഘം മോഷണം നടത്തുന്നത് തടയാനുള്ള ശ്രമത്തിനിടെയാണ് കൃഷ്ണനും ജാനകിക്കും കഴുത്തിന് കുത്തേറ്റത്. കൃഷ്ണന്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ചീമേനി പൊലീസ് എത്തിയാണ് ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍, സംഭവ സ്ഥലത്ത് തന്നെ ജാനകി മരിച്ചു.

മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്യുന്നതിനായി പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. മക്കള്‍ വിദേശത്ത് ജോലി ചെയ്യുന്നതിനാല്‍ പ്രദേശത്തെ ഒറ്റപ്പെട്ട വീട്ടിലാണ് ഇരുവരും താമസിച്ചിരുന്നത്. ജാനകി അണിഞ്ഞിരുന്ന മാല, വീട്ടില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണാഭരണങ്ങള്‍, 50,000 രൂപ എന്നിവ മോഷ്ടാക്കള്‍ കവര്‍ന്നതായി പൊലീസ് പറഞ്ഞു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*