2ജി സ്പെക്‌ട്രം കേസില്‍ ഡിസംബര്‍ 21ന് വിധി..!

2 ജി സ്പെക്‌ട്രം അഴിമതികേസില്‍ അന്തിമ വിധി പറയുന്ന തീയതി ഡിസംബര്‍ 21ലേക്ക് മാറ്റി. സിബിഐ പ്രത്യേക കോടതിയാണ് വിധി പറയുക. ഇന്ന് കേസ് പരിഗണിച്ച കോടതി കേസ് 21ലേക്ക് മാറ്റുകയായിരുന്നു. നേരത്തെ കേസില്‍ ഇന്ന് വിധി പ്രഖ്യാപിക്കുമെന്നാണ് അറിയിച്ചിരുന്നത്. കേസിലെ വിചാരണ നടപടികള്‍ ഏപ്രിലില്‍ പൂര്‍ത്തിയാക്കിയിരുന്നു. മുന്‍ കേന്ദ്രമന്ത്രി എ രാജ,ഡിഎംകെ നേതാവ് കനിമൊഴി എന്നിവര്‍ കേസില്‍ പ്രതികളാണ്.

രണ്ടാം തലമുറ മൊശെബല്‍ കമ്ബനികള്‍ക്ക് നല്‍കിയ സ്പെക്‌ട്രം വിതരണത്തിലെ അഴിമതിയാണ് കേസിനാധാരം. ഒന്നാം യുപിഎസര്‍ക്കാരിശന്‍ര്‍ കാലത്ത് നടന്ന അഴിമതിയില്‍ 176379 കോടി രൂപയുടെ നഷ്ടം ഉണ്ടായതായി സിഎജി കണ്ടെത്തിയിരുന്നു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*