മമ്മൂട്ടി ആരാധകര്‍ വാശിയോടെ കാത്തിരുന്ന ‘കുഞ്ഞാലിമരയ്ക്കാര്‍’ ആയി മോഹന്‍ലാല്‍ എത്തും.! അപ്പോള്‍ മമ്മൂട്ടിയോ..?

മലയാള സിനിമയിലെ എക്കാലത്തേയും മികച്ച കൂട്ടുകെട്ടാണ് മോഹന്‍ലാല്‍ – പ്രിയദര്‍ശന്‍. ഇരുവരും ഒന്നിച്ച ഭൂരിഭാഗം സിനിമകളും ഹിറ്റായിരുന്നു. അതില്‍ മിക്കതും ഇന്‍ഡസ്ട്രിയല്‍ ഹിറ്റായി മാറുകയും ചെയ്തു. ഇവര്‍ അവസാനം ഒന്നിച്ച ഒപ്പം എന്ന ചിത്രവും ബ്ലോക്ക്ബസ്റ്റര്‍ ആയിരുന്നു. ഇപ്പോഴിതാ, ഇരുവരും വീണ്ടും ഒന്നിക്കുകയാണ്.

അഞ്ചു ഭാഷകളില്‍ ഒരുക്കുന്ന ഒരു മാസ്സ് ചിത്രമാണ് ഇരുവരും ഒരുക്കുന്നതെന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നു. ചിത്രത്തെ കുറിച്ച്‌ വാര്‍ത്തകള്‍ പലതും ഉണ്ടായിരുന്നെങ്കിലും ഇപ്പോള്‍ പ്രിയദര്‍ശന്‍ തന്നെ തങ്ങളുടെ പുതിയ ചിത്രത്തെ കുറിച്ചുള്ള ചില വിവരങ്ങള്‍ വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ്.

കുഞ്ഞാലി മരിക്കാര്‍ എന്ന ചിത്രമാണ് മോഹന്‍ലാല്‍- പ്രിയദര്‍ശന്‍ ടീം ചെയ്യാന്‍ ഒരുങ്ങുന്ന ബ്രഹ്മാണ്ഡ പ്രൊജക്റ്റ്. മോഹന്‍ലാല്‍ കുഞ്ഞാലി മറ്റയ്ക്കാര്‍ ആയി എത്തുന്ന ചിത്രത്തിന്റെ തിരക്കഥ പൂര്‍ത്തിയാകുന്നതേ ഉള്ളു. മൂണ്‍ഷോട്ട് എന്റെര്‍റ്റൈന്മെന്റിന്റെ ബാനറില്‍ സന്തോഷ് ടി കുരുവിള ആണ് ചിത്രം നിര്‍മിക്കുക.

അതേസമയം, കുഞ്ഞാലിമരയ്ക്കാര്‍ എന്ന പേരില്‍ മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ വമ്ബന്‍ പ്രോജക്‌ട് വരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ബിഗ് ബിക്ക് ശേഷം അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ചിത്രമാണിതെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. കുഞ്ഞാലി മരക്കാര്‍ എന്ന ചരിത്ര പുരുഷനായി മമ്മൂട്ടി എത്തുന്നത് കാത്തിരിക്കുകയാണ് ആരാധകര്‍.

ശങ്കര്‍ രാമകൃഷ്ണന്റേതാണ് മമ്മൂട്ടിയുടെ കുഞ്ഞാലിമരയ്ക്കാരുടെ തിരക്കഥ. കോഴിക്കോട്ടേ സാമൂതിരി രാജാവിന്റെ നാവികപ്പടയുടെ നായകനായിരുന്ന മുഹമ്മദ് കുഞ്ഞാലി മരക്കാരുടെ വേഷത്തില്‍ നേരത്തേ ഒരു ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോയില്‍ മമ്മൂട്ടി വേഷമിട്ടിരുന്നു. അങ്ങനെയെങ്കില്‍ രണ്ട് കുഞ്ഞാലിമരയ്ക്കാര്‍ മലയാള സിനിമയില്‍ ഉണ്ടാകുമെന്ന് സാരം.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*