അംബരചുമ്ബികള്‍ കീഴടക്കിയ ചൈനയുടെ ‘ആകാശയാത്രികന്‍’ 62 -ാം നിലയില്‍ നിന്നും വീണു മരിച്ചു(വീഡിയോ)

സുരക്ഷാ ക്രമീകരണങ്ങള്‍ ഒന്നുമില്ലാതെ അംബരചുമ്ബികള്‍ കീഴടക്കിയ ചൈനയുടെ വൂ യുങ്യിങ് 62 നില കെട്ടിടത്തില്‍ നിന്നും വീണ് മരിച്ചു. സാമൂഹ്യമാധ്യമങ്ങളിലെ വീഡിയോകളിലൂടെ ലോക പ്രശസ്തനാണ് 26 കാരനായ വൂ. ചങ്ഷാ നഗരത്തിലെ കെട്ടിടത്തിന്റെ മുകളില്‍ നിന്നാണ് വൂ താഴെക്ക് വീണത്.

അമ്മയുടെ രോഗത്തിന് ചികിത്സ തേടാനായി ഒരു ലക്ഷം യുവാന്‍ ബെറ്റ് വച്ചായിരുന്നു വൂ യുങ്യിങ് ആ 62 നില കെട്ടിടത്തിലേക്ക് കയറിയതെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഈ പ്രകടനത്തിന് ശേഷം കാമുകിയോട് വിവാഹാഭ്യര്‍ത്ഥന നടത്താനിരിക്കുകയായിരുന്നു വൂ എന്ന് അദ്ദേഹത്തിന്റെ അമ്മാവന്‍ മാധ്യമങ്ങളോട് പറഞ്ഞു.

വൂവിന്റെ മരണത്തെ കുറിച്ച്‌ നേരത്തെ അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നെങ്കിലും സ്ഥിതീകരണം ഉണ്ടായിരുന്നില്ല. എന്നാല്‍ കഴിഞ്ഞ 8 -ാം തിയതി വൂവിന്റെ കാമുകിയുടെ ട്വീറ്റാണ് വൂ യുങ്യിങിന്റെ മരണം സ്ഥിതീകരിച്ചത്. കാമുകിയുടെ കുറിപ്പ് ഇങ്ങനെയായിരുന്നു. ‘ഇന്ന് ഡിസംബര്‍ 8. അത് എന്നെ നവംബര്‍ 8 ഓര്‍മ്മിപ്പിക്കുന്നു, നീ ഞങ്ങളെയും ഈ ലോകത്തെയും വിട്ടുപോയ ആ ദിവസം.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*