പ്രശസ്ത നടനും മിമിക്രി താരവുമായ അബി നിര്യാതനായി..!

പ്രശസ്ത മിമിക്രി താരവും നടനുമായ അബി അന്തരിച്ചു. അസുഖത്തെ തുടര്‍ന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 56 വയസായിരുന്നു.

രക്തസമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് മരണം. ഇന്ന് രാവിലെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.ആശുപത്രിയില്‍ എത്തുന്നതിന് മുന്‍പ് തന്നെ മരണം സംഭവിച്ചിരുന്നതായി ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.

ഹാദിയക്കേസില്‍ എന്‍ഐഎ അന്വേഷണത്തിന് സുപ്രീംകോടതി അനുമതി : ഹാദിയയുടെ ഈ ആവശ്യവും സുപ്രീംകോടതി അംഗീകരിച്ചില്ല: ഷെഫീന്‍ ജഹാന് തിരിച്ചടി…

രക്തത്തില്‍ പ്ലേറ്റ്ലെറ്റ്സ് കുറയുന്ന രോഗം മൂലം സിനിമയില്‍ നിന്നും ഷോകളില്‍ നിന്നും അബി വിട്ടു നിന്നിരുന്നു.  കലാഭവനിലൂടെ മിമിക്രിരംഗത്തെത്തിയ അബി മലയാള സിനിമയിലും തന്റേതായ കഴിവ് തെളിയിച്ച വ്യക്തി കൂടിയാണ്.

ബിഗ് ബി അമിതാഭ് ബച്ചന്‍, മെഗാസ്റ്റാര്‍ മമ്മൂട്ടി എന്നിവരെ തന്‍മയത്വത്തോടെ അനുകരിച്ചതിലൂടെയായിരുന്നു അബി മലയാളികള്‍ക്ക് പ്രിയപ്പെട്ട മിമിക്രിതാരമായി മാറിയത്. . യുവനടന്‍ ഷെയ്ന്‍ നിഗം ആണ് മകന്‍.

ഒരു കാലത്ത് മലയാളികളെ കുടുകുടെ ചിരിപ്പിച്ച താരമായിരുന്നു അബി. ആമിന താത്തയായി സ്റ്റേജുകളില്‍ നിറഞ്ഞു നിന്ന അബിയുടെ തമാശകള്‍ മലയാളികള്‍ക്ക് എന്നും പുതുമ നിറഞ്ഞതായിരുന്നു. കേബിള്‍ ടി വി പോലും ഇല്ലാതിരുന്ന കാലത്തു മുതല്‍ അബിയെയും ആമിന താത്തയെയും മലയാലികള്‍ക്ക് ഏറെ സുപരിചിതമായിരുന്നു.

ദിലീപ്, കലാഭവന്‍ മണി, നാദിര്‍ഷ, ഹരിശ്രീ അശഓകന്‍ തുടങ്ങിയവര്‍ക്കൊപ്പം മലയാള സിനിമയിലേക്ക് എത്തിയെങ്കിലും വെള്ളിത്തിരയില്‍ വേണ്ടത് പോലെ ശോഭിക്കാന്‍ ഈ താരത്തിന് ആയില്ല. ഒരു പക്ഷേ ദിലീപിനേക്കാളും കലാഭവന്‍ മണിയേക്കാളും കഴിവുള്ള നടനായിരുന്നു അഭി. എന്നിട്ടും സിനിമയില്‍ ശോഭിക്കാന്‍ കഴിയാതെ പോയത് നിര്‍ഭാഗ്യമായിട്ടാണ് അഭി കണക്കാക്കിയത്. തനിക്ക് ആവാന്‍ കഴിയാതിരുന്നത് മകനിലൂടെ കാണാനായിരുന്നു അബിയുടെ അവസാന കാലത്തെ ആഗ്രഹം.

വേദികളില്‍ മമ്മൂട്ടിയായും അമിതാഭ് ബച്ചനായും ആമിനതാത്തയായും നിറഞ്ഞു നിന്നതു കൊണ്ടാവാം ഒരു പക്ഷെ ഇപ്പോള്‍ സിനിമാ രംഗത്തും സ്റ്റേജ് ഷോകളിലും ഒന്നും സജീവമല്ലെങ്കിലും അഭി എന്ന പേര് കേള്‍ക്കുമ്ബോള്‍ തന്നെ മലയാളികള്‍ക്ക് ചിരിയൂറുന്നത്. ഇത് അഭിയെന്ന കലാകാരന്റെ അഭിനയ തികവ് തന്നെയാണെന്ന് വേണം പറയാന്‍.

നിങ്ങളുടെ ഉദ്ദേശം എന്താണെങ്കിലും അത് നടക്കില്ല, ഈ പണിയൊക്കെ നിര്‍ത്തി ജോലിചെയ്ത് ജീവിക്ക്; തുറന്നടിച്ച്‌ ജ്യോതി കൃഷ്ണ…

ഹബീബ് മുഹമ്മദ് എന്ന അബിയെ അബിയാക്കിയത് സത്യത്തില്‍ ഉത്സവ കമ്മിറ്റിക്കാരാണ്. നാട്ടില്‍ കലാപരിപാടികള്‍ക്കായി ചെല്ലുമ്ബോള്‍ പേര് അനൗണ്‍സ് ചെയ്യും. നാട്ടിലെ ഒരു പരിപാടിക്ക് ചെന്നപ്പോള്‍ അഭിയുടെ മുഴുവന്‍ പേര് പറയാന്‍ കഴിയാഞ്ഞിട്ടാകാം അവര്‍ അനൗണ്‍സ് ചെയ്തത് അബി എന്നായിരുന്നു. അങ്ങനെ പിന്നീടുള്ള പരിപാടികളിലെല്ലാം ഹബീബ് മുഹമ്മദ് അബിയായി. പിന്നീട് മലയാളികള്‍ക്കെല്ലാം പ്രിയപ്പെട്ട അബിയായി ഹബീബ് മുഹമ്മദ് എന്ന കലാകാരന്‍ മാറുകയും ചെയ്തു

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*