മോഷ്ട്ടാവിനെ പിടിക്കാന്‍ നാട്ടുകാര്‍ രാത്രി ഉറക്കമിളച്ചു കാത്തിരുന്നു; പക്ഷേ പിടിയിലായത് 14കാരിയെ കാണാനെത്തിയ……

ഒരു നാടിന്‍റെ മുഴുവന്‍ ഉറക്കം കളഞ്ഞ  മോഷ്ടാവിനെ പിടികൂടാന്‍ രാത്രി ഉറക്കമിളച്ചു കാത്തിരുന്ന നാട്ടുകാരുടെ പിടിയിലകപ്പെട്ടത് കാമുകിയെ കാണാനെത്തിയ 17കാരന്‍ കാമുകന്‍. കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി പ്രദേശത്ത് മോഷ്ടാക്കളുടെ ശല്യം വര്‍ധിച്ചിരുന്നു.

ഇതോടെയാണ് നാട്ടുകാര്‍ നിരീക്ഷണം നടത്താന്‍ തുടങ്ങിയത്. രാത്രിയില്‍ ഒരു വീട്ടുവളപ്പില്‍ പതുങ്ങി നില്‍ക്കുന്ന പയ്യനെ മോഷ്ടാവെന്ന് കരുതിയാണ് നാട്ടുകാര്‍ പിടികൂടിയത്. തുടര്‍ന്ന് ചോദ്യം ചെയ്തപ്പോഴാണ് 14കാരിയായ കാമുകിയെ കാണാനാണ് എത്തിയതെന്ന് 17കാരന്‍ വെളിപ്പെടുത്തിയത്.

വിവരമറിഞ്ഞ് പോലീസും സ്ഥലത്തെത്തി. പോലീസിനോടും യുവാവ് കാര്യം സമ്മതിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ പെണ്‍കുട്ടിയെ കൗണ്‍സലിങ്ങിനു വിധേയയാക്കി. കഴിഞ്ഞ ഒന്നര മാസത്തോളമായി കാമുകന്‍ പലപ്പോഴായി രാത്രിയില്‍ വീട്ടില്‍ വരാറുണ്ടന്ന് പെണ്‍കുട്ടി കൗണ്‍സിലിങിനിടെ സമ്മതിച്ചു.

അതേസമയം 17കാരനെതിരെ വരാപ്പുഴ പോലീസ് പോക്സോ നിയമ പ്രകാരം കേസെടുത്തു. ജുവനൈല്‍ കോടതിയില്‍ ഹാജരാക്കി മേല്‍നടപടികള്‍ സ്വീകരിച്ചു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*