Breaking News

ആര്‍എസ്‌എസ് പ്രവര്‍ത്തകന്‍ ആനന്ദിന്‍റെ കൊലപാതകത്തില്‍ നിര്‍ണായക വിവരം കിട്ടിയെന്ന് പൊലീസ്; ഗുരുവായൂരില്‍ ഇന്നും നാളെയും നിരോധനാജ്ഞ; മണലൂര്‍ ഗുരുവായൂര്‍ നിയോജക മണ്ഡലങ്ങളില്‍ ബിജെപി….

നെന്മിനിയില്‍, ആര്‍ എസ്‌എസ് പ്രവര്‍ത്തകന്‍ ആനന്ദിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതികളെ കുറിച്ച്‌ സൂചന ലഭിച്ചതായി പൊലീസ്.എന്നാല്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിടാനാകില്ലെന്ന് പൊലീസ് അറിയിച്ചു. പ്രതികള്‍ സഞ്ചരിച്ച കാര്‍ എസ്.ഫാഹിസ് എന്നയാളുടേതാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.ഈ വിലാസം കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തുന്നത്.സംഭവത്തെ തുടര്‍ന്ന് ഗുരുവായൂര്‍, പാവറട്ടി പൊലീസ് സ്റ്റേഷന്‍ പരിധികളില്‍ ജില്ലാ കലക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഗുരുവായൂര്‍, മണലൂര്‍ നിയോജകമണ്ഡലങ്ങളില്‍ ബിജെപി. ഹര്‍ത്താലിനും ആഹ്വാനം ചെയ്തിട്ടുണ്ട്. രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍.

ഇന്നലെ ഉച്ചയ്ക്ക് ഒന്നിനാണ് നെന്മിനി ബലരാമക്ഷേത്രത്തിന് നൂറുമീറ്റര്‍ അകലെയായി നെന്മിനി കടവള്ളി ലക്ഷംവീട് കോളനിയില്‍ വടക്കേതരകത്ത് അംബികയുടെ മകന്‍ ആനന്ദന്‍ (28) വെട്ടേറ്റ് മരിച്ചത്. ആനന്ദന്‍ ബൈക്കില്‍ കൂട്ടുകാരന്‍ വിഷ്ണുവിനൊപ്പം വീട്ടിലേക്ക് പോകുമ്ബോള്‍ കാറില്‍ വന്ന മൂന്നുപേരാണ് വെട്ടിക്കൊലപ്പെടുത്തിയത്.

മാറിടത്തിലേയ്ക്ക് തുറിച്ചുനോക്കിയ സൈനികനോട് വിദ്യ പറഞ്ഞു: നിങ്ങള്‍ ആദ്യം…..

2013-ല്‍ ബ്രഹ്മകുളത്ത് സി.പി.എം. പ്രവര്‍ത്തകന്‍ ഫാസില്‍ കൊല്ലപ്പെട്ട കേസിലെ രണ്ടാംപ്രതിയാണ് മരിച്ച ആനന്ദനെന്ന് പൊലീസ് പറഞ്ഞു. ആനന്ദനും വിഷ്ണുവും വന്ന ബൈക്ക് ഇടിച്ചിട്ടശേഷം ആനന്ദനെ അക്രമിസംഘം വലിച്ചിഴച്ച്‌ വടിവാളുകൊണ്ട് കഴുത്തിനു പിന്നിലും കാലിലും വെട്ടുകയായിരുന്നു.കാറിടിച്ചപ്പോള്‍ത്തന്നെ ആനന്ദന്റെ ഇടതുകാല്‍ ചതഞ്ഞിരുന്നു. കൃത്യം നടത്തിയശേഷം സംഘം കാറില്‍ രക്ഷപ്പെടാനൊരുങ്ങിയെങ്കിലും വണ്ടി നീങ്ങിയില്ല. ആ സമയം അതുവഴിവന്ന നെന്മിനി സ്വദേശിയായ രഞ്ജിത്തിനെ തടഞ്ഞുനിര്‍ത്തി ബൈക്ക് പിടിച്ചുവാങ്ങിയാണ് മൂന്നുപേരും രക്ഷപ്പെട്ടത്.

ഗുരുവായൂര്‍ ആക്‌ട്സിന്റെ ആംബുലന്‍സില്‍ ആനന്ദനെ സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. അക്രമികള്‍ ബൈക്കിനു മുന്നില്‍ വന്ന് കാറിടിച്ചപ്പോള്‍തന്നെ ആനന്ദന്‍ കൂടെയുണ്ടായിരുന്ന വിഷ്ണുവിനോട് ഓടിരക്ഷപ്പെടാന്‍ പറഞ്ഞു. കാലിന് പരുക്കേറ്റ വിഷ്ണുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഏങ്ങണ്ടിയൂര്‍ ചെമ്ബകശ്ശേരി മോഹന്റെ മകനാണ് നാട്ടിക എസ്.എന്‍. കോളേജിലെ ഡിഗ്രി വിദ്യാര്‍ത്ഥിയായ വിഷ്ണു.

ഇങ്ങേരുടെ ഭാര്യയ്ക്ക് ഇങ്ങേരെ നല്ലോണമൊന്ന് സുഖിപ്പിച്ചു കൊടുക്കാന്‍ പാടില്ലേ?, അതില്ലാത്തതിന്റെ കുഴപ്പമാകുമിത്; സോളാര്‍ കമ്മീഷനെതിരെ ആഞ്ഞടിച്ച് സംഗീത ലക്ഷ്മണ…

ആനന്ദന്‍ വര്‍ഷങ്ങളായി ആര്‍.എസ്.എസിന്റെ സജീവപ്രവര്‍ത്തകനാണ്. അച്ഛന്‍ പുന്നയൂര്‍ക്കുളം ചില്ലരിക്കല്‍ ശശി നേരത്തേ മരിച്ചു. ടിപ്പര്‍ ലോറി ഡ്രൈവറായ ആനന്ദനായിരുന്നു കുടുംബത്തിന്റെ ആശ്രയം. വിദ്യാര്‍ത്ഥിയായ അഭിഷേക് സഹോദരനാണ്. മൃതദേഹം തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിനുശേഷം തിങ്കളാഴ്ച ഉച്ചയോടെ നെന്മിനിയിലെ വീട്ടിലേക്ക് കൊണ്ടുവരും

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*