മലയാള സിനിമയുടെ അപ്പന്‍ തമ്പുരാന്‍ വിടവാങ്ങിയിട്ട് ഇന്നേക്ക് 14 വര്‍ഷം…!!

2003 നവംബര്‍ മൂന്നിനായിരുന്നു ചലച്ചിത്ര ലോകത്തിന് നികത്താനാകാത്ത വിടവ് സൃഷ്ടിച്ച്‌ നരേന്ദ്ര പ്രസാദ് എന്ന മഹാനടന്‍ നമ്മെ വിട്ടുപിരിഞ്ഞത്.പകരംവെക്കാനില്ലാത്ത മികച്ചകഥാപാത്രങ്ങളാണ് അദ്ദേഹം നമുക്ക് നല്‍കിയത്. മലയാള മനസുകളില്‍ ചലച്ചിത്ര താരം എന്ന നിലയിലാണ് നരേന്ദ്രപ്രസാദിനെ പൊതുജനങ്ങള്‍ തിരിച്ചറിഞ്ഞിരുന്നത്. എന്നാല്‍ സിനിമയേക്കാള്‍ അദ്ദേഹം സ്നേഹിച്ചിരുന്നതും ആഗ്രഹിച്ചതും നാടക നടനായി അറിയപ്പെടാനായിരുന്നു.

ബാല്യകാല സുഹൃത്തായിരുന്ന ശ്യാമപ്രസാദിന്റെ ആഗ്രഹപ്രകാരം എല്‍ മോഹനന്റെ ‘പെരുവഴിയിലെ കരിയിലകള്‍’ എന്ന ടെലിഫിലിമിലൂടെയാണ് ആദ്യമായി അദ്ദേഹം മിനിസ്ക്രീനിനു മുന്നിലെത്തുന്നത്. ശക്തമായ അര്‍ദ്ധ വില്ലന്‍ കഥാപാത്രങ്ങളിലൂടെ മികച്ച നടനായി അദ്ദേഹം ശ്രദ്ധിക്കപ്പെട്ടു. ആറാം തമ്ബുരാന്‍, തലസ്താനം, പീഠുകം, ഭഗവതി, സ്ഥലത്തെ പ്രഥാന പയ്യന്മാര്‍, ഏകലവ്യന്‍, യാദവം, ഉത്സവമേളം, ഉസ്താദ്, വാഴുന്നോര്‍, കൃഷ്ണഗുഡിയില്‍ ഒരു പ്രണയകാലത്ത്, ചേട്ടന്‍ ബാവ അനിയന്‍ ബാവ, മേലേപ്പറമ്ബില്‍ ആണ്‍വീട്, കളിയാട്ടം, നരസിംഹം എന്നിങ്ങനെ ഹിറ്റ് സിനിമകളിലൂടെ ആ നടന്ന വൈഭവം നമ്മള്‍ തിരിച്ചറിഞ്ഞതാണ് .സ്വന്തമായി പതിനാലു നാടകങ്ങള്‍ സംവിധാനം ചെയ്തവതരിപ്പിച്ച നരേന്ദ്രപ്രസാദിന്റെ നാട്യഗൃഹം എന്ന നാടകസംഘം പന്ത്രണ്ടു കൊല്ലം നാടകരംഗത്ത് സജീവമാ‍യിരുന്നു. നരേന്ദ്ര പ്രസാദിന്റെ ഓര്‍മ്മയ്ക്കായി അദ്ദേഹത്തിന്റെ വീടിനോട് ചേര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ നാടക പഠന കളരിയും ആരംഭിച്ചിട്ടുണ്ട്.പന്തളം എന്‍.എസ്.എസ് കോളേജ്, മാവേലിക്കര ബിഷപ് മൂര്‍ കോളേജ്, തിരുവനന്തപുരം യൂണിവേഴ്സറ്റി കോളേജ് എന്നിവിടങ്ങളില്‍ അദ്ധ്യാപകനായ അദ്ദേഹം മഹാത്മാഗാന്ധി യൂണിവേഴ്സറ്റി സ്കൂള്‍ ഓഫ് ലെറ്റേഴ്സിന്റെ ഡയറക്ടറായും സേവനമനുഷ്ഠിച്ചു. കൂടാതെ സാഹിത്യനിരൂപകന്‍, നാടകകൃത്ത്, നാടകസംവിധായകന്‍, ചലച്ചിത്രനടന്‍, എന്നിങ്ങനെ വിവിധ മേഖലകളില്‍ ഒരേപോലെ ശോഭിച്ച വ്യക്തിയായിരുന്നു ആര്‍ നരേന്ദ്രപ്രസാദ്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*