അഭ്യാസങ്ങള്‍ കാണിക്കാന്‍ ചിലര്‍ പെട്രോള്‍ കുടിക്കാറുണ്ട്; എന്നാല്‍ 42 വര്‍ഷമായി പെട്രോള്‍ കുടിക്കുന്നൊരാളുണ്ട് ഇവിടെ…

സര്‍ക്കസിലും മറ്റ് പല പരിപാടികളിലും അഭ്യാസങ്ങള്‍ കാണിക്കാന്‍ പെട്രോള്‍ കുടിക്കുന്ന മനുഷ്യരുണ്ട്. എന്നാല്‍ അവരൊക്കെ തന്നെ ഒരു തുള്ളി  പെട്രോള്‍ വയറ്റിലേക്ക് പോകാതിരിക്കാന്‍ ശ്രമിക്കാറുണ്ട്. ഇവിടെയിതാ 42 വര്‍ഷത്തോളവുമായി പെട്രോള്‍ കുടിച്ച് ജീവിക്കുന്ന ചെന്‍ ഡേജുന്‍ എന്ന ഒരു മനുഷ്യനുണ്ട്.

ഇന്നലെ ജിഷ്ണു, ഇന്ന് അബി, നാളെ ഇനി ആരെന്നറിയില്ല; വ്യാജ വൈദ്യത്തിനെതിരെ പൊട്ടിത്തെറിച്ച് ഡോ.ഷിംന അസീസ്

3 മുതല്‍ 3.5 ലിറ്റര്‍ പെട്രോള്‍ വരെയാണ് ദിവസവും കുടിക്കുന്നത്. ഇയാള്‍ ഇതുവരെയായി 1.5 ടണ്‍ ലിറ്റര്‍ പെട്രോള്‍ കുടിച്ചിട്ടുണ്ടെന്നാണ് സൂചന.

ചെന്‍ പെട്രോള്‍ കുടിക്കാന്‍ തുടങ്ങിയതെങ്ങനെയാണെന്നോ. രോഗത്തിനുള്ള മരുന്നായാണ് ആദ്യമായി കുടിക്കുന്നത്. വിട്ടുമാറാത്ത ചുമയും, നെഞ്ച് വേദനയും കാരണം ഡോക്ടറെ കാണിച്ചെങ്കിലും ഡോക്ടര്‍ക്ക് ഒന്നും ചെയ്യാന്‍ സാധിച്ചില്ല.

ടോയ്‌ലെറ്റില്‍ പോലും പാമ്പുകള്‍; ഈ നഗരത്തില്‍ ഒരു ദിവസം പിടികൂടുന്നത് നൂറിലധികം പാമ്പുകളെ..!!

അതിനിടയില്‍ ആരോ പറഞ്ഞത് അനുസരിച്ചാണ് പെട്രോള്‍ കുടിക്കാന്‍ ആരംഭിച്ചത്. പിന്നീട് ഇത് ജീവിതത്തിന്റെ ഭാഗമാക്കുകയായിരുന്നു. എന്നാല്‍ ഇത്ര വര്‍ഷമായിട്ടും പെട്രോള്‍ കുടിക്കുന്ന ചെന്നിന്റെ ആരോഗ്യത്ത് ഒരു പ്രശ്‌നവും ഇല്ലായെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. വെള്ളം കുടിക്കുന്ന ലാഘവത്തോടെയാണ് ഇദ്ദേഹം ഇത് കുടിക്കുന്നത്. ആരോഗ്യത്തിന് ഒരു പ്രശ്‌നമില്ലെങ്കിലും ഇതൊരു തരം അഡിക്ഷനാണെന്നും ഡോക്ടര്‍മാര്‍ വെളിപ്പെടുത്തുന്നുണ്ട്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*