Breaking News

അമ്ബരപ്പിക്കുന്ന വിലയില്‍ ഏഴു സീറ്റുള്ള റെനോ ക്വിഡ്

റെനോ ജനപ്രിയ ഹാച്ച്‌ ബാക്ക് മോഡലായ ക്വിഡിന്റെ ഏഴു സീറ്റുള്ള മോഡല്‍ പുറത്തിറക്കുന്നു. ചെറുകാറായ ക്വിഡിന്റെ സെവന്‍ സീറ്റര്‍ സെഡാന്‍ മോഡല്‍ അടുത്ത വര്‍ഷം പുറത്തിറങ്ങുമെന്നാണ് സൂചന. നിസാന്റെ ബജറ്റ് മോഡലായ ഡാറ്റ്സണ്‍ ഗോയുമായി സാമ്യമുള്ള രീതിയിലാണ് ആര്‍.ബി.സി. എന്ന കോഡ്നാമം ഇട്ടിരിക്കുന്ന സെവന്‍ സീറ്ററിന്റെ രൂപകല്‍പ്പന.

5 സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനു പുറമെ ഓട്ടോമാറ്റിക് മാനുവല്‍ ട്രാന്‍സ്മിഷന്‍ (എ.എം.ടി.) ഓപ്ഷനുള്ള മോഡലും ലഭ്യമാക്കും. വാഹനം 2018-ലെ ഇന്ത്യന്‍ ഓട്ടോ എക്സ്പോയില്‍ പ്രദര്‍ശിപ്പിക്കുമെന്നാണ് സൂചന. അഞ്ചു ലക്ഷം രൂപയാണ് പ്രാരംഭ വില പ്രതീക്ഷിക്കുന്നത്. സെവന്‍ സീറ്റര്‍ വിപണിയിലവതരിപ്പിച്ചതിനു ശേഷം സി.എം.എഫ്-എ പ്ലാറ്റ്ഫോമില്‍ രൂപകല്‍പ്പന ചെയ്യുന്ന മറ്റൊരു വാഹനം കൂടി പുറത്തിറക്കാന്‍ തയ്യാറെടുക്കുകയാണ് റെനോ.

റെനോയുടെ ജനകീയമായ കാര്‍ മോഡലുകളിലൊന്നാണ് ക്വിഡ്. 800 സിസി, 1000 സിസി എന്നിങ്ങനെ രണ്ട് എന്‍ജിന്‍ കരുത്തുകളില്‍ നിലവില്‍ ക്വിഡ് വില്‍പ്പനയ്ക്കുണ്ട്. പുറത്തിറക്കി രണ്ടു വര്‍ഷം പിന്നിടുമ്ബോള്‍ രണ്ട് ലക്ഷത്തിലധികം യൂണിറ്റുകളാണ് രാജ്യത്ത് വിറ്റഴിച്ചത്. പുതിയ കാര്‍ മോഡല്‍ അവതരിപ്പിക്കുന്നതോടെ വില്‍പ്പന ഇനിയും കൂടുമെന്നാണ് കമ്ബനിയുടെ പ്രതീക്ഷ

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*