ദിലീപിനെതിരായ ക്രിമിനല്‍ കേസ് നിലനില്‍ക്കുമോ? എന്തുകൊണ്ടാണ് മഞ്ജു വാര്യരുടെ സാക്ഷിമൊഴി നിര്‍ണായകമാകുന്നത്? കുറ്റം തെളിഞ്ഞാല്‍ ദിലീപിന്….

നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന്റെ പങ്ക് ദ്വീര്‍ഘകാലത്തെ അന്വേഷണത്തിന് ശേഷം അക്കമിട്ട് നിരത്തിക്കൊണ്ട് അന്വേഷണ സംഘം താരത്തിനെതിരായ കുറ്റപത്രം തയ്യാറാക്കി കഴിഞ്ഞു. ദിലീപിനെ കേസിലെ എട്ടാം പ്രതിയാക്കി കുറ്റപത്രം സമര്‍പ്പിച്ചത് ഇന്നലെയാണ്. അടുത്തകാലത്ത് കേരളം ഏറ്റവുമധികം ചര്‍ച്ച ചെയ്ത കേസ് എന്ന നിലയിലും ഇത്രയും വലിയൊരു കുറ്റകൃത്യത്തില്‍ സിനിമാ ലോകത്തെ സൂപ്പര്‍സ്റ്റാര്‍ തന്നെ അറസ്റ്റിലായി എന്നതുമാണ് കേസിന്റെ പ്രാധാന്യം വര്‍ദ്ധിപ്പിച്ചത്. ഇതോടെ ചന്ദ്രബോസ്, സൗമ്യ, ജിഷ കേസുകള്‍ക്ക് ശേഷം കേരള സമൂഹം ഒന്നടങ്കം ചര്‍ച്ച ചെയ്ത കേസായി ദിലീപ് വിഷയം മാറി.

വിവാഹത്തിന് മുമ്പായി ക്വട്ടേഷന്‍ നടപ്പാക്കണം; പദ്ധതിയിട്ടത് നടിയെ കൂട്ടബലാത്സംഗം ചെയ്യാന്‍ ; വാഹനത്തിനുള്ളില്‍ ഇതിനുള്ള സൗകര്യങ്ങള്‍ ഒരുക്കി…

സിനിമാ താരം എന്ന നിലയില്‍ കൊടിയ കൃത്യം പ്രവര്‍ത്തിച്ച ദിലീപിനെ അനുകൂലിച്ചു കൊണ്ട് നിരവധി പേര്‍ രംഗത്തു വന്നിരുന്നു. പ്രമുഖ സിനിമാ താരങ്ങള്‍ അടക്കം പരസ്യമായി താരത്തെ അനുകൂലിച്ച്‌ രംഗത്തെത്തി. സോഷ്യല്‍ മീഡിയയില്‍ പോലും ഇരയായ നടിയെ അവഹേളിച്ചും ദിലീപിനെ നിരപരാധിയാണെന്ന് വിധിയെഴുതിയും പ്രചണരം. ഇത്തരം പ്രചരണങ്ങള്‍ അടക്കം ചൂണ്ടിക്കാട്ടിയാണ് പൊലീസ് ദിലീപിനെതിരായ കുറ്റപത്രം തയ്യാറാക്കിയത്.

കുറ്റപത്രത്തില്‍ പ്രധാനമായും പറയുന്നത് ദിലീപ് നടിയെ ആക്രമിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയെന്നാണ്. ഇതില്‍ ഗൂഢാലോചനയാണ് ദിലീപിനെതിരായ പ്രധാന കുറ്റം. ഈ ഗൂഢാലോചന എങ്ങനെ പൊലീസും പ്രോസിക്യൂഷനും തെളിയിക്കും എന്നതിനെ ആശ്രയിച്ചാകും കേസിന്റെ ഭാവിയും. കേരളം വളരെ കാര്യമായി ചര്‍ച്ച ചെയ്ത കേസ് നിലനില്‍ക്കുമോ? ദിലീപ് ശിക്ഷിക്കപ്പെടുമോ? അങ്ങനെ സംഭവിച്ചാല്‍ തന്നെ എത്രകൊല്ലം ജയിലില്‍ കഴിയേണ്ടി വരും? ഇങ്ങനെ നിരവധി ചോദ്യങ്ങള്‍ കുറ്റപത്രം സമര്‍പ്പിച്ച വേളയില്‍ തന്നെ ഉയര്‍ന്നു കഴിഞ്ഞു.

സിംഹത്തെ പോലെ ഗര്‍ജിച്ചിരുന്നു അദ്ദേഹത്തിന്‍റെ കണ്ണുകള്‍ നിറയുന്നത് അന്നു ഞാന്‍ കണ്ടു… അദ്ദേഹത്തിന്‍റെ ശബ്ദം ഇടറിയിരുന്നു… അന്നാണ് അദ്ദേഹം പറഞ്ഞത് എനിക്ക് തോല്‍ക്കാന്‍ പറ്റില്ല, ഞാന്‍ നാടകം കളിക്കും ….

ഒരു ക്രിമിനല്‍ കേസ് നിലനില്‍ക്കണമെങ്കില്‍ പ്രധാനമായും രണ്ട് കാര്യങ്ങളാണ് വേണ്ടത്. നിയമത്തിന്റെ ഭാഷയില്‍ ആറ്റസ്റിയസും മെന്‍സ്റിയയെന്നും പറയും. ആറ്റസ്റിയസ് എന്നാല്‍ ഒരു കൃത്യം ഉണ്ടാവുക എന്നതാണ്. മെന്‍സ്റിയ എന്നാല്‍ അങ്ങനെ ചെയ്യാന്‍ ഇയാള്‍ക്ക് ഒരു ദുഷിച്ച മനസ് ഉണ്ടാവുക എന്നതാണ്. ഒരു ക്രമിനല്‍ കേസ് തെളിയിക്കണമെങ്കില്‍ ഇയാള്‍ക്ക് ഇങ്ങനെയൊരു ഈവിള്‍ ഇന്റന്‍ഷന്‍ ഉണ്ടെന്ന് തെളിയിക്കണം. ദിലീപിന് ഇവിള്‍ ഇന്റന്‍ഷന്‍ ഉണ്ടെന്ന് തെളിഞ്ഞുവെന്നാണ് പൊലീസിന്റെ കുറ്റപത്രം വ്യക്തമാക്കുന്നത്.

പല കാരണങ്ങളാല്‍ ദിലീപിന് നടിയോട് വ്യക്തിവിദ്വേഷം ഉണ്ടെന്നതാണ് പൊലീസ് പറയുന്നത്. ഇതേക്കുറിച്ച്‌ അറിവുള്ളത് മഞ്ജു വാര്യര്‍ക്കാണ്. അതുകൊണ്ട് തന്നെ ആ കാര്യങ്ങള്‍ മഞ്ജു വാര്യര്‍ പറഞ്ഞാല്‍ മാത്രമേ അതിന് നിയമ സാധ്യതയുള്ളു. അതുകൊണ്ടാണ് മഞ്ജു വാര്യരുടെ മൊഴിക്ക് ഇത്രയും പ്രാധാന്യം കൈവരുന്നതും. മഞ്ജു വാര്യരും പള്‍സര്‍ സുനിയും ദിലീപിനെതിരായ മൊഴിയില്‍ ഉറച്ചുനിന്നാല്‍ ഗൂഢാലോചന കുറ്റം തെളിയിക്കാന്‍ കഴിയും. ഇത് താരത്തിന് അഴിക്കുള്ളിലേക്കുള്ള വഴി തുറക്കുമെന്ന കാര്യവും ഉറപ്പാണ്.

ഡബ്ള്യുസിസിയും വനിതാ സംഘടനകള്‍ളും സ്ത്രീസുരക്ഷാ അപ്പോസ്തല ചേച്ചിമാരും എവിടെ? എല്ലാരുംകൂടി ഒന്ന് ഇറങ്ങിവന്ന് ഇതൊന്ന് പൊലിപ്പിക്ക്: ദിലീപിനെതിരായ കുറ്റപത്രം മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയതിനെതിരെ പൊട്ടിത്തെറിച്ചു അഡ്വ. സംഗീത ലക്ഷ്മണ..!!

ഈ കേസില്‍ പൊലീസ് അവരുടെ റോള്‍ നന്നായി ചെയ്തു കഴിഞ്ഞു എന്നു തന്നെ പറയാം. കാരണം കുറ്റപത്രത്തില്‍ ദിലീപിനെതിരെ അട്ടമിട്ടു നിരത്തി കൊണ്ടാണ് കാര്യങ്ങള്‍ ഓരോന്നും വിശദീകരിക്കുന്നത്. ഇനി പ്രോസിക്യൂഷന്റെ ചുമതലയാണ് നിയമപരമായി വിജയിപ്പിക്കേണ്ടത്. പ്രത്യക്ഷത്തില്‍ ഈ കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട ദിലീപ് നിരപരാധിയാണെന്ന് വിശ്വസിപ്പിക്കാന്‍ ബുദ്ധിമുട്ടാണ്. 30 ഓളം സാക്ഷികള്‍ സിനിമ ഫീല്‍ഡില്‍ നിന്ന് ഉള്ളതിനാല്‍ സിനിമ രംഗത്തെ ദിലീപിന്റെ സ്വഭാവവും പരിഗണിച്ചേക്കും.

കേസിന്റെ വിചാരണ വേഗത്തിലാക്കണമെന്നാണ് പ്രോസിക്യൂഷന്‍ ഇപ്പോള്‍ ആവശ്യം ഉയര്‍ത്തുന്നത്. കേസിലെ നിര്‍ണായക സാക്ഷികള്‍ മൊഴിമാറ്റുമോ എന്നതും ആശങ്കയാണ് ഈ ആവശ്യം ഉന്നയിക്കാന്‍ പ്രോസിക്യൂഷനെ പ്രേരിപ്പിക്കുന്നത്. സിനിമാ ബിസിനസ് രംഗത്തെ പ്രമുഖനായ വ്യക്തിയാണ് പ്രതിസ്ഥാനത്തുള്ളത് എന്നതും അട്ടിമറി സാധ്യതകള്‍ വര്‍ധിപ്പിക്കുന്നതാണ്. എന്തുതന്നെ ആയാലും ഇപ്പോഴത്തെ തെളിവിന്റെ സാഹചര്യം വെച്ച്‌ കുറഞ്ഞത് രണ്ട് വര്‍ഷമെങ്കിലും ദിലീപ് ശിക്ഷിക്കപ്പെടാനുള്ള സാധ്യതയുമുണ്ട്

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*