80 കോടി കളക്ഷനുമായി പുതിയ റെക്കോര്‍ഡിട്ട് ചരിത്രം തിരുത്തി ജനപ്രിയനായകന്‍; 2017 ലെ ഏറ്റവും വലിയ വിജയം ദിലീപ് സ്വന്തമാക്കിയപ്പോള്‍ അമരത്ത് വീണ്ടും…

മലയാളസിനിമയിലെ ആദ്യ 50 കോടി ചിത്രമായ മോഹന്‍ലാലിന്‍റെ ദൃശ്യത്തിന്റെ 75 കോടി കളക്ഷന്‍ എന്ന റെക്കോര്‍ഡ് തകര്‍ത്ത് ജനപ്രിയ നായകന്‍ ദിലീപിന്റെ രാമലീല മുന്നേറുന്നു. 80 കോടി രൂപയാണ് 100 ദിനം കൊണ്ട് രാമലീല സ്വന്തമാക്കിയത്. മുളകുപാടം ഫിലിംസിന്റെ ബാനറില്‍ ടോമിച്ചന്‍ മുളകുപാടം നിര്‍മ്മിച്ച്‌ അരുണ്‍ ഗോപി സംവിധാനം ചെയ്ത ചിത്രം 2017 ലെ ഏറ്റവും വലിയ വിജയമായി മാറിയിരിക്കുകയാണ്.

കേടാവാതിരിക്കാന്‍ സൂക്ഷിക്കുന്ന വസ്തുക്കളുടെ അളവ് കൂടി; ‘എലൈറ്റ് കേക്കിന് 5 ലക്ഷം രൂപ പിഴ’; പ്രചരണത്തിലെ സത്യമെന്ത്?

രാധിക ശരത്കുമാര്‍, വിജയരാഘവന്‍,സിദ്ദിഖ് തുടങ്ങി വമ്ബന്‍ താരനിര അണിനിരന്ന ചിത്രം അടുത്ത പുറത്തിറങ്ങിയ മികച്ച പൊളിറ്റിക്കല്‍ ത്രില്ലറും ദിലീപിന്റെ കഴിഞ്ഞ വര്ഷങ്ങളിലെ ഏറ്റവും മികച്ച ചിത്രം എന്ന അഭിപ്രായവും നേടിയതാണ്. വിവാദങ്ങള്‍ക്കൊടുവില്‍ ദിലീപ് നായകനായെത്തിയ ചിത്രം അഭൂതപൂര്‍വമായ വിജയമാണ് തിയേറ്ററിലുണ്ടാക്കിയത്. നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ അറസ്റ്റിനു ശേഷമായിരുന്നു സിനിമ പുറത്തിറങ്ങിയതും.

നൂറു കോടി ക്ലബില്‍ പ്രവേശിച്ച ആദ്യ മലയാള ചിത്രമായ പുലിമുരുകന് ശേഷം ടോമിച്ചന്‍ മുളകുപാടം നിര്‍മ്മിക്കുന്ന ചിത്രമാണ് രാമലീല. 55 കോടിയോളം ബിസിനസ് നടന്ന 2 കണ്‍ട്രീസ് ആണ് 50 ക്ലബ്ബിലെ ദിലീപിന്റെ മറ്റൊരു ചിത്രം. അഞ്ചുവര്‍ഷത്തെ കഠിനാധ്വാനത്തിന് ഒടുവില്‍ അരുണ്‍ ഗോപി രാമലീലയെന്ന ചിത്രവുമായി എത്തിയത്. വിവാദങ്ങള്‍ക്കൊടുവില്‍ ദിലീപ് നായകനായെത്തിയ ചിത്രം അഭൂതപൂര്‍വമായ വിജയമാണ് തിയേറ്ററിലുണ്ടാക്കിയത്.

രാമനുണ്ണി എന്ന രാഷ്ട്രിയ പ്രവര്‍ത്തകന്റെ വേഷത്തിലാണ് ദിലീപ് ചിത്രത്തില്‍ പ്രത്യക്ഷപ്പെട്ടത്. പൊളിറ്റിക്കല്‍ ഡ്രാമ ശ്രേണിയില്‍പ്പെടുന്ന ചിത്രത്തില്‍ പ്രയാഗ മാര്‍ട്ടിന്‍ നായികയായി എത്തിയത്. സച്ചിയുടേതാണ് തിരക്കഥ. ഗോപി സുന്ദര്‍ സംഗീതം നിര്‍വ്വഹിച്ചിരിക്കുന്നു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*