പത്മാവതി വിവാദം ആളിക്കത്തുന്നു; ദീപിക പദുക്കോണിന്റെയും സഞ്ജയ് ലീലാ ബന്‍സാലിയുടെയും തല വെട്ടുന്നവര്‍ക്ക് അഞ്ച് കോടി വാഗ്ദാനം..!!

സഞ്ജയ് ലീലാ ബന്‍സാലിയുടെ ഏറ്റവും പുതിയ ചിത്രമായ പത്മാവതിയ്ക്കെതിരെയുള്ള കൊലവിളികള്‍ അവസാനിക്കുന്നില്ല. ഏറ്റവും ഒടുവില്‍ ചിത്രത്തിലെ നായിക ദീപിക പദുക്കോണിന്റെയും സംവിധായകന്‍ സഞ്ജയ് ലീലാ ബന്‍സാലിയുടെയും തല വെട്ടുന്നവര്‍ക്ക് അഞ്ച് കോടി സമ്മാനം പ്രഖ്യാപിച്ചിരിക്കുകയാണ് ക്ഷത്രിയ മഹാസമാജം.

ഒരുമിച്ച് ഉറങ്ങാന്‍ ഭാര്യ ആഗ്രഹിക്കുന്നതിന്‍റെ കാരണം വെളിവാകുന്നു..!!

മീററ്റിലെ ക്ഷത്രിയ സമുദായ അംഗമായ താക്കൂര്‍ അഭിഷേക് സോമാണ് കൊലവിളി നടത്തിയിരിക്കുന്നത്. ചിത്രത്തില്‍ പത്മാവതി റാണിയ്ക്ക് അലാവുദ്ധീന്‍ ഖില്‍ജിയുമായി ബന്ധമുണ്ടെന്ന രീതിയില്‍ മോശമായി ചിത്രീകരിക്കുന്നുവെന്നാണ് നേതാവിന്റെ ആക്ഷേപം. ഇത് ഒരു തരത്തിലും അംഗീകരിക്കാനാകില്ലെന്നും, നായിക ദീപിക പദുകോണും, സംവിധായകന്‍ സഞ്ജയ് ലീലാ ബന്‍സാലിയും രാജ്യം വിട്ട് പോകേണ്ടതാണെന്നും നേതാവ് ആവശ്യപ്പെടുന്നു.

ചിത്രത്തിന്റെ റിലീസ് തടയാന്‍ രക്തം കൊണ്ട് ബ്രാഹ്മണ മഹാസഭ സെന്‍സര്‍ ബോര്‍ഡിന് കത്തെഴുതിയതിന് തൊട്ടുപിന്നാലെയാണ് ദീപികയ്ക്ക് നേരെയുള്ള കൊലവിളി. കഴിഞ്ഞ ദിവസം ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി ദീപിക പദുക്കോണ്‍ ഇന്ത്യക്കാരിയല്ല എന്ന വാദവുമായി രംഗത്തെത്തിയിരുന്നു. ദീപിക അധ:പതനത്തേക്കുറിച്ച്‌ നമ്മെ പഠിപ്പിക്കുകയാണെന്നും നടിയുടെ കാഴ്ച്ചപ്പാടില്‍നിന്ന് പിന്നോട്ടുപോയാലേ ഇന്ത്യ രക്ഷപ്പെടൂ എന്നുമാണ് സ്വാമി പറഞ്ഞത്.

ഇങ്ങനെ കുട്ടികള്‍ വളരുന്നതെന്തുകൊണ്ട്? രാത്രി പന്ത്രണ്ട് മണിക്ക് ഈ പെണ്‍കുട്ടികള്‍ എന്തിനാണ് യാത്ര ചെയ്തത്.. അതും മത്സര ഓട്ടം നടത്തുന്ന കാറില്‍….

ദീപിക പദ്കോണ്‍, ഷാഹിദ് കപൂര്‍, രണ്‍വീര്‍ സിംഗ് എന്നിവര്‍ പ്രധാനവേഷത്തിലെത്തുന്ന ചിത്രം ഡിസംബര്‍ ഒന്നിന് റിലീസ് ചെയ്യും. റവല്‍ രത്തന്‍ സിംഗായി ഷാഹിദ് എത്തുമ്ബോള്‍ അലാവുദ്ദീന്‍ ഖില്‍ജിയായി രണ്‍വീര്‍ വേഷമിടുന്നു.

റാണി പത്മിനിയും അലാവുദ്ദീന്‍ ഖില്‍ജിയും റവല്‍ രത്തന്‍ സിംഗും കഥാപാത്രങ്ങളാകുന്ന ചിത്രത്തിനെതിരെ നേരത്തെ തന്നെ പ്രതിഷേധങ്ങള്‍ ഉണ്ടായിട്ടുണ്ട്. ആദ്യം രജപുത്ര വിഭാഗത്തിന്റെ മുന്നില്‍ ചിത്രം പ്രദര്‍ശിപ്പിച്ചാല്‍ മാത്രമെ രാജസ്ഥാനില്‍ പത്മാവതി റിലീസ് ചെയ്യാന്‍ സമ്മതിക്കൂ എന്ന ആവശ്യവുമായി കര്‍ണ്ണിസേന രംഗത്തെത്തിയിരുന്നു.

ചിത്രം ക്ഷത്രിയ വിഭാഗത്തിന്റെ വികാരം വൃണപ്പെടുത്തുന്നുവെന്നും, റിലീസ് തടയണമെന്നും ആവശ്യപ്പെട്ട് ബിജെപി നേരത്തെ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരുന്നു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*