മൊബൈല്‍ നമ്ബര്‍ ആധാറുമായി ബന്ധിപ്പിക്കാന്‍ ഇനി സ്റ്റോറുകളില്‍ പോകേണ്ടതില്ല, ഒ ടി പി വഴി വീട്ടിലിരുന്ന് വെരിഫിക്കേഷന്‍ ചെയ്യാനുള്ള പുതിയ സംവിധാനത്തിന് അനുമതി..!!

മൊബൈല്‍ നമ്ബര്‍ ആധാറുമായി ബന്ധിപ്പിക്കാന്‍ ഇനി സ്റ്റോറുകളില്‍ കയറിയിറങ്ങേണ്ടതില്ല. വീട്ടിലിരുന്ന് ഒ ടി പി (വണ്‍ ടൈം പാസ്വേഡ് ) വഴി വെരിഫിക്കേഷന്‍ ചെയ്യാനുള്ള പുതിയ സംവിധാനത്തിന് യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (യു ഐ ഡി എ ഐ ) അംഗീകാരം നല്‍കി. ഇത് പ്രകാരം ഡിസംബര്‍ ഒന്ന് മുതല്‍ ഇത് പ്രബാല്യത്തില്‍ വരും.

GST യിലെ തട്ടിപ്പ് നിങ്ങൾക്ക് മനസ്സിലാക്കാം, കിട്ടിയ ബില്ലിൽ ഇവ ഉണ്ടോ എന്നു ശ്രദ്ധിച്ചാൽ മതി..!! മറ്റുള്ളവര്‍ക്ക് കൂടി ഉപകാരപ്രദമെന്നു തോന്നിയാല്‍ ഷെയര്‍ ചെയ്യാന്‍ മറക്കല്ലേ…!

മൊബൈല്‍ ടെലികോം ഓപ്പറേറ്റര്‍മാരുടെ രൂപരേഖ അംഗീകരിക്കുകയായിരുന്നുവെന്ന് യു ഐ ഡി എ ഐ, സി ഇ ഒ അജയ് ഭൂഷന്‍ പാണ്ഡെ പറഞ്ഞു. ആധാര്‍ മൊബൈല്‍ നമ്ബറുമായി ബന്ധിപ്പിക്കുന്നതിന് കഴിഞ്ഞ മാസം മൂന്ന് വഴികള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ഇത് കൂടാതെയാണ് ടെലികോം ഓപ്പറേറ്റേഴ്സ് പുതിയ മാര്‍ഗ രേഖയുമായി യു ഐ ഡി എ ഐയെ സമീപിച്ചത്.

പുതിയ സംവിധാനം ആപ്പ് വഴിയോ ഐ വി ആര്‍ എസ് (വോയ്സ് കോള്‍ ) വഴിയോ ഉപഭോക്താക്കള്‍ക്ക് ഉപയോഗിക്കാവുന്നതാണ്. അതേസമയം പഴയ രീതിയില്‍ ആധാര്‍ ബന്ധിപ്പിക്കുന്ന സംവിധാനം തുടരുന്നതായിരിക്കും.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*