മീശമാധവന്‍റെ രണ്ടാം ഭാഗം വരുന്നു; രുക്മിണിയും മാധവനും വീണ്ടുമെത്തുമ്പോള്‍ ഈ താരത്തിന്‍റെ കുറവ് ആര് നികത്തും..!

ദിലീപ് എന്ന നടനെ സൂപ്പര്‍നടനായും ജനപ്രിയനടനായും ഉയര്‍ത്തിയ സിനിമയാണ് ‘മീശമാധവന്‍’. ലാല്‍ ജോസ് എന്ന സംവിധായകനില്‍ പ്രേക്ഷകര്‍ക്ക് പൂര്‍ണവിശ്വാസം വളര്‍ത്തിയെടുത്ത സിനിമ. ഇപ്പോഴിതാ, മീശമാധവന്റെ രണ്ടാംഭാഗത്തിനായി തകൃതമായ നീക്കങ്ങള്‍ നടക്കുന്നുവെന്ന് റിപ്പോര്‍ട്ട്.

കാവ്യാ മാധവനെ തന്നെ നായികയാക്കി മീശ മാധവന്റെ രണ്ടാം ഭാഗം ഒരുക്കുവാന്‍ തയ്യാറാണെന്ന് അറിയിച്ച്‌ സൂപ്പര്‍ ഹിറ്റ് ചിത്രത്തിന്റെ നിര്‍മ്മാതാവാണ് ദിലീപിനെ സമീപിച്ചിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍ വരുന്നത്. ലാല്‍ ജോസിനെ തന്നെയാണ് സംവിധായകനായി കണ്ടിരിക്കുന്നത്. ഇക്കാര്യം ലാല്‍ ജോസുമായി സംസാരിച്ച്‌ ധാരണയിലെത്താനാണ് ദിലീപ് പറഞ്ഞതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

എല്ലാ മാതാപിതാക്കളും രണ്ടു മിനിറ്റ് ചിലവാക്കി ഇതൊന്നു വായിക്കുക ഇനിയൊരു ദുരന്തം ഉണ്ടാകാതിരിക്കാനാണ്…. പരമാവധി ഷെയർ ചെയ്യൂ….

ചേക്കിന്റെ സ്വന്തം കള്ളനായ മീശ പിരിച്ചാല്‍ അന്ന് ആ വീട്ടില്‍ കയറി എന്തെങ്കിലും അടിച്ചുകൊണ്ടു പോകുന്ന മാധവന്‍ എന്ന കള്ളനെ മലയാളികള്‍ നെഞ്ചേറ്റുകയായിരുന്നു. ചിത്രത്തിനു രണ്ടാം ഭാഗം എടുക്കുന്നുവെന്ന് റിപ്പോര്‍ട്ട് ഉണ്ടെങ്കിലും ചില കാര്യങ്ങളില്‍ അവ്യക്തതയുണ്ട്. ചിത്രത്തിലെ നായകന്‍ ദിലീപ് ആയിരുന്നെങ്കിലും ജഗതി ശ്രീകുമാര്‍ ആയിരുന്നു നട്ടെല്ല്. ജഗതിയും കൊച്ചിന്‍ ഫനീഫയും അവതരിപ്പിച്ച റോളുകള്‍ക്ക് ഒരിക്കലും ഒറ്റൊരാള്‍ പകരക്കാരന്‍ ആകില്ല.

നടി ആക്രമിക്കപ്പെട്ട സംഭവത്തിന്റെ തുടക്കം മുതല്‍ ദിലീപിന് അനുകൂല നിലപാടുകള്‍ എടുക്കുന്ന സുഹൃത്തും സംവിധായകനുമാണ് ലാല്‍ജോസ്. അതിനാല്‍ മീശമാധവന്റെ രണ്ടാംഭാഗത്തിനു ലാല്‍ജോസ് ‘നോ’ പറയില്ലെന്നാണ് സൂചന

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*