മണിയുടെ ജീവിതവുമായി ‘ചാലക്കുടിക്കാരന്‍ ചങ്ങാതി’ എത്തുന്നു, തുടക്കം കുറിക്കാന്‍ മമ്മൂട്ടിയും…

അന്തരിച്ച പ്രിയനടന്‍ കലാഭവന്‍ മണിയുടെ ജീവിതം ആസ്പദമാക്കി സിനിമ ഒരുക്കുന്നതായി സംവിധായകന്‍ വിനയന്‍ നേരത്തേ അറിയിച്ചിരുന്നു. ഇപ്പോഴിതാ, ഈ പ്രൊജക്‌ട് ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ് വിനയന്‍.

കലാഭവന്‍ മണിയുടെ ജീവചരിത്രമല്ല ചിത്രം പറയുന്നതെന്നും മഹാനായ കലാകാരനു കൊടുക്കുന്ന ആദരവായി ഈ സിനിമ സമര്‍പ്പിക്കുകയാണെന്നും വിനയന്‍ വ്യക്തമാക്കി. ചാലക്കുടിക്കാരന്‍ ചങ്ങാതി എന്നാണ് സിനിമയുടെ പേര്. പുതുമുഖം രാജ മണിയാണ് നായകകഥാപാത്രത്തെ അവതരിപ്പിക്കുക.

വിനയന്‍റെ കുറിപ്പ് വായിക്കാം;

സുഹൃത്തുക്കളെ,

കഴിഞ്ഞ ഒന്നരവര്‍ഷമായി ചാലക്കുടിക്കാരന്‍ ചങ്ങാതി എന്ന സിനിമ എടുക്കണമെന്ന് മനസ്സില്‍ തോന്നിയിട്ട്… അകാലത്തില്‍ നമ്മെ വിട്ടുപിരിഞ്ഞ മലയാളത്തിന്റെ അനുഗ്രഹീത കലാകാരന്‍ കലാഭവന്‍ മണിയുടെ ജീവിതത്തെ ആസ്പദമാക്കിയാണ് ഞാനിതിന്റെ കഥ രൂപപ്പെടുത്തിയിരിക്കുന്നത്.

അതുകൊണ്ടു തന്നെ ആ മഹാനായ കലാകാരനു കൊടുക്കുന്ന ആദരവായി ഈ സിനിമ സമര്‍പ്പിക്കുകയാണ്. പക്ഷേ ഒന്നോര്‍ക്കുക, ഈ സിനിമ കലാഭവന്‍ മണിയിടുെടെ ജീവചരിത്രം അല്ല.

ഇന്ന് മലയാളസിനിമയിലെ ലൈംലൈറ്റില്‍ നില്‍ക്കുന്ന പ്രമുഖ നടന്മാരും ടെക്നീഷ്യന്മാരും സഹകരിക്കുന്ന ഈ ചിത്രത്തിന്റെ പൂജയും സ്വിച്ച്‌ ഓണും നവംബര്‍ 5 ഞായറാഴ്ച്ച നടക്കുകയാണ്. മണ്ണിന്റെ മണമുള്ള, ജീവിതഗന്ധിയായ ഒരു നല്ല സിനിമയ്ക്കു വേണ്ടിയുള്ള എന്റെ പ്രയത്നത്തിന് നിങ്ങളുടെ എല്ലാവരുടെയും സഹകരണവും പ്രാര്‍ത്ഥനയും ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു.

സ്നേഹപൂര്‍വ്വം, വിനയന്‍…

ഉമ്മര്‍ മുഹമ്മദ് ആണ് സിനിമയുടെ തിരക്കഥ. സംഗീതം ബിജിബാല്‍. മമ്മൂട്ടി അടക്കമുള്ള താരങ്ങള്‍ പൂജയില്‍ പങ്കെടുക്കും

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*