Breaking News

ആശുപത്രിയില്‍ പരസ്പരം കുഞ്ഞുങ്ങള്‍ മാറി: ഒടുവില്‍ സ്വന്തം കുഞ്ഞ് പെണ്ണാണെന്ന് അറിഞ്ഞതോടെ അമ്മ ചെയ്തത്…!

കര്‍ണാടകയിലെ കലബുര്‍ഗി ജില്ലാ ആശുപത്രിയില്‍ കഴിഞ്ഞ ദിവസം നാടകീയസംഭവങ്ങള്‍ അരങ്ങേറി. ആശുപത്രി അധികൃതരുടെ അനാസ്ഥയെ തുടര്‍ന്ന് പ്രസവം നടന്നതിനു പിന്നാലെ കുഞ്ഞുങ്ങള്‍ പരസ്പരം മാറിപ്പോയതോടെയാണ് സംഭവങ്ങളുടെ തുടക്കം. തുടര്‍ന്ന് രക്തപരിശോധണയിലൂടെ കുട്ടികളുടെ രക്ഷിതാക്കളെ തിരിച്ചറിഞ്ഞു.

“എല്ലാവരുടേയും ആ അട്ടഹാസച്ചിരിയില്‍ എനിക്കനുഭവപ്പെട്ടത് നെഞ്ചിന്‍കൂട് പൊട്ടുന്ന വേദനയായിരുന്നു”; ഉനൈസ്, നിന്നെ പോലുള്ളവരെ വേദനിപ്പിച്ചതിന് മാപ്പ് – പാര്‍വതി..!

എന്നാല്‍ രണ്ടു കൂട്ടര്‍ക്കും ആണ്‍കുഞ്ഞിനെ മതിയെന്നാതായതോടെയാണ് കഥയാകെ മാറിമറിയുന്നത്. തന്റെ മാറിപ്പോയ കുഞ്ഞ് പെണ്ണാണെന്ന് അറിഞ്ഞതോടെ കുട്ടിയുടെ യഥാര്‍ത്ഥ അമ്മ കുഞ്ഞിനെ കൈയൊഴിയുകയായിരുന്നു. അതോടെ കുഞ്ഞിനെ പാലൂട്ടാനോ, പരിപാലിക്കാനോ രണ്ടമ്മമാരും തയാറായില്ല. ഇതോടെ ആറു ദിവസം പ്രായമുള്ള പെണ്‍കുഞ്ഞിനെ രക്ഷിതാക്കളുടെ മനസലിയുന്നതും കാത്ത് ആശുപത്രി അധികൃതര്‍ തീവ്രപരിചരണ വിഭാഗത്തിലേയ്ക്ക് മാറ്റുകയായിരുന്നു.

കല്‍ബുര്‍ഗി ജില്ലാ ആശുപത്രിയിലാണ് സംഭവം. യാദ്ഗിര്‍ ജില്ലയില്‍ നിന്നുള്ള നന്ദമ്മയും, നസ്മ ബീഗവും ഒരേ സമയമാണ് പ്രസവിക്കുന്നത്. അബദ്ധത്തില്‍ പരസ്പരം കുഞ്ഞുങ്ങളെ മാറി ബന്ധുക്കള്‍ക്ക് കൈമാറുകയായിരുന്നു. ഉടന്‍ തന്നെ ജീവനക്കാര്‍ ഇതു വെളിപ്പെടുത്തിയെങ്കിലും ആണ്‍കുഞ്ഞ് പിറന്നുവെന്ന് വിശ്വസിച്ച നന്ദമ്മയും ബന്ധുക്കളും പെന്‍കുഞ്ഞിനെ സ്വീകരിച്ചില്ല.

രക്തപരിശോധനയില്‍ പെണ്‍കുഞ്ഞ് നന്ദമ്മയുടേതാണെന്ന് അറിഞ്ഞെങ്കിലും കുഞ്ഞിന്റെ അമ്മയും, ബന്ധുക്കളും ഇതു നിഷേധിക്കുകയായിരുന്നു. വിശദമായ ഡിഎന്‍എ പരിശോധന വേണമൊണ് ഇവരുടെ ആവശ്യം. എന്നാല്‍ അതുവരെ പോലും കുഞ്ഞിന് പാലു കൊടുക്കാനോ പരിചരിക്കാനോ കുഞ്ഞിന്റെ അമ്മ തയ്യാറായില്ല.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*