ജാമ്യവ്യസ്ഥയില്‍ ഇളവു തേടി ദിലീപ് ഹൈക്കോടതിയില്‍; പ്രധാന ആവശ്യം ഇതുമാത്രമാണ്….!

നടിയെ ആക്രമിച്ച കേസില്‍ ജാമ്യവ്യസ്ഥയില്‍ ഇളവു തേടി നടന്‍ ദിലീപ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. വിദേശത്ത് പോകാന്‍ പാസ്പോര്‍ട്ട് നല്‍കണമെന്നാണ് പ്രധാന ആവശ്യം. ദുബായില്‍ ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കുന്ന തന്റെ വ്യാപാര സ്ഥാപനത്തിന്റെ ഉദ്ഘാടനത്തില്‍ പങ്കെടുക്കാനാണ് വിദേശത്ത് പോകുന്നതെന്നാണ് വിശദീകരണം.

ഡി ജി പി ബെഹ്റയും എ ഡി ജി പി സന്ധ്യയും പ്രതിക്കൂട്ടില്‍! വിനയായത് സെന്‍കുമാറിന്‍റെ ആ പരിഹാസം…! മുന്‍ ഭാര്യയുടെ പ്രസ്താവന വളച്ചൊടിച്ചെന്നും ദിലീപ്….! തന്‍റെ ലക്ഷ്യം തുറന്നു പറഞ്ഞ് ജനപ്രിയന്‍…..

അതേസമയം, കേസില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ദിലീപ് സമര്‍പ്പിച്ച ഹര്‍ജിയില്‍ പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയ്ക്കും കേസിന്റെ അന്വേഷണച്ചുമതലയുള്ള എ.ഡി.ജി.പി ബി.സന്ധ്യയ്ക്കും നേരെ ഗുരുതര ആരോപണങ്ങളാണ് താരം ഉന്നയിച്ചിരിക്കുന്നത്. വ്യാജ തെളിവുകള്‍ സൃഷ്ടിച്ച്‌ തന്നെ കുടുക്കിയതിനു പിന്നില്‍ ഡി.ജി.പി ലോക്നാഥ് ബെഹ്റയും സന്ധ്യയുമാണെന്ന് 12 പേജുള്ള കത്തില്‍ ദിലീപ് ആരോപിക്കുന്നു.

ബെഹ്റയുടെ നിസംഗ നിലപാടുകളാണ് താന്‍ കേസില്‍ പ്രതിയാകുന്നതിന് ഇടയാക്കിയത്. കേസില്‍ കുടുക്കാന്‍ ശ്രമമുണ്ടെന്നറിഞ്ഞപ്പോള്‍ തന്നെ ഫോണിലൂടെയും നേരിട്ടും ഇ -മെയില്‍ വഴിയും ബെഹ്റയ്ക്ക് പരാതികള്‍ നല്‍കി. എന്നാല്‍ അദ്ദേഹം ഒരു നടപടിയും എടുത്തില്ല. ബെഹ്റ നീതിപൂര്‍വം പ്രവര്‍ത്തിച്ചിരുന്നുവെങ്കില്‍ കേസില്‍ താന്‍ പ്രതിയാവില്ലായിരുന്നുവെന്നും ദിലീപ് പറയുന്നു.

കഥ കേട്ട് ത്രില്ലടിച്ച മമ്മൂട്ടി: “ഈ സിനിമ എത്രയും പെട്ടന്ന് തുടങ്ങണം; അതോടെ ആവേശം കയറിയ മമ്മൂട്ടി തന്നെ നിര്‍മാണവും ഏറ്റെടുത്തു; ബാക്കിയെല്ലാം ജനുവരി 26ന്.!

അന്വേഷണം ശരിയായ രീതിയിലല്ല മുന്നോട്ടുപോകുന്നതെന്ന് മുന്‍ ഡി.ജി.പി ടി.പി. സെന്‍കുമാര്‍ പറഞ്ഞിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ നിലപാടുകള്‍ തെറ്റാണെന്ന് വരുത്തിത്തീര്‍ക്കാന്‍ തന്നെ പ്രതിയാക്കുകയായിരുന്നുവെന്നാണ് ദിലീപിന്റെ ആരോപണം.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*