വമ്പന്‍ ഹിറ്റിലേക്ക് കുതിക്കാന്‍ മെഗാസ്റ്റാര്‍ മമ്മൂട്ടിയും സ്റ്റൈല്‍ മന്നന്‍ രജനി കാന്തും വീണ്ടും ഒന്നിക്കുന്നു..!!

മലയാളത്തിന്‍റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയും സ്റ്റൈല്‍ മന്നന്‍ രജനി കാന്തും ഒന്നിക്കുന്നു. മറാത്തി ചിത്രത്തിനായാണ് 26 വര്‍ഷങ്ങള്‍ക്ക് ശേഷം ഇരുവരും ഒരുമിക്കുന്നത്. ‘പസായദന്‍’ എന്ന് പേരിട്ട ചിത്രത്തിലൂടെ ഇരുവരും മറാത്തിയില്‍ അരങ്ങേറ്റം നടത്തുമെന്ന് മിറര്‍ ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്തു. നവാഗതനായ ദീപക് ഭാവെ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. 48ാമത് അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ‘ഇടക്’ എന്ന മറാത്തി ചിത്രത്തിന്റെ സഹ- എഴുത്തുകാരനാണ് ദീപക് ഭാവെ.

എനിക്ക് ഭര്‍ത്താവ് ഷെഫിന്‍ ജഹാനൊപ്പം പോകണം.. എനിക്ക് നീതി കിട്ടണം.. ഇസ്ലം മതം സ്വീകരിച്ചതിനു പിന്നില്‍… ഹാദിയയ്ക്ക് പറയാനുള്ളത്…

1991 ല്‍ പുറത്തിറങ്ങിയ മണിരത്നം സംവിധാനം ചെയ്ത ‘ദളപതി’ എന്ന ചിത്രത്തിലാണ് മമ്മൂട്ടിയും രജനീകാന്തും അവസാനമായി ഒന്നിച്ചത്. മഹാഭാരതത്തിലെ കര്‍ണന്റെ കഥയുടെ പശ്ചാത്തലത്തിലാണ് മണിരത്നത്തിന്റെ ചിത്രത്തിലെ കഥാപാത്ര നിര്‍മ്മിതി. ഇത്രയും പ്രത്യേകതകളെല്ലാം പരിഗണിച്ചാലും ‘ദളപതി’യുടെ പ്രേക്ഷകപ്രീതിക്ക് പ്രധാന കാരണം അത് മമ്മൂട്ടിയും രജനികാന്തും ഒരുമിച്ച സിനിമയാണ് എന്നതാണ്.

എന്‍.ഐ.ടിയില്‍ താന്‍ അജ്ഞാതന്‍റെ മാനഭംഗത്തിനിരയായതായും അതിനാല്‍ വിവാഹത്തില്‍ നിന്നു പിന്മാറണം എന്നു പറഞ്ഞ് പ്രതിശ്രുത വരന് ഇമെയില്‍ അയച്ചു; ഇന്ദുവും സുഭാഷും ഒരുമിച്ചു നിരവധി തവണ താമസിച്ചിരുന്നുവന്നു അദ്ധ്യാപകര്‍; ഇന്ദുവിന്‍റെ കൊലപാതകത്തില്‍ പുറത്തുവരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍.!

രജനിയുടെ അടുത്ത തമിഴ് ചിത്രമായ ‘കാല’യില്‍ മമ്മൂട്ടി അംബേദ്കറായി അഭിനയിച്ചേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. പാ രഞ്ജിത് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ രജനി ഒരു അധോലോക നേതാവായാണ് അഭിനയിക്കുക. അതേസമയം മാസ്റ്റര്‍പീസാണ് മമ്മൂട്ടിയുടെ അടുത്തിറങ്ങാന്‍ പോകുന്ന സിനിമ. ചിത്രത്തിന്‍റെ ടീസര്‍ മലയാളത്തില്‍ പുതിയ റെക്കോര്‍ഡ് സൃഷ്ടിച്ചിരുന്നു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*