ആഞ്ജലീന ജോളിയെപ്പോലെ ആകാന്‍ ശ്രമിച്ച ഈ 19കാരിയെക്കുറിച്ച്‌ കേട്ടതൊന്നും സത്യമല്ല; യഥാര്‍ത്ഥത്തില്‍ നടന്നത് ഇതാണ്….

ആഞ്ചലീന ജോളിയാകാന്‍ 50 ശസ്ത്രക്രിയകള്‍ ചെയ്ത പെണ്‍കുട്ടിയെ കുറിച്ചുള്ള വാര്‍ത്ത കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു.എന്നാല്‍ ആ 19 കാരി പെണ്‍കുട്ടി സബര്‍ തഹര്‍ എല്ലാവരെയും പറ്റിക്കുകയായിരുന്നു എന്നാണ് പുതുതായി പുറത്ത് വരുന്ന വിവരം.

കര്‍ണാടകത്തിലേക്ക് മക്കളെ നഴ്സിങ് പഠിപ്പിക്കാനൊരുങ്ങുന്ന മാതാപിതാക്കള്‍ ശ്രദ്ധിക്കുക…! ഒരുനിമിഷം ഇതൊന്നു വായിച്ചിട്ട് പോകുന്നത് നന്നായിരിക്കും… മറ്റുള്ളവര്‍ക്കും കൂടി ഉപകാരപ്രദമെന്നു തോന്നിയാല്‍ ഷെയര്‍ ചെയ്യാന്‍ മറക്കല്ലേ…

ശസ്ത്രക്രിയ ചെയ്തു എന്ന വാര്‍ത്തകള്‍ തെറ്റാണെന്ന് പറഞ്ഞ് ആ പെണ്‍കുട്ടി തന്നെയാണ് രംഗത്തെത്തിയിരിക്കുന്നത്. അങ്ങനൊരു സംഭവമേ നടന്നിട്ടില്ലെന്നും നിങ്ങളാരും ഇതിന് മുന്‍പ് സാങ്കേതികവിദ്യയെകുറിച്ച്‌ കേട്ടിട്ടില്ലേയെന്നുമാണ് സബര്‍ തഹര്‍ ഇപ്പോള്‍ ചോദിക്കുന്ന.

‘മറ്റൊരാളെ പോലെ ആകുക എന്നതല്ല ജീവിതത്തിലെ എന്റെ ലക്ഷ്യം. അതെല്ലാം ഫോട്ടോഷോപ്പും മേക്കപ്പുമായിരുന്നു. ഓരോ തവണ ഫോട്ടോ പോസ്റ്റ് ചെയ്യുമ്ബോഴും ഞാനെന്റെ മുഖം കൂടുതല്‍ കൗതുകകരമാക്കി കൊണ്ടിരുന്നു. സെല്‍ഫ് എക്സ്പ്രഷനുള്ള എന്റെ രീതിയായിരുന്നു ഇത്, ഒരു തരത്തിലുള്ള കലയാണിത്. എന്റെ യഥാര്‍ത്ഥ മുഖം ഇതല്ലെന്ന് എന്നെ പിന്തുടരുന്നവര്‍ക്ക് അറിയാം.’-സബര്‍ പറയുന്നു.

16 കാരന്‍ അമ്മയേയും സഹോദരിയേയും കൊന്നു; കൊലയിയിലേക്ക് 16 കാരനെ നയിച്ചതിനു പിന്നിലെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പോലിസ്..!

വിദേശമാധ്യമങ്ങളും ചാനലുകളുമാണ് തന്റെ ഫോട്ടോയെക്കുറിച്ച്‌ തെറ്റായ വിവരങ്ങള്‍ നല്‍കിയതെന്നും പെണ്‍കുട്ടി പറഞ്ഞു. മറ്റൊരു ഇന്‍സ്റ്റഗ്രാം യൂസറാണ് ഇത്തരത്തിലൊരു സംശയം ആദ്യമായി ഉയര്‍ത്തിയത്. സൂം ചെയ്ത് നോക്കിയപ്പോള്‍ ഫോട്ടോഷോപ്പ് ചെയ്തതാണെന്ന സംശയം ഉയര്‍ന്നു. പിന്നീട് നടത്തിയ സൂക്ഷ്മ പരിശോധനയിലാണ് ഇതെല്ലാം ഫെയ്ക്കാണെന്ന് കണ്ടെത്തിയത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*