കോടതിയില്‍ മീനാക്ഷി ബ്രഹ്മാസ്ത്രമാകുമോ.? പുതിയ കരുനീക്കങ്ങളുമായി ജനപ്രിയന്‍..!!

നടി ആക്രമണ കേസില്‍ ദിലീപിന്റെ വിധി മുന്‍ഭാര്യ മഞ്ജുവിന്റെ മൊഴിയെ ആശ്രയിച്ച്‌. ദിലീപിന് പല കാരണങ്ങളാല്‍ നടിയോട് ഉണ്ടായിരുന്ന വ്യക്തി വിദ്വേഷത്തെക്കുറിച്ച്‌ വ്യക്തമായി അറിവുള്ളത് മഞ്ജു വാര്യര്‍ക്കാണെന്നും മഞ്ജു ഈ കാര്യങ്ങള്‍ കോടതിയില്‍ പറയുമെന്നുമാണ് പോലീസിന്റെ നിഗമനം.

മഞ്ജു വാര്യരുടെ മൊഴിക്ക് കേസില്‍ വലിയ പ്രധാന്യമാണുള്ളത്. മഞ്ജു വാര്യരും പള്‍സര്‍ സുനിയും ദിലീപിനെതിരായ മൊഴിയില്‍ ഉറച്ചുനിന്നാല്‍ ഗൂഢാലോചനകുറ്റം തെളിയിക്കാന്‍ കഴിയുമെന്നാണു ചൂണ്ടിക്കാണിക്കപ്പെടുന്നത്.

ജനപ്രിയന് വേണ്ടി പ്രധാനമന്ത്രിയുടെ മുന്നിലേക്ക്..! ഗൂഢാലോചന നടന്നത് ദിലീപിനെതിരെ; വീണ്ടും ദിലീപിന് വേണ്ടി ആഞ്ഞടിച്ച്….

മഞ്ജു കോടതിയിലെത്തുന്നത് ഏത് വിധേനയും തടയാനാണ് പ്രതിഭാഗം നീക്കം. മഞ്ജു കോടതിയിലെത്തിയാല്‍ കുടുംബ പ്രശ്നങ്ങള്‍ സ്വാഭാവികമായും കോടതിയുടെ പരിഗണനയില്‍ വരും. ദിലീപ് തന്റെ ജാമ്യാപേക്ഷയില്‍ മഞ്ജു വാര്യര്‍ക്കെതിരേ രൂക്ഷമായ ആരോപണങ്ങളാണ് ഉന്നയിച്ചിരുന്നത്. മഞ്ജു-ബി. സന്ധ്യ-ശ്രീകുമാര്‍ മേനോന്‍ കൂട്ടുകെട്ടിന്റെ സൃഷ്ടിയാണു കേസെന്നാണ് ദിലീപിന്റെ വാദം.

മീനൂട്ടിയെ സാക്ഷിയാക്കാന്‍ പ്രതിഭാഗം ആലോചിക്കുന്നു. ആക്രമത്തിനിരയായ നടിയാണ് കുടുംബം തകര്‍ത്തതെന്ന നിലപാട് ദിലീപിനില്ലെന്ന് ബോധ്യപ്പെടുത്താനാണ് ഈ ആലോചന. രാമന്‍പിള്ളയാണ് ദിലീപിന്റെ വക്കീല്‍. ആക്രമത്തിനിരയായ നടിയാണ് കുടുംബം തകര്‍ത്തതെന്ന നിലപാട് ദിലീപിനില്ലെന്ന് ബോധ്യപ്പെടുത്താനാണ് ശ്രമം.

“വിവാഹം കഴിഞ്ഞാലും അവള്‍ ചൊല്‍പ്പടിയ്ക്ക് നില്‍ക്കണം, വേണ്ടത് അത്തരത്തിലുള്ള ദൃശ്യങ്ങള്‍” ; പള്‍സറിന് ദിലീപ് കൊടുത്ത നിര്‍ദേശങ്ങള്‍ ഇങ്ങനെ…

ഇതിനൊപ്പം തനിക്കെതിരെയുള്ള ഗൂഢാലോചന തെളിയിക്കാനും മകളുടെ മൊഴിയിലൂടെ ദിലീപിന് കഴിയുമെന്നും പ്രതിഭാഗം പ്രതീക്ഷിക്കുന്നു. .ഇവിടെയാണ് രാമന്‍പിള്ളയുടെ ബുദ്ധി എത്രമാത്രം വിനിയോഗിക്കും എന്നറിയേണ്ടത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*