കോഴിയിറച്ചിയെ കുറിച്ച്‌ ആരോഗ്യരംഗത്തു നിന്നും ഞെട്ടിക്കുന്ന വാര്‍ത്ത…!

കോഴിയിറച്ചി ശരീരത്തിന് ഹാനികരം എന്ന്  പറയുന്നവര്‍ക്ക്     തിരിച്ചടിയായി ആരോഗ്യരംഗത്തു നിന്നും ശുഭകരമായ വാര്‍ത്ത. കോഴിയിറച്ചിയാണ്   ഇന്ന് ലോകത്ത് ഏറ്റവും കൂടുതല്‍ പേര്‍ കഴിക്കുന്ന മാംസാഹാരം. രുചികരമാണ് എന്നു മാത്രമല്ല ചില ആരോഗ്യ ഗുണങ്ങളും കോഴിയിറച്ചിക്കുണ്ട് എന്നറിയാമോ? കോഴിയിറച്ചി ആരോഗ്യത്തിന് നല്ലതാണ് എന്നു കേള്‍ക്കുമ്ബോള്‍ ചിലരെങ്കിലും മുഖം ചുളിച്ചേക്കാം.

പുരുഷന്മാര്‍ ഈ ലക്ഷണങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ ജീവന്‍ തന്നെ നഷ്ടപ്പെട്ടേക്കാം..!

ബ്രോയിലര്‍ കോഴിയല്ല നാടന്‍ കോഴിയിറച്ചിയാണ് ആരോഗ്യമേകുന്നത്. കറിവച്ചു കഴിക്കുന്നതാണ് നല്ലത്. വറുത്തും പൊരിച്ചും ഒക്കെ കഴിക്കുന്നത് ആരോഗ്യത്തിനു അത്ര  നല്ലതല്ല.

കോഴിയിറച്ചിയില്‍ ധാരാളം പ്രോട്ടീന്‍ അഥവാ മാംസ്യം അടങ്ങിയിട്ടുണ്ട്. ഇതു പേശികള്‍ക്കു നല്ലതാണ്. ശക്തി വര്‍ധിപ്പിക്കാന്‍ ആഗ്രഹിക്കുന്നവര്‍ തീര്‍ച്ചയായും കഴിക്കേണ്ട ഭക്ഷണമാണ് കോഴിയിറച്ചി. വളരുന്ന കുട്ടികള്‍ക്കും ഇതു നല്ലതു തന്നെ.ആരോഗ്യ ഭക്ഷണങ്ങളുടെ ഗണത്തില്‍ തീര്‍ച്ചയായും കോഴിയിറച്ചിയും പെടും. കൊഴുപ്പ് നീക്കിയ കോഴിയിറച്ചിയാണ് കഴിക്കേണ്ടത്. ആരോഗ്യകരമായ രീതിയില്‍ ഇതു പതിവായി കഴിച്ചാല്‍ ശരീരഭാരം കുറയും എന്നതും തീര്‍ച്ച. പ്രോട്ടീന്‍ കൂടാതെ കാല്‍സ്യം, ഫോസ്ഫറസ് ഇവയും കോഴിയിറച്ചിയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്.

ഈ ധാതുക്കള്‍ എല്ലുകളെ ആരോഗ്യമുള്ളതാക്കുന്നു. പതിവായി കോഴിയിറച്ചി കഴിക്കുന്നത് സന്ധിവാതം വരാനുള്ള സാധ്യതയും കുറയ്ക്കുന്നു. സമ്മര്‍ദം കുറയ്ക്കാന്‍ സഹായിക്കുന്നവയാണ് ജീവകം B5 ഉം ട്രിപ്റ്റോഫാനും. കോഴിയിറച്ചിയില്‍ ഇവ ധാരാളമുണ്ട്. കൂടാതെ ആര്‍ത്തവ പൂര്‍വ അസ്വസ്ഥതകളെ (pms) കുറയ്ക്കാന്‍ സഹായിക്കുന്ന മഗ്നീഷ്യവും കോഴിയിറച്ചിയിലുണ്ട്. ആര്‍ത്തവ സമയത്തെ മൂഡ് മാറ്റങ്ങള്‍ തടയാനും ഫലപ്രദം. പനിയോ ജലദോഷമോ ഉള്ളപ്പോള്‍ ചിക്കന്‍സൂപ്പ് കഴിക്കുന്നത് നല്ലതാണെന്നു പറയാറില്ലേ. രോഗപ്രതിരോധശക്തിയേകാന്‍ സഹായിക്കുന്നതിനാലാണിത്. സിങ്ക് ധാരാളം അടങ്ങിയ ഭക്ഷണം പുരുഷന്മാര്‍ കഴിക്കുന്നത് ടെസ്റ്റോസ്റ്റീറോണ്‍ നിലയെ നിയന്ത്രിക്കാനും ബീജോല്‍പ്പാദനം വര്‍ധിപ്പിക്കാനും സഹായകമാണ്.

അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്‍ നിര്‍ദ്ദേശിക്കുന്നത് റെഡ്മീറ്റ് ഒഴിവാക്കി പകരം ഒമേഗ 3 ഫാറ്റി ആസിഡും പൂരിത കൊഴുപ്പുകളും അടങ്ങിയ കോഴിയിറച്ചി ഉപയോഗിക്കണമെന്നാണ്. കോഴിയിറച്ചിയില്‍ ജീവകം B6 ധാരാളം അടങ്ങിയിട്ടുണ്ട്. ഹൃദയാഘാതം തടയാന്‍ ഇതു സഹായിക്കും. ഹൃദയാഘാത സാധ്യത കൂട്ടുന്ന ഘടകങ്ങളിലൊന്നായ ഹോമോസിസ്റ്റീനിന്റെ അളവ് കുറയ്ക്കാന്‍ ജീവകം B6 സഹായിക്കും. ഹൃദ്രോഗ കാരണമായ കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്ന നിയാസിന്‍ കോഴിയിറച്ചിയില്‍ ധാരാളമുണ്ട്. കോഴിയിറച്ചി പാകം ചെയ്യും മുന്‍പ് കൊഴുപ്പ് മുഴുവന്‍ നീക്കാന്‍ ശ്രദ്ധിക്കണം. അത് നിങ്ങളുടെ ഹൃദയത്തിന് നല്ലതല്ല.

വെളുത്ത നിറത്തില്‍ കാണുന്നതാണ് കൊഴുപ്പ്. കൂടുതല്‍ ആരോഗ്യകരമാക്കാന്‍ കോഴിയിറച്ചി വൃത്തിയാക്കിയ ശേഷം മഞ്ഞള്‍, തൈര് ഇവ പുരട്ടി വയ്ക്കാവുന്നതാണ്.  കോഴിയിറച്ചിയില്‍ വ്യത്യസ്ത അളവിലാണ് കൊഴുപ്പും കൊളസ്ട്രോളും അടങ്ങിയിരിക്കുന്നത്. ചിക്കന്‍ ബ്രെസ്റ്റ് ആണ് ഏറ്റവും കൊഴുപ്പ് കുറഞ്ഞത്. 28 ഗ്രാം ബ്രെസ്റ്റില്‍ വെറും 1 ഗ്രാം കൊഴുപ്പ് മാത്രമേ ഉള്ളൂ. കോഴിക്കാലില്‍ 2 ഗ്രാമും. നാടന്‍ കോഴിയിറച്ചിയാണ് ആരോഗ്യകരം. ബ്രോയ്ലര്‍ കോഴിയും കോള്‍ഡ് സ്റ്റോറേജില്‍ സൂക്ഷിച്ച കോഴിയും ആരോഗ്യകരമല്ല.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*