Breaking News

ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തെ കുറിച്ച്‌ ഇന്ത്യന്‍ നായകന്‍ പുകഴ്ത്തിപ്പറഞ്ഞത് നിരവധി തവണ; ഈ നാട്ടില്‍ കൂടുതല്‍ മത്സരം നടത്താത്തത് എന്തെന്ന് പറഞ്ഞ്….

ഓസ്ട്രേലിയന്‍ ടീമിന്റെ ഇന്ത്യന്‍ പര്യടനത്തില്‍ ഹൈദരാബാദില്‍ നടക്കേണ്ടിയിരുന്ന മൂന്നാം ടി20 മത്സരം മഴകാരണം ഉപേക്ഷിച്ചു. വൈകുന്നേരം 7 മണിക്ക് ആരംഭിക്കേണ്ട് മത്സരത്തിന് 5 മണിയോടെ മഴ ശമിച്ചിട്ടും ഔട്ട് ഫീല്‍ഡിലെ വെള്ളക്കെട്ടാണ് മഹാനഗരത്തിലെ ആ മത്സരം മുടങ്ങാന്‍ കാരണം. അവിടെയാണ് കേരള ക്രിക്കറ്റ് അസോസിയേഷന്‍ ഇന്നലെ വ്യത്യസ്തരായതും രാജ്യം മുഴുവനും ശ്രദ്ധിക്കപ്പെട്ടതും. 7 മണിക്ക് മത്സരമാരംഭിക്കേണ്ട തിരുവനന്തപുരത്ത് 8.30 വരെ മഴ പെയ്തിട്ടും കളി നടത്താനായി എന്നതിന് സംഘാടകരെ എത്ര അഭിനന്ദിച്ചാലും മതിവരില്ല.

ഇന്ത്യയിലെ മഹാ നഗരങ്ങളിലെ സ്റ്റേഡിയം പോലെ അല്ല ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം എന്ന് വെറുതെ പറയുന്നതല്ലെന്നും ഇന്നലത്തോടെ തെളിഞ്ഞു. മണിക്കൂറുകള്‍ പെയ്ത മഴയില്‍ കുതിര്‍ന്ന ഔട്ട് ഫീല്‍ഡില്‍ പരിശോധന നടത്തിയ അമ്ബയറും ഇരു ടീം ക്യാപ്റ്റന്മാരും വലിയ സന്തുഷ്ടി പ്രകടിപ്പിച്ചതോടെയാണ് മത്സരം നടത്താനായത്. സ്റ്റേഡിയത്തിലെ ഡ്രെയിനേജ് സിസ്റ്റം ഏറ്റവും ആധുനികമായതാണെന്നും എത്ര കനത്ത മഴ പെയ്താലും എത്രയും വേഗം ഉണക്കി എടുക്കാന്‍ പറ്റുമെന്നതും തുണയായി. ഓസ്ട്രേലിയയിലേയും ഇംഗ്ലണ്ടിലേയുമൊക്കെ ലോകോത്തര സ്റ്റേഡിയങ്ങളില്‍ കളിച്ച്‌ പരിചയമുള്ള ഇന്ത്യന്‍ താരങ്ങള്‍ അക്ഷരാര്‍ഥത്തില്‍ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം കണ്ട് ഞെട്ടി.

സ്റ്റേഡിയം മനോഹരമെന്ന് നിരവധി തവണയാണ് വിരാട് കോലി പറഞ്ഞത്. കനത്ത മഴയെ അവഗണിച്ച്‌ മത്സരം ആരംഭിക്കുന്നത് അക്ഷമയോടെ കാത്തിരുന്ന കാണികള്‍ മത്സരം കാണാന്‍ അര്‍ഹതയുള്ളവരാണെന്ന് കോലി പറഞ്ഞപ്പോള്‍ സ്റ്റേഡിയം കൈയടികളാല്‍ നിറഞ്ഞു.ഉച്ച മുതല്‍ നഗരത്തില്‍ മഴ പെയ്തിട്ടും സ്റ്റേഡിയത്തിലേക്ക് കാണികള്‍ എത്തുന്നതിന് അത് ഒരു തടസ്സമേ ആയിരുന്നില്ല. രാവിലെ മുതല്‍ തന്നെ പലരും സ്റ്റേഡിയം പരിസരത്ത് എകത്തിയിരുന്നു. പുറത്ത് ഇന്ത്യയുട ജഴ്സിയും പതാകകളും വില്‍പ്പന നടത്തിയവര്‍ക്കും വലിയ കോളായിരുന്നു.

മത്സരം കാണാനായി ഇന്ത്യയുടെ ജഴ്സിയണിഞ്ഞ് കാണികള്‍ എത്തിയപ്പോള്‍ സ്റ്റേഡിയം നീലക്കടലായി മാറുകയായിരുന്നു. വൈകുന്നേരം നാല് മണിമുതല്‍ സ്റ്റേഡിയത്തിലേക്ക് കാണികളെ പ്രവേശിപ്പിച്ച്‌ തുടങ്ങിയിരുന്നു. പുറത്ത് മെറ്റല്‍ ഡിറ്റക്ടറുപയോഗിച്ച്‌ പരിശോധനയും പിന്നീട് ടിക്കറ്റുകള്‍ പരിശോധിച്ച ശേഷമാണ് അകത്തേക്ക് പ്രവേശിപ്പിച്ചത്.നീണ്ട 29 വര്‍ഷത്തിന് ശേഷം തിരുവനന്തപുരം നഗരത്തില്‍ ക്രിക്കറ്റ് വിരുന്നെത്തിയപ്പോള്‍ അമ്ബരന്ന് ക്രിക്കറ്റ് താരങ്ങള്‍. മഴ മൂലം മത്സരം ഏറെ വൈകിയിട്ടും മണിക്കൂറുകളോളം സ്റ്റേഡിയത്തില്‍ കളിക്കായി കാത്തിരുന്ന കാണികളുടെ ക്രിക്കറ്റ് ആവേശമാണ് ക്രിക്കറ്റ് താരങ്ങളെ വിസ്മയിപ്പിച്ചത്. മത്സര ശേഷം നടന്ന വാര്‍ത്ത സമ്മേളനത്തില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി അത് തുറന്ന് പറയുകയും ചെയ്തു.

മഴ തുടര്‍ന്നിട്ടും കളി കാണാനായി ക്ഷമയോടെ കാത്തിരുന്ന കാണികള്‍ തീര്‍ച്ചയായും മത്സരം അര്‍ഹിച്ചിരുന്നു. ഇവിടെ കൂടുതല്‍ മത്സരങ്ങള്‍ നടക്കാത്തതില്‍ തനിക്ക് അത്ഭുതം തോന്നുന്നുകയാണ്. മനോഹരമായ സ്റ്റേഡിയവും ഔട്ട് ഫീല്‍ഡുമാണ് ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലേത്. കാണികളുടെ പിന്തുണയെക്കുറിച്ച്‌ പറയാന്‍ വാക്കുകളില്ലെന്നും ഇന്ത്യന്‍ നായകന്‍ പറഞ്ഞു.മത്സരത്തില്‍ നാല്‍പത്തിയയ്യായിരത്തിലധികം കാണികളാണ് ഇന്ത്യ-ന്യൂസിലന്‍ഡ് മത്സരം കാണാന്‍ കാര്യവട്ടത്തെ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലേക്ക് ഒഴുകിയെത്തിയത്. മഴയുറപ്പാണെന്നറിഞ്ഞിട്ടും സ്റ്റേഡിയത്തില്‍ എത്തിയ കാണികളുടെ എണ്ണം കേരളത്തിന് ക്രിക്കറ്റിനോടുള്ള സ്നേഹം കാണിക്കുന്നതായിരുന്നു.

ഇന്ത്യന്‍ താരങ്ങളുടെ ഒരോ നീക്കങ്ങളും വലിയ കൈയടിയോടെ സ്വകരിച്ച കാണികള്‍ ന്യൂസിലാന്‍ഡ് ടീമിന്റെ പ്രടനത്തിനും കൈയടിച്ച്‌ നല്ല ആധിധേയരായി. ഇന്ത്യന്‍ താരങ്ങള്‍ ഫോറും സിക്സും അടിക്കുമ്ബോഴും ഇന്ത്യന്‍ ബൗളര്‍മാര്‍ വിക്കറ്റ് വീഴ്ത്തുമ്ബോഴുമുള്ള ശിങ്കാരിമേളം നൃത്തച്ചുവടുകളോോടെ ഒരു സ്റ്റേഡിയം മുഴുവന്‍ സ്വീകരിക്കുന്നത് കണ്ട് താരങ്ങള്‍ പോലും ഇടയ്ക്ക് ഗ്യാലറികളിലേക്ക് നോക്കുന്നുണ്ടായിരുന്നു. മഴ കാരണം എട്ടോവറായി ചുരുങ്ങിയ മത്സരമായിരുന്നുവെങ്കിലും ആവേശത്തിന് ഒട്ടും കുറവുണ്ടായിരുന്നില്ല. മികച്ച സൗകര്യങ്ങളും കാണികളുടെ പിന്തുണയും കേരളത്തിന് കൂടുതല്‍ മത്സരം അനുവദിക്കാനുള്ള സാധ്യതയാണ് ഇപ്പോള്‍ വര്‍ധിപ്പിച്ചിരിക്കുന്നത്. കൂടുതല്‍ മത്സരത്തിനായി കേരളത്തിലെ ഓരോ ക്രിക്കറ്റ പ്രേമിക്കുമൊപ്പം മനോഹരമായ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയവും കാത്തിരിപ്പിലാണ്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*