Breaking News

നിരോധിച്ച 500, 1000 നോട്ടുകള്‍ 2019 ല്‍ അത്ഭുതപ്പെടുത്തി തിരിച്ചു വരുന്നു…

ക‍ഴിഞ്ഞ വര്‍ഷം നവംബര്‍ 8 ന് രാജ്യത്തെ നടുക്കി നാളെ മുതല്‍ 500 ന്‍റെയും 1000ത്തിന്‍റെയും നോട്ടുകളില്ലെന്ന് നരേന്ദ്രമോദി പ്രഖ്യാപിച്ചിട്ട് ഒരുവര്‍ഷം പിന്നിട്ട് ക‍ഴിയുമ്ബോ‍ഴും നമ്മള്‍ ചിന്തിക്കാതെ പോകുന്ന കാര്യമുണ്ട്. നിരോധിച്ച ഇത്രയധികം നോട്ടുകള്‍ എവിടേക്ക് പോയി.

ദിലീപ് കേസില്‍ മാത്രമല്ല, മഞ്ജു വാര്യര്‍ പുതിയ വിവാദത്തില്‍.. പിച്ചച്ചട്ടിയില്‍ കൈയിട്ട് വാരരുതെന്ന് തുറന്നടിച്ച്‌…..

കെട്ടു കണക്കിന് വരുന്ന നോട്ടുകള്‍ ഹാര്‍ഡ് ബോര്‍ഡുകളും സോഫ്റ്റ് ബോര്‍‍ഡുകളുമാക്കാനാണ് തീരുമാനം. നിരോധിക്കും മുമ്ബ് തന്നെ റിസര്‍വ് ബാങ്കും കണ്ണൂര്‍ വളപ്പട്ടണത്തെ വെസ്റ്റേണ്‍ ഇന്ത്യ പ്ലൈവുഡ് ലിമിറ്റഡുമായി രഹസ്യമായി കരാറിലേര്‍പ്പെട്ടിരുന്നു. തിരുവനന്തപുരത്തെ റിസര്‍വ് ബാങ്ക് മേഖലാ ഓഫീസില്‍ നിന്ന് അരിഞ്ഞുനുറുക്കിയ നിലയില്‍ 800 ടണ്‍ പഴയ നോട്ടുകള്‍ ഇവിടേക്കെത്തി.

ഇങ്ങനെ ബോ‍ര്‍ഡുകളായി മാറിയ നമ്മുടെ പഴയ നോട്ടുകള്‍ വിദേശ രാജ്യങ്ങളിലേക്ക് പോകുകയാണ്. 2019 ല്‍ നടക്കാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പിന്‍റെ പ്രചരണ ബോര്‍ഡുകള്‍ക്കായാണ് അവ മാറുന്നത്. നിരോധിച്ച നോട്ടുകള്‍ കത്തിച്ചു കളയാനാണ് ആദ്യം റിസര്‍വ് ബാങ്ക് തീരുമാനിച്ചത്. എന്നാല്‍ അവ ഉണ്ടാക്കാവുന്ന പാരിസ്ഥിതിക പ്രശ്നങ്ങള്‍ കണക്കിലെടുത്ത് തീരുമാനം മാറ്റുകയായിരുന്നു.

‘പ്രേക്ഷകരുടെ തോളില്‍ കയറരുത്, വില്ലന്‍ ഓടാത്തതിന് കാരണം പ്രേക്ഷകരല്ല’ – ബി ഉണ്ണികൃഷ്ണനെതിരെ തുറന്നടിച്ച്‌….

നോട്ടുകള്‍ ഉപയോഗിച്ച്‌ കാര്‍ഡ് പോര്‍ഡുകള്‍ നിര്‍മിക്കുക വ‍ഴി പരിസ്ഥിതി മലിനീകരണം ഒ‍ഴിവാക്കാനും ചെലവ് കുറയ്ക്കാനും ക‍ഴിയുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാട്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*