മതം മാറ്റി ഐ എസിലേക്ക് ലൈംഗിക അടിമയാക്കി വില്‍ക്കാന്‍ ശ്രമിച്ചു: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പത്തനംതിട്ട സ്വദേശിനി….

തന്നെ പ്രണയം നടിച്ചു കര്‍ണ്ണാടകയിലെത്തിച്ച്‌ പീഡിപ്പിച്ച്‌ ദൃശ്യങ്ങള്‍ കാട്ടി നിര്‍ബന്ധിച്ച്‌ മത പരിവര്‍ത്തനം നടത്തി ഐ എസ് ഭീകരര്‍ക്ക് ലൈംഗീക അടിമയാക്കി വില്‍ക്കാന്‍ ശ്രമിച്ചു എന്ന് പത്തനം തിട്ട സ്വദേശിനിയുടെ പരാതി ഹൈക്കോടതിയില്‍.

ജിഷയുടെ മാതാവ് രാജേശ്വരി ഭര്‍ത്താവിനെ കാണാന്‍ ഇതുവരെ എത്തിയില്ല; അവസാന കാലം ദുരിതത്തിലാക്കിയത് രാജേശ്വരിയും മകളുമെന്ന് ആരോപിച്ച്‌ നാട്ടുകാരും…

മതം മാറ്റിയ കുട്ടിയെ മൂന്നുമാസത്തെ വിസിറ്റിങ് വിസയില്‍ സൗദിയിലേക്ക് കടത്തിയിരുന്നു. അവിടെയും കുട്ടിയെ നിരന്തരം ഐ എസിനെ പുകഴ്ത്തി കുട്ടിയെ ഐ എസിലേക്ക് ആകൃഷ്ടയാക്കാന്‍ ശ്രമിച്ചു.

തന്നെ ഒക്ടോബര്‍ ആദ്യവാരം സിറിയയിലേക്ക് വിടുമെന്ന് മനസ്സിലാക്കിയ കുട്ടി അച്ഛനുമായി ബന്ധപ്പെടുകയും അച്ഛന്‍ ടിക്കറ്റ് അയച്ചു കൊടുത്ത നാട്ടില്‍ എത്തിക്കുകയുമായിരുന്നു. അതിനു ശേഷം മാധ്യമങ്ങളെ കാണാതെ കുട്ടി നേരെ ഹൈക്കോടതിയില്‍ ആണ് പരാതി നല്‍കിയത്. ഉന്നത പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ക്കും ഇതില്‍ പങ്കുണ്ടെന്നാണ് പെണ്‍കുട്ടി പറയുന്നത്.

കര്‍ണ്ണാടകയില്‍ വെച്ച്‌ സാക്കിര്‍ നായിക്കിന്റെ പ്രഭാഷണം നിരന്തരം കേള്‍പ്പിച്ചിരുന്നു എന്ന് കുട്ടി പറയുന്നു. കൂടുതല്‍ വിവരങ്ങള്‍ അറിവായി വരുന്നതേയുള്ളൂ. ഒരു പ്രമുഖ ചാനല്‍ ആണ് ഈ വിവരങ്ങള്‍ പുറത്തു വിട്ടത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*