നികുതി നിരക്കുകള്‍ താഴുമെന്ന് സൂചന

നികുതി നിരക്കുകള്‍ താഴുമെന്ന് സൂചന .വരുമാനനികുതി പുനഃക്രമീകരിക്കുന്നത്തിന്റെ ഭാഗമായി പരോക്ഷനികുതി പുനര്‍നിര്‍ണയിച്ചതിനു ശേഷം, 1961 മുതല്‍ നിലവിലുളള ആദായനികുതി നിയമത്തിനു പകരം പുതിയ പ്രത്യക്ഷനികുതി നിയമം നടപ്പാക്കുമെന്ന് സൂചന ..

ഇപ്പോള്‍ നിലവിലുള്ള ആദായനികുതി നിയമം, 1961-ല്‍ 50 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് എഴുതിയിട്ടുള്ളതെന്നും, അത് പുനര്‍നിര്‍മ്മിക്കേണ്ടതുണ്ടെന്നും സെപ്റ്റംബര്‍ മാസത്തിലെ നികുതി ഉദ്യോഗസ്ഥരുടെ വാര്‍ഷിക സമ്മേളനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അഭിപ്രായപ്പെട്ടു.

അതനുസരിച്ച്‌, നിയമം അവലോകനം ചെയ്യാനും രാജ്യത്തിന്റെ സാമ്ബത്തിക ആവശ്യങ്ങള്‍ക്കനുസൃതമായി ഒരു പുതിയ പ്രത്യക്ഷ നികുതി നിയമത്തിന് രൂപം നല്‍കാനും സര്‍ക്കാര്‍ ഒരു ടാസ്ക് ഫോഴ്സ് രൂപീകരിച്ചിരുന്നു.ഇത്തരത്തിലൊരു മാറ്റം വന്നാല്‍ വിദേശത്തേക്കുള്ള അക്കൗണ്ടുകളിലേക്ക് പണമൊഴുകുന്നത് തടയാനാകുമെന്ന് ടാസ്ക് ഫോഴ്സ് അംഗം മുകേഷ് പട്ടേല്‍ അഭിപ്രായപ്പെട്ടു

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*