‘കടലോളം ഉണ്ടായിട്ടും എന്തിന്നാണു നക്കി കുടിക്കുന്നത്’…. നികുതിവെട്ടിപ്പ് ന്യായീകരിച്ച്‌ പോസ്റ്റിട്ട അമലപോളിനെതിരെ പൊങ്കാലയിട്ട് സോഷ്യല്‍ മീഡിയ..!

കോടികള്‍ വിലവരുന്ന ആഢംബരകാറിന് ലക്ഷക്കണക്കിന് രൂപ നികുതി വെട്ടിച്ച നടപടി ന്യായീകരിച്ച നടി അമലാ പോളിനെതിരെ സോഷ്യല്‍ മീഡിയ. പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്ത് സംസ്ഥാന ഖജനാവിലേക്ക് നികുതിയിനത്തില്‍ ലഭിക്കേണ്ട 20 ലക്ഷത്തോളംം വെട്ടിച്ചെന്നാണ് അമലയ്ക്ക് എതിരെ നിലനില്‍ക്കുന്ന കുറ്റം.

ഇതിനെ പരിഹസിച്ച്‌ നടി ഇന്നലെ സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു. ഈ പോസ്റ്റിന് താഴെ കടുത്ത വിമര്‍ശനം നേരിടുകയാണ് നടി ഇപ്പോള്‍. ഒരു ബോട്ടില്‍ പട്ടിക്കുഞ്ഞുമായി യാത്ര ചെയ്യുന്ന ഫോട്ടോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തുകൊണ്ടുള്ള അമലയുടെ പരിഹാസ പോസ്റ്റ് ഇങ്ങനെ;

ചിലപ്പോഴൊക്കെ നഗരജീവിതത്തിന്റെ തിരക്കുകളില്‍ നിന്നും അനാവശ്യമായ ഊഹാപോഹങ്ങളിലും നിന്നും ഓടി രക്ഷപ്പെടണമെന്ന് എനിക്ക് തോന്നാറുണ്ട്. അതിനായി ഞാന്‍ ഒരു ബോട്ട് യാത്രയാണ് തിരഞ്ഞെടുത്തത്. കാരണം നിയമം ലംഘിച്ചുവെന്ന് പേടിക്കേണ്ടല്ലോ. അതോ ഇനി എന്റെ അഭ്യുദയകാംക്ഷികളോട് അത് ഒന്നുകൂടി ഉറപ്പാക്കേണ്ടതുണ്ടോ’,
എന്നാല്‍ നടി പിന്തുണ ആഗ്രഹിച്ച്‌ ഇട്ട പോസ്റ്റിന് കീഴില്‍ പക്ഷെ കാണാനായത് പൊങ്കാലയായിരുന്നു.

ഇത്രയേറെ പണമുള്ള താങ്കള്‍ക്ക് നികുതി വെട്ടിച്ച്‌ കള്ളത്തരം കാണിക്കേണ്ട കാര്യമുണ്ടോയെന്നാണ് പൊതുജനങ്ങള്‍ക്ക് ചോദിക്കാനുള്ളത്. സാധാരണക്കാരന്‍ ഒരു മനുഷ്യായുസ്സ് മുഴുവന്‍ ജോലി ചെയ്താല്‍ കിട്ടാത്ത അത്രയും പണം നിങ്ങള്‍ക്ക് മൂന്നോ നാലോ മാസം കൊണ്ട് തീരുന്ന സിനിമാ ഷെഡ്യൂളില്‍ നിന്നും കിട്ടുന്നില്ലേ എന്നും കടലോളം ഉണ്ടായിട്ടും എന്തിന്നാണു നക്കി കുടിക്കുന്നത്, കോരി കുടിച്ചൂടെ എന്നുമാണ് ചിലര്‍ ചോദിക്കുന്നത്.

ജനങ്ങള്‍ ട്രോളുന്നതില്‍ എന്തിനാണ് ഈ അസഹിഷ്ണുതയെന്നും ഊള ന്യായീകരണവുമായി ഇറങ്ങാന്‍ ഉളുപ്പില്ലേ എന്നും പലരും പരിഹാസിക്കുന്നു. ഒരുപാട് പേര്‍ തെറ്റു ചെയ്ത കൂട്ടത്തില്‍ നമ്മള്‍ തെറ്റ് ചെയ്താല്‍ അതൊരിക്കലും ശരി ആകില്ലെന്നും തെറ്റെന്നും തെറ്റാണെന്നും അന്യന്‍ സിനിമയിലെ ഡയലോഗ് ചൂണ്ടിക്കാട്ടി ഓര്‍മ്മിപ്പിക്കുന്നു മറ്റു ചിലര്‍. എന്നാല്‍ അമലയെ അനുകൂലിച്ചും ചിലര്‍ രംഗത്തെത്തിയിട്ടുണ്ട്

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*