Breaking News

ചൈനയെ വിരട്ടിയ മോദി ലോകനേതാവെന്ന് അമേരിക്ക….!!

അമേരിക്ക പോലും മൗനം പാലിച്ച ചൈനയുടെ സ്വപ്ന പദ്ധതിയായ വണ്‍ ബെല്‍റ്റ് വണ്‍ റോഡിനെതിരെ ശബ്ദമുയര്‍ത്തിയ ഒരേയൊരു രാഷ്ട്രനേതാവാണ് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെന്ന് അമേരിക്കന്‍ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ മൈക്കിള്‍ പില്‍സ്ബറി. യുഎസിലെ ജനപ്രതിനിധികളുടെ യോഗത്തിലായിരുന്നു മോദിയെ പ്രശംസിച്ച്‌ മുന്‍ പെന്റഗണ്‍ വക്താവ് കൂടിയായ പില്‍സ്ബറിയുടെ പരാമര്‍ശം.

‘ഇന്ത്യയുടെ പരമോന്നത അധികാരത്തെ തടസ്സപ്പെടുത്തുന്നതാണ് ചൈനയുടെ സ്വപ്ന പദ്ധതിയെന്ന് തിരിച്ചറിഞ്ഞതോടെ പദ്ധതിക്കെതിരെ മോദിയും സംഘവും തുറന്നടിച്ചു. അതേസമയം പദ്ധതിയുടെ പ്രാരംഭഘട്ട പ്രവര്‍ത്തനങ്ങള്‍ കൂടി പരിഗണിക്കുമ്ബോള്‍ അഞ്ച് വര്‍ഷത്തോളം പഴക്കമുള്ള പദ്ധതിയെ കുറിച്ച്‌ അമേരിക്ക പോലും ഈ അടുത്ത് മാത്രമാണ് മൗനം വെടിഞ്ഞത്’, പില്‍സ്ബറി പറഞ്ഞു.

ഇതിനെ പ്രതിരോധിക്കാന്‍ സാധിക്കാത്ത തരത്തില്‍ ചെറിയ പലിശ നിരക്കില്‍ വലിയ തുകയാണ് ചൈന മറ്റ് രാജ്യങ്ങള്‍ക്ക് വായ്പയായി നല്‍കുന്നത്. തിരിച്ചടയ്ക്കാന്‍ സാധിക്കാത്ത പണത്തിന്റെ പേരില്‍ ശ്രീലങ്കയിലെ പ്രധാന തുറമുഖങ്ങളിലൊന്ന് ചൈനീസ് നിയന്ത്രണത്തിലേക്ക് മാറ്റാനാണ് ചൈന നിര്‍ദ്ദേശിച്ചത്’. ചൈനയുടെ സ്ഥാനത്ത് അമേരിക്കയാണെങ്കില്‍ ആ ബാധ്യത ക്ഷമിക്കുമായിരുന്നുവെന്ന് പില്‍സ്ബറി ആരോപിച്ചു.

കൂടാതെ ട്രംപ് ഭരണകൂടത്തിന്റെ ഇന്‍ഡോ-പസഫിക് നയതന്ത്രത്തെയും പില്‍സ്ബര്‍ഗ് പ്രശംസിച്ചു. ഇന്തോ-പസഫിക് മേഖലയിലെ സമാധാനം ട്രംപിന്റെ മുഖ്യ അജണ്ടയാണെന്നുള്ള കാര്യം ജനങ്ങള്‍ക്ക് പോലും കേട്ട് പതിവായിക്കഴിഞ്ഞു. എന്നാല്‍ ഇതിനെതിരെയും ചൈന രംഗത്തെത്തിയിട്ടുണ്ടെന്നും പില്‍സ്ബറി കൂട്ടിച്ചേര്‍ത്തു.

കൗമാരക്കാരി കന്യകാത്വം ലേലത്തില്‍ വെച്ചു: വിറ്റുപോയത് 16.9 കോടി രൂപയ്ക്ക്…! ആ ഭാഗ്യവാന്‍…

വണ്‍ ബെല്‍റ്റ് വണ്‍ റോഡ് പദ്ധതി വഴി ഏഷ്യയിലെ ഏറ്റവും വലിയ ശക്തിയായ മാറാനുള്ള ചൈനയുടെ ശ്രമമാണിതെന്ന് സെനറ്റര്‍ എഡ് മാര്‍ക്കേ പ്രതികരിച്ചു. തിരിച്ചടയ്ക്കാന്‍ സാധിക്കാത്തത്രയും വലിയ തുക വായ്പ നല്‍കികൊണ്ട് ചൈന അയല്‍രാജ്യങ്ങളെ സാമ്ബത്തിക സമ്മര്‍ദ്ദത്തിലാക്കിയിരിക്കുകയാണെന്നും മാര്‍ക്കേ കൂട്ടിച്ചേര്‍ത്തു. ഇന്ത്യയുടെ അതിര്‍ത്തി സുരക്ഷയ്ക്കും പരമാധികാരത്തിനും ഭീഷണിയാവുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് വണ്‍ ബെല്‍റ്റ് വണ്‍ റോഡ് പദ്ധതിയെ ഇന്ത്യ എതിര്‍ത്തത്

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*