കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്നവര്‍ക്ക് വധശിക്ഷ നല്‍കണമെന്ന് വനിതാ കമ്മിഷന്‍..!

പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്നവര്‍ക്ക് വധശിക്ഷ നല്‍കണമെന്ന് ഡല്‍ഹി വനിതാ കമ്മിഷന്‍ ആവശ്യപ്പെട്ടു. ഇത്തരം കേസുകളിലെ കുറ്റക്കാര്‍ക്ക് ആറുമാസത്തിനകം വധശിക്ഷ നല്‍കണമെന്നാണ് കമ്മിഷന്റെ ആവശ്യമെന്ന് അധ്യക്ഷ സ്വാതി മാലിവല്‍ വ്യക്തമാക്കി.

കളി എന്നോട്‌ വേണ്ട.. ഒറ്റ രാത്രി കൊണ്ട്‌ ജയിലിലാക്കിയത്‌ 38 പുലികളെ.. ഞെട്ടിത്തരിച്ച് ലോകരാജ്യങ്ങള്‍…!!

തലസ്ഥാന നഗരത്ത് കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമം വര്‍ധിച്ചു വരുന്ന സാഹചര്യത്തിലാണിത്. കുട്ടികള്‍ക്കെതിരായ ആക്രമണത്തില്‍ ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് ഉന്നതതല സമിതിയെ രൂപീകരിക്കണമെന്നും കമ്മിഷന്‍ ആവശ്യപ്പെട്ടു.

‘ആറു മാസത്തിനുള്ളില്‍ വധശിക്ഷയെന്ന നിയമം വന്നാല്‍ ആ ഭയത്തിലെങ്കിലും ഇത്തരം കുറ്റകൃത്യങ്ങളില്‍നിന്ന് അവര്‍ പിന്‍മാറണം. അങ്ങനെയെ ഇത്തരം ആളുകളുടെ മാനസികാവസ്ഥ മാറ്റാനാകുകയുള്ളു. കഴിഞ്ഞ രണ്ടു വര്‍ഷമായി ഉന്നതതല സമിതി രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ടു കേന്ദ്രസര്‍ക്കാരിനെ നിരവധിത്തവണ കണ്ടുവരികയാണ്. ഇനി ഇക്കാര്യം ആവശ്യപ്പെട്ട് തെരുവിലിറങ്ങേണ്ടിവരുമെന്നു തോന്നുന്നു’ – അവര്‍ കൂട്ടിച്ചേര്‍ത്തു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*