പ്രോസിക്യൂഷന്‍ വാദം പൊളിഞ്ഞു; ദിലീപിന് വിദേശത്തുപോകാന്‍ അനുമതി..!

നടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസില്‍ ജാമ്യത്തിലിറങ്ങിയ നടന്‍ ദിലീപിന് വിദേശത്തുപോകാന്‍ ഹൈക്കോടതിയുടെ അനുമതി. ജാമ്യ വ്യവസ്ഥയില്‍ ഒരാഴ്ചത്തെ ഇളവാണ് ദിലീപിന് കോടതി അനുവദിച്ചിരിക്കുന്നത്. ദുബായില്‍ താരം തങ്ങുന്ന സ്ഥലത്തിന്റെ മേല്‍വിലാസം നല്‍കണമെന്നും കോടതി പറഞ്ഞു.

പൊലീസ് തോല്‍വി സമ്മതിക്കുന്നുവോ.? ദിലീപ് രക്ഷപ്പെടുമെന്ന് ഉറപ്പായോ.? പറയാന്‍ ഈ കാരണങ്ങള്‍…. നടി ആക്രമിക്കപ്പെട്ട കേസില്‍ ഇനി നടക്കാന്‍ പോകുന്നത്…!

ദിലീപിന് ജാമ്യം അനുവദിക്കരുതെന്ന് പ്രോസിക്യൂഷന്‍ വാദിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല. ജാമ്യത്തിലിറങ്ങിയ താരം സാക്ഷികളെ സ്വാധീനിച്ചെന്ന ആരോപണം പ്രോസിക്യൂഷന്‍ ഉയര്‍ത്തിയെങ്കിലും അത്തരത്തിലുള്ള ആരോപണങ്ങള്‍ അടിസ്ഥാനരഹിതമെന്ന് പ്രതിഭാഗം വാദിച്ചു.

എട്ടു മാസത്തിനുള്ളില്‍ കോട്ടയത്ത് നിന്നും മൂന്നാമത്തെ ദമ്ബതികളും അപ്രത്യക്ഷരായി…!! എല്ലാ തിരോധാനങ്ങള്‍ക്ക് പിന്നിലും പോലീസിനെ കുഴയ്ക്കുന്നത് ഇതാണ്..??

‘ദേ പുട്ട്’ റസ്റ്ററന്റിന്റെ ഉദ്ഘാടനത്തിനായി ദുബായില്‍ പോകാന്‍ പാസ്പോര്‍ട്ട് വിട്ടു നല്‍കണമെന്ന് ആവശ്യപ്പെട്ടു കഴിഞ്ഞ ദിവസമാണ് ദിലീപ് ഹൈക്കോടതിയെ സമീപിച്ചത്. ഈ മാസം 29ന് കടയുടെ ഉദ്ഘാടനം നിശ്ചയിച്ചിരിക്കുന്നത്.  അതിനിടെ, നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരെ കുറ്റപത്രം സമര്‍പ്പിക്കാന്‍ പൊലീസ് ഒരുങ്ങുകയാണ്. മുന്നൂറിലേറെ സാക്ഷി മൊഴികളും നാനൂറ്റിയന്‍പതിലേറെ രേഖകളും ഉള്‍പ്പെടെയാണ് അനുബന്ധ കുറ്റപത്രം തയാറായിരിക്കുന്നത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*