Breaking News

ചാമ്ബ്യന്‍സ് ലീഗ് ലൈനപ്പായി : റയല്‍ മാഡ്രിഡിന് പി.എസ്.ജി, ബാഴ്സലോണക്ക് ചെല്‍സി…

ചാമ്ബ്യന്‍സ് ലീഗ് റൗണ്ട് ഓഫ് 16 ഉള്ള ടീമുകള്‍ പ്രഖ്യാപിച്ചപ്പോള്‍ ശക്തമായ മത്സരങ്ങള്‍. കഴിഞ്ഞ തവണത്തെ ചാമ്ബ്യന്മാരായാ റയല്‍ മാഡ്രിഡിന്റെ എതിരാളികള്‍ ഫ്രഞ്ച് ചാമ്ബ്യന്മാരായ പി.എസ്.ജി. ലാ ലീഗയില്‍ഒന്നാം സ്ഥാനത്തുള്ള ബാഴ്സലോണക്ക് ഇംഗ്ലീഷ് ടീമായ ചെല്‍സിയാണ് എതിരാളികള്‍. പ്രീമിയര്‍ ലീഗില്‍ കുതിപ്പ് തുടരുന്ന മാഞ്ചസ്റ്റര്‍ സിറ്റിക്ക് താരതമ്യേന ദുര്‍ബലരായ ബാസേല്‍ ആണ് എതിരാളികള്‍. ലിവര്‍പൂളിന്റെ എതിരാളികള്‍ പോര്‍ച്ചുഗല്‍ ക്ലബായ പോര്‍ട്ടോയാണ്.

ടോട്ടന്‍ഹാമിന് എതിരാളികള്‍ ഇറ്റാലിയന്‍ ടീമായ യുവന്റസ് ആണ്. ഹോസെ മൗറിഞ്ഞോയുടെ യുണൈറ്റഡിന്റെ എതിരാളികള്‍ സെവിയ്യയാണ്. ബയേണ്‍ മ്യൂണിക്കിന് ദുര്‍ബലരായ ബെസിക്റ്റസിനെ കിട്ടിയപ്പോള്‍ ഇറ്റാലിയന്‍ ടീമായ റോമയുടെ എതിരാളികള്‍ ഷാക്തര്‍ ഡോണെസ്റ്റ്ക് ആണ്. ചാമ്ബ്യന്‍സ് ലീഗിന്റെ പ്രീ ക്വാര്‍ട്ടര്‍ മത്സരങ്ങളില്‍ തന്നെ ശക്തമായ മത്സരങ്ങളാണ് നടക്കുന്നത്.

2018 മെയ് 26ന് കീവില്‍ വെച്ചാണ് ചാമ്ബ്യന്‍സ് ലീഗ് ഫൈനല്‍. 2005ല്‍ ലിവര്‍പൂളിന്റെ കൂടെയും 2014ല്‍ റയല്‍ മാഡ്രിഡിന്റെ കൂടെയും ചാമ്ബ്യന്‍സ് ലീഗ് നേടിയ സാബി അലോണ്‍സോയാണ് നറുക്കെടുപ്പിനു നേത്രത്വം കൊടുത്തത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*