ആരെയാണ് നിങ്ങള്‍ തോല്‍പ്പിക്കാന്‍ നോക്കുന്നത്? – കസബ വിഷയത്തില്‍ ടൊവിനോയ്ക്ക് പറയാനുള്ളത്…

കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയ ഏറെ ചര്‍ച്ച ചെയ്ത വിഷയം പാര്‍വതിയാണ്. കസബയെന്ന ചിത്രത്തിലെ സ്ത്രീവിരുദ്ധതയെ കുറിച്ച്‌ തുറന്ന് പറഞ്ഞ പാര്‍വതിയെ വിമര്‍ശിച്ച്‌ നിരവധി ആളുകള്‍ രംഗത്തെത്തിയിരുന്നു.

സിനിമ ലോകത്തെ ഈ വിഷത്തില്‍ ഒരു ബന്ധവും ഇല്ലാത്തവര്‍ പോലും ഈ വിഷയത്തില്‍ ബലിയാട് ആകുകയാണ്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ആഷിക് അബു സംവിധാനം ചെയ്ത മായാനദി എന്ന ചിത്രമാണ് അതിനുദാഹരണം. ചിത്രം കാണാന്‍ ആഗ്രഹമുണ്ടെന്നും പക്ഷേ ഫെമിനിച്ചികളെ ഓര്‍ക്കുമ്ബോള്‍ വേണ്ടെന്ന് വെയ്ക്കുകയാണെന്നും പറഞ്ഞ് ഒരു ആരാധകന്‍ കമന്റ് ഇട്ടിരുന്നു. ഇതിനു ടൊവിനോ നല്‍കിയ മറുപടി വൈറലാകുന്നു.

കസബ വിവാദം അവസാനിക്കുന്നില്ല; വീണ്ടും ആഞ്ഞടിച്ച് സംവിധായകന്‍… ‘ആരാണ് മമ്മൂട്ടിയെ ആക്രമിച്ചത്, കണ്ണടച്ചിരുട്ടാക്കിയാല്‍ നാട്ടുകാരെ പറ്റിക്കാമെന്നോ?

‘എന്നിട്ട് ? ആരെയാണ് നിങ്ങള്‍ തോല്‍പ്പിക്കാന്‍ നോക്കുന്നത് ? എന്നെയോ ? ഈ സിനിമയെയോ ? മലയാള സിനിമയെയോ ? ഇതില്‍ ജോലി ചെയ്ത നിങ്ങള്‍ ഇ പറഞ്ഞ സംഭവങ്ങളുമായി യാതൊരു രീതിയിലും ബന്ധപ്പെട്ടിട്ടില്ലാത്ത എന്നെപ്പോലെയുള്ള നൂറ് കണക്കിന് ആളുകളെയോ ? നിങ്ങള്‍ ആരുടെ പേരിലാണോ ഇതു ചെയ്യുന്നത് അവര്‍ക്കു പോലും സങ്കടം ആയിരിക്കും നിങ്ങള്‍ ഇങ്ങനെ ഒരു സിനിമയോട് ചെയ്യുന്നു എന്നറിഞ്ഞാല്‍ ! ഏതായാലും എല്ലാവര്ക്കും നന്മയും സന്തോഷവും മാത്രം ഉണ്ടാവട്ടെ !’ – ഇതായിരുന്നു ടൊവിനോയുടെ കമന്റ്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*