ആ നഗ്ന രംഗം തനിക്ക് ഒരു പ്രശ്നമേ ആയിരുന്നില്ലെന്ന് മീരാ വാസുദേവന്‍: മോഹന്‍ലാല്‍ സാറിനൊപ്പം ആ സീന്‍ ചെയ്യാന്‍ കഴിഞ്ഞതില്‍ സന്തോഷവും അഭിമാനവും….

തന്മാത്ര എന്ന ബ്ലസിയുടെ ഹിറ്റ് ചിത്രത്തിലേക്ക് മീരാ വാസുദേവിന് മുന്‍പ് പല നായികമാരെയും പരിഗണിച്ചിരുന്നു. എന്നിട്ടും മോഹന്‍ലാലിനൊപ്പമുള്ള ആ സൂപ്പര്‍ ഹിറ്റ് ചിത്രം പലരും വേണ്ടെന്ന് വെച്ചത് സിനിമയിലെ ഒരൊറ്റ സീനിന്റെ പേരിലായിരുന്നു. സിനിമയുടെ അവസാന ഭാഗം മോഹന്‍ലാലുമൊത്ത് പൂര്‍ണ്ണ നഗ്നയായിയുള്ള ഒരു രംഗം. ഈ രംഗത്തില്‍ അഭിനയിക്കാന്‍ മടിച്ച്‌ പലരും പിന്മാറി. ഒടുവില്‍ മീരാ വാസുദേവ് വളരെ ചങ്കൂറ്റത്തോടെയാണ് ഈ വെല്ലുവിളി ഏറ്റെടുത്തത്.

വിവാഹത്തിന് മുമ്പായി ക്വട്ടേഷന്‍ നടപ്പാക്കണം; പദ്ധതിയിട്ടത് നടിയെ കൂട്ടബലാത്സംഗം ചെയ്യാന്‍ ; വാഹനത്തിനുള്ളില്‍ ഇതിനുള്ള സൗകര്യങ്ങള്‍ ഒരുക്കി…

കൈരളിയിലെ ജെബി ജംഗ്ഷനില്‍ എത്തിയ താരം തന്മാത്രയിലെ ആ രംഗത്തില്‍ അഭിനയിച്ചതിനെ കുറിച്ച്‌ തുറന്ന് പറയുകയാണ്. തനിക്ക് ആ രംഗം ഒരു പ്രശ്നമായി തോന്നിയില്ലെന്നാണ് മീര വാസുദേവന്‍ പറയുന്നത്. മോഹന്‍ലാല്‍, ഒരു വലിയ പ്രൊഫൈലില്‍ നില്‍ക്കുന്ന നടനാണ്. എന്നിട്ട് പോലും അദ്ദേഹം ഈ സീന്‍ അഭിനയിക്കാന്‍ തയ്യാറായി. മോഹന്‍ലാല്‍ സാറിനൊപ്പം ഈ സീന്‍ ചെയ്തതില്‍ തനിക്ക് സന്തോഷവും അഭിമാനവും ഉണ്ടെന്ന് മീര പറഞ്ഞു.

സിനിമയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ആരംഭിച്ചപ്പോള്‍ തന്നെ സംവിധായകന്‍ ബ്ലസിയോട് ഈ സീനിനെ പറ്റി ദീര്‍ഘനേരം സംസാരിച്ചിരുന്നു. എന്നാല്‍ ഒരു ഒറ്റ കണ്ടീഷന്‍ മാത്രമാണ് മീര ബ്ലസിക്ക് മുന്നില്‍ വെച്ചത്. ഷൂട്ട് ചെയ്യുന്ന സമയം ചിലരെ ഒഴിവാക്കണം. ഇതായിരുന്നു മീരയുടെ ഡിമാന്‍ഡ്.

ദിലീപിനെ കുടുക്കിയത് പ്രമുഖ രാഷ്ട്രീയ നേതാവ്; ഇരയായ നടി പീഡനം പ്രചരിപ്പിക്കുകയായിരുന്നു; വീണ്ടും ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി….

സംവിധായകന്‍ ബ്ലസി, ക്യാമറാമാന്‍ സേതു, അസോസിയേറ്റ് ക്യാമാറമാന്‍, മോഹന്‍ലാലിന്റെ മേക്കപ്പ്മാന്‍, പിന്നെ തന്റെ ഹെയര്‍ സ്റ്റൈലിസ്റ്റ് എന്നിവര്‍ മാത്രമാണ് ചിത്രീകരണസമയത്ത് ആ റൂമില്‍ ഉണ്ടായിരുന്നതെന്ന് മീര പറഞ്ഞു. തന്റെ കരിയറിലെ വലിയ നേട്ടമായിരുന്നു ഈ സിനമ എന്നും മീര പറഞ്ഞു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*