മോഹന്‍ലാലും മമ്മൂട്ടിയും വെറുതേ വിട്ടു, പക്ഷേ ആമിര്‍ വിട്ടു കൊടുത്തില്ല….

സിനിമാ മേഖലയിലെ പ്രമുഖരെ പരിഹസിച്ച്‌ ശ്രദ്ധേയമാകുന്ന ആളാണ് കെ ആര്‍ കെ എന്ന കമാല്‍ ആര്‍ ഖാന്‍. കെ ആര്‍ കെയുടെ ട്വിറ്റര്‍ അമ്ബുകളുടെ ഇരയാകാത്തവരായി ആരും തന്നെയില്ല. അമിതാബ് ബച്ചനും ഷാരൂഖ് ഖാനും മുതല്‍ ഇങ്ങ് മലയാളത്തിലെ മോഹന്‍ലാലും മമ്മൂട്ടിയും വരെ ആ ലിസ്റ്റില്‍ പെട്ടിരുന്നു.

എന്നാല്‍, ഇപ്പോഴിതാ കെ ആര്‍ കെയുടെ ട്വിറ്റര്‍ അക്കൗണ്ട് പൂട്ടിച്ചിരിക്കുകയാണ്. ആമിര്‍ ഖാന്റെ പരാതിയെ തുടര്‍ന്നാണ് നടപടി. നേരത്തേ മമ്മൂട്ടിയേയും മോഹന്‍ലാലിനേയും വരെ കെ ആര്‍ കെ ട്രോളിയിരുന്നു. എന്നാല്‍, മലയാളത്തിന്റെ സൂപ്പര്‍ താരങ്ങള്‍ ഇതിനോട് ഒന്നും തന്നെ പ്രതികരിച്ചില്ല. പക്ഷേ ആമിര്‍ ഖാന്‍ അങ്ങനെയല്ലെന്ന് തെളിയിച്ചിരിക്കുകയാണ് ഇപ്പോള്‍.

ട്വിറ്റര്‍ പൂട്ടിച്ചതില്‍ ആത്മഹത്യ ചെയ്യുമെന്ന് ഭീഷണി മുഴക്കി കമാല്‍ ആര്‍ ഖാന് ഇന്നലെ രംഗത്തെത്തിയിരുന്നു‍. സസ്പെന്‍ഡ് ചെയ്ത തന്റെ ട്വിറ്റര്‍ അക്കൗണ്ട് പുനസ്ഥാപിച്ചില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്നാണ് കെആര്‍കെ വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചത്.

ട്വിറ്റര്‍ അധികൃതര്‍ തന്നെ ചതിക്കുകയായിരുന്നുവെന്നാണ് കെആര്‍കെയുടെ ആരോപണം. ട്വിറ്റര്‍ ഇന്ത്യയുടെ ഉദ്യോഗസ്ഥരോട് ഞാന്‍ അപേക്ഷിക്കുന്നു. പതിനഞ്ച് ദിവസത്തിനുള്ളില്‍ എന്റെ അക്കൗണ്ട് പുനസ്ഥാപിച്ചില്ലെങ്കില്‍ ഞാന്‍ ആത്മഹത്യ ചെയ്യും. എന്റെ മരണത്തിന് ഉത്തരവാദി ട്വിറ്റര്‍ ഇന്ത്യ ആയിരിക്കും. എന്റെ കൈയില്‍ നിന്ന് ലക്ഷക്കണക്കിന് പണം ഈടാക്കിയതിന് ശേഷമാണ് അക്കൗണ്ട് മരവിപ്പിച്ചത് “- എന്നും കെആര്‍കെ വ്യാക്തമാക്കി.

നിലവിലിപ്പോള്‍ കെആര്‍കെ ബോക്സ് ഓഫീസ് എന്ന ഒരു അക്കൗണ്ട് മാത്രമാണ് കമാല്‍ ആര്‍ ഖാന് സ്വന്തമായുള്ളത്. ബോളിവുഡിലെ സൂപ്പര്‍താരമായ ആമീര്‍ ഖാനെതിരെയും അദ്ദേഹത്തിന്റെ പുതിയ ചിത്രം സീക്രട്ട് സൂപ്പര്‍ സ്റ്റാറിനെതിരെയും ട്വിറ്ററിലൂടെ മോശം പരാമര്‍ശങ്ങള്‍ നടത്തിയതിന് പിന്നാലെയാണ് കെആര്‍കെയുടെ ട്വിറ്റര്‍ അക്കൗണ്ട് സസ്പെന്‍ഡ് ചെയ്തത്. സീക്രട്ട് സൂപ്പര്‍ സ്റ്റാറിന്റെ സസ്പെന്‍സ് കെആര്‍കെ ട്വിറ്ററിലൂടെ പുറത്തുവിട്ടതാണ് ആമിറിനെ ചൊടിപ്പിച്ചത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*