Breaking News

ഒറ്റയാന്‍ ജീവിതത്തിനിടെ അവിചാരിതമായി മരണവും; രോഗശയ്യയിലായപ്പോള്‍ വല്ലപ്പോഴും കാണാന്‍ വന്നിരുന്ന മൂത്ത മകള്‍ ദീപയും അവസാനനാളുകളില്‍ തിരിഞ്ഞുനോക്കിയില്ല….

ജിഷ കൊല്ലപ്പെട്ടതിന് മുമ്ബും ശേഷവും രണ്ടുധ്രുവങ്ങളിലായിരുന്നു പിതാവ് പാപ്പുവിന്റെയും അമ്മ രാജേശ്വരിയുടെയും ജീവിതം. വര്‍ഷങ്ങള്‍ക്ക് മുമ്ബ് ഭാര്യയെയും മക്കളെയും ഉപേക്ഷിച്ച പാപ്പുവിന്റെ ഒറ്റയാന്‍ ജീവിതം തികച്ചും ദുരിതപൂര്‍ണമായിരുന്നു. ഓടക്കാലിക്കു സമീപം ചെറുകുന്നത്തുള്ള വീട്ടില്‍ ഒറ്റയ്ക്ക് കഴിഞ്ഞ പാപ്പു അവസാനനാളുകളില്‍ തീര്‍ത്തും ഒറ്റപ്പെട്ടു. രോഗശയ്യയിലായപ്പോഴും അമ്മയും മൂത്തമകളും തിരിഞ്ഞുനോക്കിയില്ല.

നടി ആക്രമണ കേസ്; ജനപ്രിയന് തിരിച്ചടിയായി ഹൈക്കോടതിയില്‍ പരാതി; ദിലീപിനെ ചെന്ന് കണ്ടത് നടിയുടെ കേസിലെ പ്രധാന….

ജിഷയുടെ മരണത്തിന് ശേഷം കുടുംബത്തിന് വീടും സഹോദരിക്ക് ജോലിയും സര്‍ക്കാര്‍ നല്‍കിയിരുന്നു. ലക്ഷക്കണക്കിന് രൂപയുടെ സഹായവും കിട്ടി. എന്നാല്‍ ഇതിന്റെ ഒരുശതമാനം പോലും ജിഷയുടെ അച്ഛന് അമ്മയും മകളും നല്‍കിയില്ല. ആരുമില്ലാത്ത അവസ്ഥയില്‍ രോഗവുമെത്തിയതോടെ പാപ്പു കിടപ്പിലായി. നല്ല ചികില്‍സ നല്‍കാനോ ഏറ്റെടുക്കാനോ ആരും സന്നദ്ധരായുമില്ല.

മൂന്ന് മാസം മുമ്ബ് വാഹനത്തില്‍നിന്നു വീണു കാലിന് ഗുരുതരമായി പരുക്കേറ്റ പാപ്പു എഴുന്നേല്‍ക്കാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു. സംരക്ഷിക്കാനോ ഭക്ഷണം നല്‍കാനോ അരുമില്ലായിരുന്നു. ഇടിഞ്ഞുവീഴാറായ വീട്ടില്‍ വെള്ളവും വെളിച്ചവും ഇല്ല. എഴുന്നേല്‍ക്കാന്‍ കഴിയാത്തതിനാല്‍ മല മൂത്ര വിസര്‍ജനവും ഇരുളടഞ്ഞ മുറിയിലെ കട്ടിലിലായിരുന്നു. ദുരിതം നാട്ടുകാര്‍ പറഞ്ഞു കേട്ട് അശമന്നൂര്‍ പഞ്ചായത്തിലെ പാലിയേറ്റീവ് കെയര്‍ യൂണിറ്റ് പ്രവര്‍ത്തകരെത്തി ഇടയ്ക്ക് പരിചരിച്ചിരുന്നു.

മരിച്ച ശേഷം ജീഷയുടെ അമ്മയ്ക്ക് സര്‍ക്കാര്‍ വീടുവച്ച്‌ നല്‍കുകയും സഹോദരി ദീപയ്ക്ക് ജോലി നല്‍കുകയും ചെയ്തിരുന്നു. മകളുടെ പേരില്‍ ലഭിച്ച അനുകൂല്യങ്ങളില്‍ തനിക്കും അവകാശം വേണമെന്ന് ആവശ്യപ്പെട്ട് പാപ്പു കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. എന്നാല്‍ ഇത് തള്ളിപോയി. കേസില്‍ സിബിഐ അന്വേഷണത്തിനും ശ്രമിച്ചു. ആരും സഹായിക്കാനില്ലാത്തതാണ് കോടതി നടപടികളിലും പാപ്പുവിന് വിനയായത്. ഏറെ നാളായി രാജേശ്വരിയുമായി അകന്നു കഴിയുകയാണ് പാപ്പു. കുടുംബവുമായി ബന്ധവുമുണ്ടായിരുന്നില്ല. മൂത്തമകള്‍ ഇടയ്ക്ക് ചെല്ലുമായിരുന്നെങ്കിലും അവസാനനാളുകളില്‍ പാപ്പു തീര്‍ത്തും ഒറ്റപ്പെട്ടു.

ജിഷയുടെ മേല്‍വിലാസത്തില്‍ ലഭിച്ച സഹായങ്ങള്‍ രാജേശ്വരി ആര്‍ഭാട ജീവിതത്തിന് ഉപയോഗിക്കുകയാണന്നും പാപ്പു ആരോപിച്ചിരുന്നു. പിന്നീട് രാജേശ്വരിയും മകളും തമ്മിലെ തര്‍ക്കവും വാര്‍ത്തകളിലെത്തി.രാജേശ്വരി ആഡംബര ജീവിതം നയിക്കുകയാണെന്ന ആരോപണത്തില്‍ കളമ്ബുണ്ടെന്ന് വ്യക്തമായിരുന്നു.

സമ്ബന്നതയുടെ മടിത്തട്ടിലേക്ക് വഴിമാറിയ രാജേശ്വരി മകളുടെ മരണത്തിലൂടെ വീണുകിട്ടിയ ‘സൗഭാഗ്യം’ ആവോളം ആസ്വദിക്കുകയായിരുന്നു.ഇവരുടെ ആര്‍ഭാട ജീവിതത്തിന്റെ കഥ ഇന്ന് നാട്ടിലെ കൊച്ചുകുട്ടികള്‍ക്കിടിയില്‍ പോലും പാട്ടാണ്. ഇവരുടെ ‘ടിപ്പ് ‘നേരില്‍ വാങ്ങാന്‍ മടിച്ച തനിക്ക് നേരിടേണ്ടി വന്ന അനുഭവത്തെക്കുറിച്ച്‌ സംരക്ഷണത്തിന് നിയോഗിച്ച പൊലീസുകാരി തുറന്നുപറഞ്ഞപ്പോള്‍ സഹപ്രവര്‍ത്തകര്‍ പോലും അമ്ബരന്നു.

കാറിലാണ് രാജേശ്വരിയുടെ സ്ഥിരം യാത്ര.പൊലീസുകാരികളുടെ സൗകര്യം കണക്കിലെടുത്താണ് കാര്‍ യാത്രയെന്നാണ് ഇവര്‍ പുറമേ പറയുന്നത്. താന്‍ നാരങ്ങാവെള്ളം കഴിച്ചാല്‍ ഒപ്പമുള്ളവര്‍ക്ക് ജ്യൂസ് വാങ്ങി നല്‍കുന്ന സ്വഭാവമാണ് അടുത്ത കാലത്തായി രാജേശ്വരിയില്‍ കാണുന്നത്. പണമില്ലാതെ ജീവിച്ച അവസ്ഥില്‍ ആരും തങ്ങളെ മനുഷ്യരായിപ്പോലും കരുതിയില്ലെന്നും പണം കയ്യിലുള്ളപ്പോള്‍ ഇങ്ങിനെയൊക്കെ നടന്നാല്‍ നാട്ടുകാര്‍ ബഹുമാനിക്കുമെന്നുള്ള ധാരണയായിരിക്കാം ആഡംബര ജീവിതത്തോടുള്ള മാതാവിന്റെ ഭ്രമത്തിന് കാരമമെന്നുമാണ് മകള്‍ ദീപയുടെ വിലയിരുത്തല്‍.എന്തുവന്നാലും അമ്മ തോന്നും പോലെ ജീവിക്കു. ഇനി ആരെക്കൊണ്ടും അത് മാറ്റാന്‍ പറ്റുമെന്നും തോന്നുന്നില്ല.

കളി എന്നോട്‌ വേണ്ട.. ഒറ്റ രാത്രി കൊണ്ട്‌ ജയിലിലാക്കിയത്‌ 38 പുലികളെ.. ഞെട്ടിത്തരിച്ച് ലോകരാജ്യങ്ങള്‍…!!

ജിഷ കൊല്ലപ്പെട്ട ശേഷം പെരുമ്ബാവൂര്‍ താലൂക്ക് ആശുപത്രിയിലെ ചികത്സ കഴിഞ്ഞ് അകനാട് മൂലേപ്പാടത്ത് ആറുസെന്റില്‍ സര്‍ക്കാര്‍ പണിതുനല്‍കിയ കോണ്‍ക്രീറ്റ് വീട്ടിലേക്കാണ് രാജേശ്വരി എത്തിയത്. ഒപ്പം മകള്‍ ദീപയും മകനും. ഇപ്പോള്‍ ഈ വീടിന് സൗകര്യം പോരെന്നാണ് ഇവരുടെ പ്രധാന പരാതി. തുണിയുണക്കാന്‍ സ്ഥലമില്ലന്നും ഒരുമുറി പൊലീസുകാരികള്‍ എടുത്തുവെന്നും അതിനാല്‍ വീടിന് സൗകര്യം വര്‍ദ്ധിപ്പിക്കണമെന്നും ആവശ്യപ്പെട്ട് അടുത്തിടെ ഇവര്‍ ജില്ലാകളക്ടര്‍ക്ക് മുന്നില്‍ എത്തിയിരുന്നു. സര്‍ക്കാര്‍ നിര്‍മ്മിച്ചുനല്‍കിയ രണ്ടുമുറിയും അടുക്കളയും ഹാളുമുള്ള കെട്ടിടത്തില്‍ നിലവിലെ സാഹചര്യത്തില്‍ തങ്ങളുടെ ജിവിതം ദുസ്സഹമാണെന്നാണ് രാജേശ്വരിയുടെ പരിദേവനം.

ജിഷകൊല്ലപ്പെട്ടതിന് പിന്നാലെ കുടുംബത്തിന്റെ ദുഃസ്ഥിയറിഞ്ഞ് സഹായഹസ്തവുമായി എത്തിയവര്‍ ഏറെയാണ്. അന്നത്തെ ജില്ലാ കളക്ടര്‍ രാജമാണിക്യം മുന്‍കൈ എടുത്ത് തുടങ്ങിയ ബാങ്ക് അക്കൗണ്ടില്‍ ഇതുവരെ പലവകയില്‍ അരകോടിയിലെറെ രൂപ എത്തിയിട്ടുണ്ടെന്നാണ് ഏകദേശകണക്ക്. നടന്‍ ജയറാം നല്‍കിയ രണ്ടുലക്ഷം രൂപയും കുടുംബശ്രീ പ്രവര്‍ത്തകര്‍ നല്‍കിയ രണ്ടരലക്ഷം രൂപയും സര്‍ക്കാര്‍ അനുവദിച്ച പത്തുലക്ഷം രൂപയുമാണ്് ഈ അക്കൗണ്ടില്‍ നിക്ഷേപിക്കപ്പെട്ട വലിയതുകള്‍. സംസ്ഥാന പട്ടികജാതി- പട്ടിക വര്‍ഗ്ഗക്ഷേമസമിതി അനുവദിച്ച 8.25 ലക്ഷം രൂപയും ഇവര്‍ക്ക് ലഭിച്ചിട്ടുണ്ട്.വിവിധ സംഘടനകളും വ്യക്തികളും സംഭാവനയായി നല്‍കിയ തുകയും അക്കൗണ്ടിലേക്ക് എത്തിയിട്ടുണ്ട്.കെ പി സി സി പതിനഞ്ചുലക്ഷം രൂപ രാജേശ്വരിക്ക് കൈമാറിയിട്ടുണ്ട്.ഈ തുക പെരുമ്ബാവൂര്‍ അര്‍ബന്‍ ബാങ്ക് ശാഖയിലാണ് നിക്ഷേപിച്ചിട്ടുള്ളത്.രണ്ട് അക്കൗണ്ടുകളിലും നോമിനിയായി ദീപയുടെ പേരാണ് ചേര്‍ത്തിട്ടുള്ളത്.ഇതിന് പുറമേ പ്രമുഖ വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും സാമ്ബത്തീക സഹായവും ഇവര്‍ക്ക് ലഭിച്ചിട്ടുണ്ടെന്നാണ് പുറത്തായ വിവരം.ഇതേക്കുറിച്ചുള്ള കൃത്യമായ കണക്കുകളൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല

അതേസമയം, ജിഷാവധക്കേസില്‍ പലരും പാപ്പുവിനെ ഉപയോഗിച്ച്‌ നേട്ടമുണ്ടാക്കാന്‍ ശ്രമിച്ചിരുന്നു. ജിഷ വധക്കേസിന്റെ നടത്തിപ്പില്‍ സഹായിക്കാമെന്ന് വാഗ്ദാനം ചെയ്ത പലരും വഞ്ചിച്ചെന്ന് പാപ്പു തന്നെ ആരോപിച്ചിരുന്നു. പൊതു പ്രവര്‍ത്തകന്‍ ജോമോന്‍ പുത്തന്‍ പുരയ്ക്കല്‍, ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് പി.എം വേലായുധന്‍ എന്നിവര്‍ വഞ്ചിച്ചെന്നായിരുന്നുപാപ്പുവിന്റെ ആരോപണം.

ഇംഗ്ലീഷ് സ്റ്റേഡിയങ്ങളെ പോലും വെല്ലുന്ന ഭംഗിയുള്ള കളിക്കളത്തില്‍ ഇറങ്ങിയ സന്തോഷത്തില്‍ ഇന്ത്യന്‍ നായകന്‍…. പരമാവധി ഷെയര്‍ ചെയ്യുക…. നമ്മുടെ കൊച്ചു കേരളം ഇനിയും പ്രശസ്തിയാര്‍ജിക്കട്ടെ……

കേസ് നടത്തിപ്പിന് സഹായം വാഗ്ദാനം ചെയ്താണ് ഇരുവരും അടുത്ത് കൂടിയത്. എന്നാല്‍ പിന്നീട് ഫോണ്‍ വിളിച്ചാല്‍ പോലും പ്രതികരണമില്ലെന്നായിരുന്നു പാപ്പുവിന്റെ പരാതി. ഇതിനിടെ ജോമോന്‍ പുത്തന്‍ പുരയ്ക്കലിനെതിരെ പാപ്പു നല്‍കിയ ഹര്‍ജി പിന്‍വലിപ്പിക്കുകയും ചെയ്തു. ജിഷയുടെ പിതാവ് പ്രമുഖനായൊരു കോണ്‍ഗ്രസ് നേതാവാണെന്ന് പ്രചരിപ്പിച്ചത് അപകീര്‍ത്തിയുണ്ടാക്കി എന്ന് കാണിച്ചാണ് ജോമോനെതിരെ പാപ്പു രംഗത്ത് വരികയും ചെയ്തു.പി.എന്‍ വേലായുധന്റെ നേതൃത്വത്തില്‍ വാര്‍ത്താ സമ്മേളനം നടത്തിയ ശേഷം ബിജെപി നേതാക്കളെ കാണാനില്ലെന്നും പാപ്പു പറഞ്ഞിരുന്നു. ഇതോടെ പെരുമ്ബാവൂര്‍ കുറുപ്പംപടിയിലെ വീട്ടില്‍ തീര്‍ത്തും ഒറ്റയ്ക്കായി പാപ്പുവിന്റെ താമസം. സഹായികളെല്ലാം കൈവിട്ടതോടെ മരുന്ന് വാങ്ങാന്‍ പോലും നിവൃത്തിയില്ലായിരുന്നു.

പ്രായമായ തനിക്ക് സംരക്ഷണം നല്‍കേണ്ട ചുമതല ഭാര്യക്കും മകള്‍ക്കുമുണ്ടെന്ന പാപ്പു അവകാശപ്പെട്ടിരുന്നെങ്കിലും ഫലമുണ്ടായില്ല. ഒറ്റയാന്‍ ജീവിതത്തിനിടെയാണ് ചെറുകുന്നത്ത് ഫാമിന് സമീപം പാപ്പുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.അവസാനകാലത്തെങ്കിലും അല്‍പം സഹായം കുടുംബക്കാര്‍ എത്തിച്ചിരുന്നെങ്കില്‍ ഒരുമനുഷ്യജീവിയോടുള്ള കാരുണ്യമായി അത് കണക്കാക്കാമായിരുന്നു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*