വനിതാ പൊലീസിന് ആണാകണം.., അപേക്ഷ ഡി.ജി.പിയ്ക്ക് മുന്നില്‍… തന്‍റെ ഈ നിര്‍ണ്ണായക തീരുമാനത്തിന്‍റെ ലക്ഷ്യം……

 25 വയസുകാരി വനിതാ പൊലീസിന് ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ പുരുഷനാവാന്‍ ആഗ്രഹം. മുംബയ് ബീദ് സിറ്റിയ്ക്കടുത്ത് മജ്ലഗോണ്‍ പൊലീസ് സ്റ്റേഷനിലെ വനിതാ പൊലീസാണ് ഇത് സംബന്ധിച്ച അനുവാദത്തിന് പൊലീസ് സൂപ്രണ്ടിന് സമീപിച്ചത്.

ഒരുമിച്ച് ഉറങ്ങാന്‍ ഭാര്യ ആഗ്രഹിക്കുന്നതിന്‍റെ കാരണം വെളിവാകുന്നു..!!

മജ്ലഗോണ്‍ പൊലീസ് സ്റ്റേഷനിലെ സ്മിത ദേശ്പാണ്ഡെ ശസ്ത്രക്രിയ നടത്താന്‍ വേണ്ടി നല്‍കിയ അപേക്ഷ ഡി.ജി.പിയ്ക്ക് കൈമാറിയിട്ടുണ്ട്. അദ്ദേഹമാണ് ഇതു സംബന്ധിച്ച അനുവാദം നല്‍കേണ്ടതെന്ന് ബീദ് പൊലീസ് സൂപ്രണ്ട് ജി.ശ്രീധര്‍ പറഞ്ഞു.

സര്‍ക്കാരില്‍ നിന്നും അനുവാദം ലഭിച്ച്‌ ശസ്ത്രക്രിയയുമായി ദേശ്പാണ്ഡെ മുന്നോട്ട് പോവുകയാണെങ്കില്‍ സംസ്ഥാന പൊലീസിലെ ലിംഗമാറ്റം നടത്തിയ ആദ്യ ഉദ്യേഗസ്ഥ അവരായിരിക്കുമെന്ന് സൂപ്രണ്ട് പറഞ്ഞു. ഇതിന്റെ നിയമവശങ്ങള്‍ പരിശോധിച്ച്‌ അവസാന തീരുമാനം കെെക്കൊള്ളേണ്ടത് ഉന്നതാധികാരികളാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിനയായത് സെന്‍കുമാറിന്‍റെ ആ പരിഹാസം…! മുന്‍ ഭാര്യയുടെ പ്രസ്താവന വളച്ചൊടിച്ചെന്നും ദിലീപ്….! തന്‍റെ ലക്ഷ്യം തുറന്നടിച്ചു ജനപ്രിയന്‍…..

സ്ത്രീയുടെ ശരീരത്തില്‍ കുടുങ്ങിപ്പോയ ഒരു പുരുഷനാണ് താനെന്ന് തൊന്നിത്തുടങ്ങിയത് കൊണ്ടാണ് ശസ്ത്രക്രിയ നടത്താന്‍ വേണ്ടി ജെ.ജെ ആശുപത്രിയിലെ ഡോക്ടര്‍മാരെ സമീപിച്ചതെന്ന് ദേശ്പാണ്ഡെ പറഞ്ഞു. അനുവാദം ലഭിച്ചാല്‍ ഉടന്‍ ശസ്ത്രക്രിയ നടത്തുമെന്നും ഞാന്‍ അതിന്റെ സന്തോഷത്തിലാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*