സാരിനോക്കി സരിതയെ ഓര്‍മിക്കാനുള്ള കഴിവ് തനിക്കില്ലെന്ന് ഉമ്മന്‍ചാണ്ടി…! ബിജു രാധാകൃഷ്ണന്‍ അവരെക്കുറിച്ചു പറഞ്ഞപ്പോഴാണ് മനസ്സിലൊരു ചിത്രം ഉണ്ടാകുന്നത്…..

സോളാര്‍ കമ്മിഷനെപ്പോലെ സരിതാ നായരുടെ വസ്ത്രധാരണരീതിയും മറ്റും നോക്കി അവരെ ഓര്‍മിക്കാനുള്ള കഴിവ് തനിക്കില്ലെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. അങ്ങനെ എന്റെ അടുക്കല്‍ വരുന്നവരെ കാണാന്‍ എനിക്കാകില്ല. ഞാനവരെ കണ്ടിട്ടില്ലെന്നു പറഞ്ഞിട്ടില്ല. ഞാന്‍ അവരെ ഇന്നയാള്‍ എന്നനിലയില്‍ മനസ്സിലാക്കിയിരുന്നില്ല. ഇന്നയാളെന്ന നിലയില്‍ ബിജു രാധാകൃഷ്ണന്‍ അവരെക്കുറിച്ചു പറഞ്ഞപ്പോഴാണ് മനസ്സിലൊരു ചിത്രം ഉണ്ടാകുന്നത്. അവര്‍ വരികയും നിവേദനം തരികയുമൊക്കെ ചെയ്തിട്ടുണ്ടാകും. പക്ഷേ, ഇന്നയാള്‍ എന്നനിലയില്‍ അറിയുമായിരുന്നില്ല.

സരിത എസ് നായര്‍ കേരളത്തിലെ ‘മോസ്റ്റ് വാണ്ടഡ്’ ക്രിമിനല്‍ ലേഡി; 48 ക്രിമിനല്‍ കേസുകളില്‍ പ്രതിയായ സരിത സംസ്ഥാനത്ത് ഏറ്റവും അധികം കേസുകളില്‍ ഉള്‍പ്പെട്ട വനിതകളില്‍ ഒരാള്‍; ഉമ്മന്‍ ചാണ്ടി മുതല്‍ ഹൈബി ഈഡന്‍ വരെ ലൈംഗികമായി പീഡിപ്പിച്ചു എന്ന് സരിത പറയുമ്ബോള്‍ അത് അപ്പാടെ വിശ്വസിക്കാന്‍ സാധിക്കുമോ? കാരണം ഇതാണ്….?

ഒരു ദൈവവിശ്വാസിയാണ് ഞാന്‍. തന്റെ ശക്തി ഒരു തെറ്റും ചെയ്തിട്ടില്ലെന്ന വിശ്വാസമാണ്. തലയുയര്‍ത്തിത്തന്നെ അന്തിമ വിധിവരുമ്ബോള്‍ നില്‍ക്കും. രമേശ് ചെന്നിത്തല നിയമസഭയില്‍ തന്റെ പേരു പറഞ്ഞത് എന്തോ നീക്കത്തിന്റെ ഭാഗമാണെന്നു വരുത്താന്‍ മുഖ്യമന്ത്രി ശ്രമിക്കുന്നതുകണ്ടു. മുഖ്യമന്ത്രിതന്നെ ആദ്യം നടത്തിയ പത്രസമ്മേളനത്തില്‍ എന്റെ പേര് പറഞ്ഞതാണ്.

രമേശുമായി ബന്ധപ്പെട്ട് ഒരാക്ഷേപവും കേട്ടു. ഇതിന്റെപേരില്‍ കോണ്‍ഗ്രസില്‍ എന്തെങ്കിലും പ്രശ്നമുണ്ടെന്നു വരുത്താനുള്ള നീക്കമൊന്നും വിജയിക്കില്ല. ഉമ്മന്‍ചാണ്ടി പത്രസമ്മേളനത്തില്‍ കഴിഞ്ഞ എല്‍.ഡി.എഫ്. സര്‍ക്കാരിന്റെ കാലത്ത് മുഖ്യമന്ത്രിയും മന്ത്രിമാരുമടക്കമുള്ളവരുടെ ചിത്രം ഉള്‍പ്പെടുത്തി ടീം സോളര്‍ നല്‍കിയ പരസ്യം കാണിച്ചു. കഴിഞ്ഞ യു.ഡി.എഫ്. സര്‍ക്കാരില്‍നിന്ന് എന്തെങ്കിലും ആനുകൂല്യം ഇവര്‍ക്കു കിട്ടിയെന്ന് കമ്മിഷന് തെളിയിക്കാന്‍ കഴിഞ്ഞോയെന്നും അദ്ദേഹം ചോദിച്ചു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*