ഡ്യൂവല്‍ ടോണ്‍ കളറുമായി സുസൂക്കി ലെറ്റ്സ് സ്കൂട്ടര്‍ വീണ്ടും വിപണിയില്‍

മൂന്ന് കളര്‍ ഓപ്ഷനുകളിലായി സുസൂക്കി ലെറ്റ്സ് സ്കൂട്ടര്‍ വീണ്ടും ഇന്ത്യന്‍ വാഹന വിപണിയില്‍. റോയല്‍ ബ്ലൂ/മാറ്റ് ബ്ലാക് (BNU), ഓറഞ്ച്/ മാറ്റ് ബ്ലാക് (GTW), ഗ്ലാസ് സ്പാര്‍ക്കിള്‍ ബ്ലാക് (YVB) എന്നിങ്ങനെയാണ് കളര്‍ ഓപ്ഷനുകള്‍. ഡിസൈനില്‍ മാറ്റങ്ങള്‍ വരുത്താതെയാണ് സുസൂക്കി ലെറ്റ്സ് പുറത്തിറക്കിയിരിക്കുന്നത്. അതേസമയം, ലെറ്റ്സ് ഡ്യൂവല്‍ ടോണ്‍ വേരിയന്റിന് ലഭിച്ച പുതിയ ഗ്രാഫിക്സും ബ്ലാക് ഫിനിഷ്ഡ് വീലുകളും പുതുമ നല്‍കുന്നു. എഞ്ചിന്‍ മുഖത്തും പറയത്തക്ക മാറ്റങ്ങള്‍ സുസൂക്കി ലെറ്റ്സ് ഡ്യൂവല്‍ ടോണ്‍ വേരിയന്റിന് ലഭിക്കുന്നില്ല. ബിഎസ് IV നിര്‍ദ്ദേശങ്ങള്‍ പാലിച്ചുള്ള 112.8 സിസി എഞ്ചിനാണ് സുസൂക്കി ലെറ്റ്സില്‍ ഇടംപിടിക്കുന്നത്. 8.2 bhp കരുത്തും 8.8 Nm torque ഉം ഉത്പാദിപ്പിക്കുന്ന എഞ്ചിനില്‍ സിവിടി ഗിയര്‍ബോക്സാണ് ബന്ധപ്പെട്ടിരിക്കുന്നത്. മികച്ച ഇന്ധനക്ഷമതയ്ക്കായുള്ള SEP സാങ്കേതികത, സിവിടി ഗിയര്‍ബോക്സില്‍ ഇടംപിടിക്കുന്നു.

ഫ്രണ്ട്റിയര്‍ എന്‍ഡുകളില്‍ 120 mm ഡ്രം ബ്രേക്കുകളാണ് സാന്നിധ്യമറിയിക്കുന്നത്. ടെലിസ്കോപിക് ഫോര്‍ക്കുകള്‍, റിയര്‍ എന്‍ഡില്‍ സ്വിംഗ് ആം ടൈപ് കോയില്‍ സ്പ്രിംഗ് എന്നിങ്ങനെ നീളുന്നതാണ് സുസൂക്കി ലെറ്റ്സിന്റെ ഫീച്ചറുകള്‍. 5.2 ലിറ്ററാണ് ലെറ്റ്സിന്റെ ഫ്യൂവല്‍ ടാങ്ക് കപ്പാസിറ്റി. ഹോണ്ട ആക്ടിവ, ടിവിഎസ് സ്കൂട്ടി സെസ്റ്റ് 110 മോഡലുകളോടാണ് സുസൂക്കി ലെറ്റ്സ് എതിരിടുന്നത്. 48193 രൂപ വിലയിലാണ് ലെറ്റ്സ് ഡ്യൂവല്‍ ടോണ്‍ വേരിയന്റിനെ സുസൂക്കി അവതരിപ്പിച്ചിരിക്കുന്നത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*