Breaking News

ഹെഡ്മാസ്റ്ററെ കുറിച്ച്‌ മോശമായി എഴുതി: 88 വിദ്യാര്‍ത്ഥിനികളെ അധ്യാപകര്‍ വസ്ത്രമഴിപ്പിച്ചു നിര്‍ത്തി..!

ഹെഡ്മാസ്റ്ററെ കുറിച്ച്‌ മോശമായി എഴുതിയതിന് 88 വിദ്യാര്‍ത്ഥിനികളെ അധ്യാപകര്‍ വസ്ത്രമഴിപ്പിച്ച്‌ നിര്‍ത്തി. ആറിലും ഏഴിലും പഠിക്കുന്ന വിദ്യാര്‍ത്ഥിനികളെയാണ് അധ്യാപകര്‍ ക്രൂരമായി ശിക്ഷിച്ചത്.

ഹാദിയക്കേസില്‍ എന്‍ഐഎ അന്വേഷണത്തിന് സുപ്രീംകോടതി അനുമതി : ഹാദിയയുടെ ഈ ആവശ്യവും സുപ്രീംകോടതി അംഗീകരിച്ചില്ല: ഷെഫീന്‍ ജഹാന് തിരിച്ചടി…

അരുണാചല്‍ പ്രദേശ് പാപും പാരെ ജില്ലയില്‍ ന്യൂ സാഗ്ലിയിലെ കസ്തൂര്‍ബാ ഗാന്ധി ബാലിക വിദ്യാലയത്തിലായിരുന്നു സംഭവം. നവംബര്‍ 23നായിരുന്നു കുട്ടികള്‍ക്ക് നേരെ ബാലിശമായ ശിക്ഷണനടപടി ഉണ്ടായത്. നാലു ദിവസത്തിന് ശേഷം കുട്ടികള്‍ ആള്‍ സാഗല്യ സ്റ്റുഡന്റ്സ് യൂണിയന്‍ (എ എസ് എസ് യു ) എന്ന വിദ്യാര്‍ത്ഥി സംഘടനാ നേതാക്കളെ സമീപിച്ചപ്പോഴാണ് വിവരം വെളിച്ചത്താകുന്നത്.

മൂന്ന് അധ്യാപകര്‍ ചേര്‍ന്ന് വിദ്യാര്‍ത്ഥിനികളുടെ വസ്ത്രം ബലമായി അഴിപ്പിക്കുകയായിരുന്നെന്ന് കുട്ടികള്‍ പറയുന്നു. സ്കൂളിലെ ഒരു വിദ്യാര്‍ത്ഥിനിയേയും അധ്യാപകനേയും ചേര്‍ത്ത് കുട്ടികള്‍ കടലാസില്‍ മോശമായെഴുതിയെന്നാരോപിച്ചായിരുന്നു ശിക്ഷ. വസ്ത്രമഴിപ്പിക്കുന്നതിന് മുമ്ബ് ഇവര്‍ കുട്ടികളോട് വിശദീകരണം ആവശ്യപ്പെട്ടിരുന്നു.

നിങ്ങളുടെ ഉദ്ദേശം എന്താണെങ്കിലും അത് നടക്കില്ല, ഈ പണിയൊക്കെ നിര്‍ത്തി ജോലിചെയ്ത് ജീവിക്ക്; തുറന്നടിച്ച്‌ ജ്യോതി കൃഷ്ണ…

അതേസമയം സംഭവം വിവാദത്തിലായിരിക്കുകയാണ്. നീചമായ പ്രവര്‍ത്തിയെന്ന് അരുണാചല്‍ കോണ്‍ഗ്രസ് കമ്മിറ്റി ആരോപിച്ചു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*