നോക്കിയ പവര്‍ഫുളാണ്, ഒപ്പം സിമ്പിളും… നോക്കാം….

ഏതൊക്കെ ഫോണുകളും എത്രയൊക്കെ ഫീച്ചേഴ്‌സോടുകൂടി വന്നാലും നമ്മള്‍ ഒരിക്കലും മറക്കാത്ത ഒന്നാണ് നോക്കിയ. ആന്‍ഡ്രോയിഡ് ഫോണ്‍ ഉപയോഗിക്കണമെന്ന ആഗ്രഹമുണ്ടെങ്കിലും ഉയര്‍ന്ന വില സാധാരണക്കാരെ പിന്നിലേയ്ക്ക് വലിക്കും. എന്നാല്‍ അതിന് മാറ്റം വന്നിരിക്കുകയാണ്. കുറഞ്ഞവിലയില്‍ ആന്‍ഡ്രോയിഡിന്റെ പുതിയ വേര്‍ഷനാണ് നോക്കിയ 2ല്‍ ഉപയോഗിച്ചിരിക്കുന്നത്.

ഒടുവില്‍ ശാസ്ത്രലോകത്തിന് ആ ഉത്തരം കിട്ടി; ഭൂമിയില്‍ സ്വര്‍ണം എത്തുന്നതിനു പിന്നിലെ രഹസ്യം…!

സ്മാര്‍ട്ട് ഫോണ്‍ പ്രേമികള്‍ വ്യത്യസ്ത അഭിപ്രായങ്ങളാണ് ഈ ഫോണിനെക്കുറിച്ച് പറയുന്നത്. എങ്കിലും സാധാരണ സ്മാര്‍ട്ട് ഫോണ്‍ ഉപഭോക്താവിന് എന്തുകൊണ്ടും ഉപകാരപ്രദമായ ഒന്നാണിത്. കുറഞ്ഞ മുതല്‍മുടക്കില്‍ നല്ലൊരു സ്മാര്‍ട്ട് ഫോണ്‍ എന്നതുതന്നെയാണ് ഇതിന്റെ മേന്മ.

നോക്കിയ-2ന്റെ ബാറ്ററി ലൈഫ് തന്നെയാണ് ഏറ്റവും പ്രധാന സവിശേഷത. 4100 എംഎഎച്ച് ബാറ്ററിയില്‍ 2 ദിവസം വരെ ചാര്‍ജ്ജ് നിലനില്‍ക്കുമെന്നാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. കൂടാതെ ഹൈ എന്‍ഡ് അലൂമിനിയം ചേസ് കൊണ്ടാണ് ബോഡി നിര്‍മ്മിച്ചിരിക്കുന്നത്. ഇത് ഫോണിന് പ്രീമിയം ലുക്ക് നല്‍കും. ഷെല്‍ നിര്‍മ്മിച്ചിരിക്കുന്നത് ഉയര്‍ന്ന നിലവാരമുളള പോളികാര്‍ബണേറ്റ് കൊണ്ടാണ്. മുന്‍ പാനല്‍ കോര്‍ണിങ്ങ് ഗൊറില്ല ഗ്ലാസാണ്, അതിനാല്‍ സ്‌ക്രാച്ച് ആകുമെന്ന പേടിയും വേണ്ട.

5 ഇഞ്ചിന്റെ ഡിസ്‌പ്ലേ ആണുള്ളത്. 720ഃ1280 പിക്‌സല്‍ റെസലൂഷനും. 1 ജിബിയുടെ റാം കൂടാതെ 8 ജിബിയുടെ ഇേന്റര്‍ണല്‍ സ്റ്റോറേജുമുണ്ട്. ആന്‍ഡ്രോയിഡ് 7.1.1 ന്യുഗട്ട് ഔട്ട്-ഓഫ്-ബോക്സിലാണിതിന്റെ പ്രവര്‍ത്തനം. നോക്കിയ 8, നോക്കിയ 6, നോക്കിയ5, നോക്കിയ3 കൂടാതെ നോക്കിയ2 എന്നിവയും പ്യുവര്‍ ആന്‍ഡ്രോയിഡില്‍ തന്നെ. ഇതില്‍ പ്രീലോഡഡ് ആപ്സുകളുമില്ല. ഈ ഫോണിനും ഗൂഗിളിന്റെ ഏറ്റവും പുതിയ ആന്‍ഡ്രോയിഡ് ഓറിയോ അപ്ഡേറ്റ് ഉടന്‍ ലഭിക്കും.

ഹാദിയ അല്ല അഖില അശോകന്‍: അശോകന് മകളെ കാണാന്‍ അനുവാദം, പക്ഷെ ഷെഫീന്‍ ജഹാന്…

8 മെഗാപിക്‌സലിന്റെ പിന്‍ ക്യാമറയും കൂടാതെ 5 മെഗാപിക്‌സലിന്റെ മുന്‍ ക്യാമറയുമുണ്ട്. ഇതിന് വിപണിയിലെ വില ഏകദേശം 6999 രൂപയാണ്. നോക്കിയ സ്മാര്‍ട്ട് ഫോണുകള്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് തീര്‍ച്ചയായും വാങ്ങിക്കാവുന്ന ഒരു ബഡ്‌ജെറ്റ് സ്മാര്‍ട്ട് ഫോണ്‍ ആണിത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*