മെസിയോ റൊണാള്‍ഡോയോ? ബാലന്‍ ഡി ഓര്‍ ഇന്ന് പ്രഖ്യാപിക്കും..!

ലോകത്തെ മികച്ച ഫുട്ബോളര്‍ക്കുള്ള ബാലന്‍ ഡി ഓര്‍ പുരസ്കാരം ഇന്നു പ്രഖ്യാപിക്കും. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും മെസിയും തമ്മിലാണ് പ്രധാന മത്സരം. മെസി അഞ്ചുതവണയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോ നാലുതവണയും പുരസ്കാരം നേടിയിട്ടുണ്ട്. ഇന്ത്യന്‍ സമയം രാത്രി 12.15-നാണ് പ്രഖ്യാപനം. ഇന്ന് പുരസ്കാരം നേടാനായാല്‍ റൊണാള്‍ഡോയ്ക്ക് മെസിയുടെ നേട്ടത്തിനൊപ്പം എത്താനാകും.

കഴിഞ്ഞ സീസണില്‍ റയല്‍ മാഡ്രിഡിനായി മിന്നുന്ന പ്രകടനം കാഴ്ചവെച്ച ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്കാണ് ഇത്തവണയും കൂടുതല്‍ സാധ്യത കല്‍പിക്കപ്പെടുന്നത്. സ്പാനിഷ് ലീഗില്‍ 25-ഉം ചാമ്ബ്യന്‍സ് ലീഗില്‍ പന്ത്രണ്ടും ഗോളുകള്‍ നേടിയിട്ടുണ്ട്. റയലിന്റെ രണ്ടു കിരീടനേട്ടങ്ങള്‍ക്ക് പിന്നിലും റൊണാള്‍ഡോയുടെ സാന്നിധ്യം നിര്‍ണായകമായിരുന്നു. എന്നാല്‍ നടപ്പുസീസണില്‍ അദ്ദേഹത്തിന്റ പ്രകടനം ആശാവഹമല്ല.

ബാഴ്സലോണയ്ക്കായി സ്പാനിഷ് ലീഗില്‍ 37 ഗോളുകളാണ് മെസി നേടിയിട്ടുള്ളത്. ഒമ്ബത് ഗോളവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തു. പക്ഷെ ടീമിന് മികച്ച കിരീടങ്ങളൊന്നും നേടിക്കൊടുക്കാനായില്ല. 2018-ലെ റഷ്യന്‍ ലോകകപ്പിലേക്ക് അര്‍ജന്റീനയ്ക്ക് യോഗ്യത നേടിക്കൊടുക്കുന്നതില്‍ മെസി നിര്‍ണായകമായ പങ്കാണ് വഹിച്ചിട്ടുള്ളത്. നടപ്പു സീസണില്‍ ബാഴ്സയ്ക്കായി 13 ഗോള്‍ നേടുകയും നാലെണ്ണത്തിന് അവസരമൊരുക്കുകയും ചെയ്തിട്ടുണ്ട്

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*