കവടിയാര്‍ കാര്‍ അപകടത്തില്‍ മരിച്ച യുവാവും പരിക്കേറ്റ പെണ്‍കുട്ടികളും വ്യവസായ പ്രമുഖരുടെ മക്കള്‍; അപകടത്തെ വിളിച്ചു വരുത്താന്‍ കാരണം ഇതായിരുന്നു….

കഴിഞ്ഞദിവസം കവടിയാറില്‍ രാജ്ഭവനു മുന്നില്‍ ഉണ്ടായ കാര്‍ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടികള്‍ അപകടനില തരണം ചെയ്തു. അപകടത്തില്‍ യുവാവ് കൊല്ലപ്പെട്ടിരുന്നു. അപകടമുണ്ടാക്കിയത് അശ്രദ്ധമായ ഡ്രൈവിങും അമിത വേഗവുമാണെന്ന് പോലീസ് പറഞ്ഞു.

ഒരുമിച്ച് ഉറങ്ങാന്‍ ഭാര്യ ആഗ്രഹിക്കുന്നതിന്‍റെ കാരണം വെളിവാകുന്നു..!!

കവടിയാര്‍ രാജ്ഭവനു മുന്നില്‍ ഓട്ടോയില്‍ തട്ടി നിയന്ത്രണം വിട്ടാണ് ആഡംബര കാറായ സ്കോഡ അപകടത്തില്‍പ്പെട്ട് ഛിന്നഭിന്നമായത്. ഓട്ടോയിലിടിച്ചതിനുശേഷം കാര്‍ വൈദ്യുതി പോസ്റ്റിലിടിച്ച്‌ തലകീഴായി മറിയുകയായിരുന്നു. ആധുനിക സുരക്ഷാ സംവിധാനങ്ങളുളള പുതുപുത്തന്‍ ആഡംബര കാര്‍ ഇത്തരത്തില്‍ തകര്‍ന്ന് യാത്രക്കാരില്‍ ഒരാള്‍ മരിക്കുകയും കൂടെയുണ്ടായിരുന്നവര്‍ ഗുരുതരാവസ്ഥയില്‍ ആകുകയും ചെയ്യണമെങ്കില്‍ കാര്‍ അത്രയേറെ ഉത്തരവാദിത്വ രഹിതമായി കൈകാര്യം ചെയ്തിട്ടുണ്ടാകണമെന്ന് പോലീസ് പറയുന്നു.

അപകടത്തില്‍ എസ്പി ഗ്രൂപ്പ് ഉടമകളില്‍ ഒരാളായ പെരുന്താന്നി സുഭാഷ് നഗറില്‍ സുബ്രഹ്മണ്യന്റെ മകന്‍ ആദര്‍ശ്(20) ആണ് മരിച്ചത്. ഇയാളാണ് കാറോടിച്ചിരുന്നത്. അപകടം നടക്കുമ്ബോള്‍ കാറില്‍ മരണമടഞ്ഞ ആദര്‍ശും മൂന്നും പെണ്‍കുട്ടികളുമാണ് ഉണ്ടായിരുന്നത്. ഇവരെല്ലാവരും തന്നെ വ്യവസായ പ്രമുഖരുടെ മക്കളാണ്.

എയര്‍ ബാഗുകള്‍ ഉള്‍പ്പടെ ശക്തമായ സുരക്ഷാ സംവിധാനങ്ങളുള്ള ആഡംബരക്കാറാണ് അപകടത്തില്‍ പെട്ടതെന്നത് രക്ഷാപ്രവര്‍ത്തനത്തിന് എത്തിയവരേയും ഞെട്ടിച്ചു. താത്കാലിക രജിസ്ട്രേഷന്‍ മാത്രമാണ് കാറിനുണ്ടായിരുന്നത്. മറ്റൊരു കാറുമായി നടത്തിയ മത്സരയോട്ടത്തിലാണ് അത്യാഹിതം സംഭവിച്ചതെന്ന് പോലീസ് നല്‍കുന്ന സൂചന.

ഇങ്ങനെ കുട്ടികള്‍ വളരുന്നതെന്തുകൊണ്ട്? രാത്രി പന്ത്രണ്ട് മണിക്ക് ഈ പെണ്‍കുട്ടികള്‍ എന്തിനാണ് യാത്ര ചെയ്തത്.. അതും മത്സര ഓട്ടം നടത്തുന്ന കാറില്‍….

രാത്രി 11 മണിയോടെയാണ് നാടിനെ നടുക്കിയ ദുരന്തം ഉണ്ടായത്. അമിതവേഗമാണ് അപകടത്തിന് ഇടയാക്കിയതെന്ന് ദൃക്സാക്ഷികള്‍ പ്രതികരിച്ചു. വെള്ളയമ്ബലം ഭാഗത്തു നിന്നു കവടിയാറിലേക്കു പോകുകയായിരുന്നു ഓട്ടോറിക്ഷയില്‍ നിയന്ത്രണം വിട്ട കാര്‍ ഇടിക്കുകയായിരുന്നു. സമീപമുണ്ടായിരുന്ന വൈദ്യുതി പോസ്റ്റിലിടിച്ചാണ് കാര്‍ തലകീഴായി മറഞ്ഞത്. ഉടന്‍ തന്നെ നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയെങ്കിലും കാര്‍ തുറക്കാന്‍ പോലും സാധിച്ചില്ല. പിന്നീട് ഫയര്‍ഫോഴ്സ് എത്തി വെട്ടിപ്പൊളിച്ചാണ് എല്ലാവരെയും പുറത്തെടുത്തത്. അപകടത്തിന്റെ ആഘാതത്തില്‍ വാഹനത്തിന്റെ ഹെഡ്ലെറ്റ് ദൂരത്തേയ്ക്ക് തെറിച്ചു പോയിരുന്നു.

ന്യൂ തിയറ്റര്‍ ഉടമ മഹേഷ് സുബ്രഹ്മണ്യത്തിന്റെ മകള്‍ തൈക്കാട് ഇവി റോഡ് ഗ്രീന്‍ സ്ക്വയര്‍ ബീക്കണ്‍ ഫ്ലാറ്റില്‍ ഗൗരി ലക്ഷ്മി സുബ്രഹ്മണ്യം (23), അനന്യ (24), എന്നിവര്‍ക്കാണ് ഗുരുതര പരിക്കേറ്റത്. ഇവരെ എസ്യുടി ആശുപത്രിയിലും കൂടെയുണ്ടായിരുന്ന ശില്‍പയെ മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ശില്‍പ്പയ്ക്ക് ഒഴികെ ബാക്കിയെല്ലാവര്‍ക്കും ഗുരുതരമായി പരിക്കേറ്റിരുന്നു. കാറില്‍ നിന്ന് പുറത്തെടുക്കുമ്ബോള്‍ മൂവരും അബോധാവസ്ഥയിലായിരുന്നു.

നിർമാണച്ചെലവ് 30% കുറയ്ക്കും ഈ ജിപ്സം വീടുകള്‍… പരമാവധി ഷെയര്‍ ചെയ്യൂ… സാധാരണക്കാരന് ഇതൊരു ആശ്വാസമാണ്…

ശില്‍പ കൊച്ചി സ്വദേശിയാണ്. മറ്റുള്ളവര്‍ തിരുവന്തപുരം സ്വദേശികളാണെന്നാണു സൂചന. പരുക്കേറ്റ ഓട്ടോ ഡ്രൈവര്‍ പാപ്പനംകോട് സ്വദേശി സജികുമാര്‍ (42) മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലാണ്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*