ദിലീപ് എട്ടാം പ്രതി, താന്‍ മുഖ്യസാക്ഷി… മഞ്ജു അറിഞ്ഞത് കാസര്‍കോട്ട് വച്ച്‌, താരം സംഘാടകരോട് പറഞ്ഞത്…

നടി ആക്രമണ കേസില്‍ ദിലീപിനെ എട്ടാം പ്രതിയാക്കി പോലീസ് അങ്കമാലി മജിസ്ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുമ്ബോള്‍ ഏവരും ഉറ്റുനോക്കിയത് മഞ്ജു വാര്യരുടെ പ്രതികരണമായിരുന്നു. ദിലീപിന്റെ മുന്‍ ഭാര്യയായ മഞ്ജു ഇതേക്കുറിച്ച്‌ എന്തായിരിക്കും പ്രതികരിക്കുകയെന്നാണ് പലരും കാത്തിരുന്നത്. ദിലീപുമായുള്ള വിവാഹബന്ധം വേര്‍പ്പെടുത്തിയ ശേഷം മഞ്ജു സിനിമയിലും പൊതുപരിപാടികളിലും സജീവമാണ്.

വിവാഹത്തിന് മുമ്പായി ക്വട്ടേഷന്‍ നടപ്പാക്കണം; പദ്ധതിയിട്ടത് നടിയെ കൂട്ടബലാത്സംഗം ചെയ്യാന്‍ ; വാഹനത്തിനുള്ളില്‍ ഇതിനുള്ള സൗകര്യങ്ങള്‍ ഒരുക്കി…

650 പേജുകളുള്ള കുറ്റപത്രത്തില്‍ 12 പ്രതികളാണുള്ളത്. ദിലീപ് കേസിലെ എട്ടാം പ്രതിയും പള്‍സര്‍ സുനി ഒന്നാം പ്രതിയുമാണ്. പള്‍സര്‍ സുനിക്കെതിരേ ചുമത്തിയ അതേ വകുപ്പുകള്‍ തന്നെയാണ് ദിലീപിനെതിരേയും കുറ്റപത്രത്തില്‍ ചുമത്തിയിരിക്കുന്നത്. നടിയോട് ദിലീപിനുണ്ടായിരുന്ന വൈരാഗ്യമാണ് സുനിക്ക് ക്വട്ടേഷന്‍ നല്‍കാന്‍ കാരണമെന്നാണ് കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടുന്നത്.

ബുധനാഴ്ച വൈകീട്ട് അന്വേഷണസംഘം അങ്കമാലി കോടതിയിലെത്തി കുറ്റപത്രം കൈമാറുമ്ബോള്‍ മഞ്ജു കാസര്‍കോട്ടായിരുന്നു. നാടകാചാര്യനായ എന്‍എന്‍ പിള്ള നാടകോല്‍സവത്തിന്റെ സമാപന ചടങ്ങില്‍ പങ്കെടുക്കുന്നതിനു വേണ്ടിയായിരുന്നു മഞ്ജു ഇവിടെത്തിയത്.
എന്‍ എന്‍ പിള്ളയുടെ മകനും സിനിമാ താരവുമായ വിജയരാഘവനും മഞ്ജുവിനൊപ്പം ചടങ്ങില്‍ സംബന്ധിച്ചിരുന്നു.

വിവാഹ മോചനത്തിനുശേഷം മഞ്ജു മലയാളികള്‍ക്ക് കൂടുതല്‍ പ്രിയങ്കരിയായി മാറിക്കഴിഞ്ഞു. പല പൊതുവേദികളിലും ആളുകള്‍ ഇതു പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
കഴിഞ്ഞ ദിവസം കാസര്‍കോട്ട് നടന്ന ചടങ്ങിലും മഞ്ജുവിന് വന്‍ സ്വീകരണമാണ് ലഭിച്ചത്. വിജയരാഘവനോടൊപ്പം മഞ്ജു വേദിയിലേക്ക് കയറിയപ്പോള്‍ കാണികള്‍ ആര്‍പ്പുവിളികള്‍ മുഴക്കി.

ദിലീപിനെ കേസിലെ എട്ടാം പ്രതിയാക്കിയും മഞ്ജുവിനെ പ്രധാന സാക്ഷിയാക്കിയുമാണ് അന്വേഷണസംഘം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. ഈ സമയത്ത് വേദിയിലായിരുന്ന മഞ്ജുവിന്റെ മുഖത്ത് ഇതിന്റെ അസ്വസ്ഥതയൊന്നുമുണ്ടായില്ല. സന്തോഷവതിയായാണ് നടി കാണപ്പെട്ടത്.

തീവ്രത്തിന്‍റെ രണ്ടാം ഭാഗം വരുന്നു; ഇത്തവണ നായകന്‍ ദുല്‍ഖര്‍ അല്ല.. പകരമെത്തുന്നത് പൃഥ്വിരാജ്… ദുല്‍ഖറിനെ ഒഴിവാക്കിയതിനു പിന്നില്‍….

ചടങ്ങ് കഴിഞ്ഞ് മഞ്ജു വേദിയില്‍ നിന്നു പുറത്തിറങ്ങുമ്ബോള്‍ പ്രതികരണമെടുക്കാന്‍ മാധ്യമങ്ങള്‍ ശ്രമം നടത്തിയിരുന്നു. എന്നാല്‍ തനിക്ക് ഇതേക്കുറിച്ച്‌ ഒന്നും പ്രതികരിക്കാനില്ലെന്ന് സംഘാടകര്‍ മുഖേന മാധ്യമങ്ങളെ അറിയിക്കുകയായിരുന്നു.
മാത്രമല്ല മാധ്യമങ്ങളില്‍ നിന്നും തന്നെ ഒഴിവാക്കിത്തരണമെന്നും മഞ്ജു സംഘാടകരോട് ആവശ്യപ്പെട്ടതായാണ് വിവരം. പരിപാടിക്കു ശേഷം മഞ്ഡു പാലക്കാട്ടേക്കു പോവുകയും ചെയ്തു

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*