Breaking News

രാത്രി പന്ത്രണ്ട് മണിക്ക് ഈ പെണ്‍കുട്ടികള്‍ എന്തിനാണ് യാത്ര ചെയ്തത്? തലസ്ഥാനം ഞെട്ടിയ അപകട വാര്‍ത്തയില്‍ ചിന്തിപ്പിക്കുന്നത് ഇതാണ്….

തലസ്ഥാന നഗരിയില്‍ രാജ്ഭവനു സമീപം അമിത വേഗതയിലെത്തിയ കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് വ്യവസായിയുടെ മകന്‍ മരിച്ചു അപകടവാര്‍ത്തയ്ക്കു പിന്നാലെ സദാചാര ചോദ്യം ഉയരുന്നു. കാറിലുണ്ടായിരുന്ന മുന്നു പെണ്‍കുട്ടികളുടെ നില ഗുരുതരമായി തുടരുകയാണ്.

വെറും ഒരു പ്രണയനൈരാശ്യം മാത്രമല്ല, ഊഷ്മളിന്‍റെ ആത്മഹത്യക്ക് പിന്നില്‍ ഞെട്ടിക്കുന്ന മറ്റുപലതും; കോഴിക്കോട് കെഎംസിടി മെഡിക്കല്‍ കോളേജ് കെട്ടിടത്തിന് മുകളില്‍ നിന്നും വിദ്യാര്‍ത്ഥിനി ചാടി മരിച്ചതിന് പിന്നിലെ കാരണം…

കാറില്‍ നാല് പേരാണ് ഉണ്ടായിരുന്നത്. മത്സരപാച്ചിലിനിടെ കാര്‍ ഓട്ടോയില്‍ ഇടിച്ച്‌ നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലുമിടിച്ച്‌ തലകീഴായി മറിയുകയായിരുന്നു.അപകടത്തില്‍പ്പെട്ട കാര്‍ താത്ക്കാലിക രജിസ്ട്രേഷനില്‍ ഉള്ളതാണ്. കേരളത്തിലെ വ്യവസായിയുടെ ഇരുപതുകാരനായ മകന്‍ ഓടിച്ച പുതിയ സ്കോഡ കാറാണ് അപകടത്തില്‍പ്പെട്ടത്.

മാധ്യമപ്രവര്‍ത്തകനായ ടിസി രാജേഷ് ഈ അപകടത്തെക്കുറിച്ച്‌ ഫെയ്സ്ബുക്കില്‍ ഇട്ട പോസ്റ്റിനു താളെയാണ് എഴുത്തുകാരനായ ശ്രീകണ്ഠന്‍ കരിക്കകം സാദാചാര ചോദ്യം ഉയര്‍ത്തിയത്. സര്‍വ്വ പുച്ഛം, അഹന്ത, അഹങ്കാരം, ഞാന്‍, എന്ന അതിരുകടന്ന ആത്മവിശ്വാസം.. സഹതപിക്കുകയല്ല, ഇങ്ങനെ കുട്ടികള്‍ വളരുന്നതെന്തുകൊണ്ട്? രാത്രി പന്ത്രണ്ട് മണിക്ക് ഈ പെണ്‍കുട്ടികള്‍ എന്തിനാണ് യാത്ര ചെയ്തത്.. അതും മത്സര ഓട്ടം നടത്തുന്ന കാറില്‍. സദാചാര പോലീസൊന്നും ചമയുകയല്ലേ, വെറുതെ ചോദിച്ചു പോകുന്നു എന്നാണ് അദേഹത്തിന്റെ കമന്റ്.. പിന്നാലെ അദേഹം പറഞ്ഞു വെയ്ക്കുന്നത് ഇങ്ങനെയാണ് കുറഞ്ഞപക്ഷം ജനിപ്പിച്ച തന്തയും, തള്ളയും ചോദിക്കേണ്ടതാണ്, അതല്ലെങ്കില്‍ നാട്ടുകാര്‍, അതുമല്ലെങ്കില്‍ ഈ രാജ്യത്തെ നിയമവ്യവസ്ഥ. അദേഹത്തിന്റെ സാദാചാര പോലീസ് ചമയുന്ന ചോദ്യങ്ങള്‍ക്കെതിരെ വന്‍ പ്രതിഷേധമാണ് ഉയരുന്നത്.

ബോബി എന്നെ കെട്ടിപ്പിടിക്കണമായിരുന്നു; ഞാന്‍ തയ്യാറായി നിന്നു; ബോബി എന്‍റെ അടുത്ത് വന്ന് കെട്ടിപ്പിടിച്ചു; പിറ്റേ ദിവസം എന്‍റെ രണ്ട്…..

പെണ്‍കുട്ടികള്‍ രാത്രി യാത്ര ചെയ്തതാണോ ഇപ്പോഴത്തെ പ്രശ്നം, മറ്റവന്‍ ഓവര്‍ സ്പീഡ് കാണിച്ചതോ, ബെല്‍റ്റിടാത്തതോ അല്ല എന്നുള്ള പ്രതികരണത്തിന് താന്‍ തന്റെ അമ്മയെയോ, സഹോദരിയെയോ,മകളെയോ ഇങ്ങനെ വിടില്ല. മറ്റു സ്ത്രീകളെ മത്സര ഓട്ടം നടത്താനുള്ള കാറിലേയ്ക്ക് ക്ഷണിക്കുകയില്ലായെന്നും ശ്രീകണ്ഠന്‍ പറയുന്നു. വാദത്തിനൊടുവില്‍ കൈ കൊടുത്ത് പിരിയാമെന്ന് പറഞ്ഞ് തലയൂരന്‍ ശ്രമിക്കുകയാണ് ശ്രീകണ്ഠന്‍.

രണ്ടു കാറുകള്‍ മത്സരിച്ച്‌ ഓടുന്നതിനിടെയാണ് അപകടമെന്നാണ് സംഭവസ്ഥലത്തുണ്ടായിരുന്നവര്‍ പറയുന്നത്. ഇന്നലെ രാത്രി ആണ് അപകടമുണ്ടായത്. കാര്‍ പൂര്‍ണമായും തകര്‍ന്നു. കാര്‍ വെട്ടിപ്പൊളിച്ചാണ് പരിക്കേറ്റവരെ ആശുപത്രിയിലേയ്ക്ക് മാറ്റിയത്. അനന്യ, ഗൗരി, ശുഖ എന്നിവരാണ് പരിക്കേറ്റ് ചികിത്സയിലുള്ളത്. പെരുന്താനി സ്വദേശി സുഭാഷ് നഗറില്‍ സുബ്രമഹ്മണ്യന്റെ മകന്‍ ആദര്‍ശ് സംഭവസ്ഥലത്തു തന്നെ മരിക്കുകയായിരുന്നു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*