ദിലീപിന് നടിയോടുള്ള പകയ്ക്ക് എട്ട് കാരണങ്ങള്‍ നിരത്തി 1452 പേജുള്ള കുറ്റപത്രം; മഞ്ജുവാര്യര്‍ പ്രധാന സാക്ഷിയായത് ഇങ്ങനെ

കൊച്ചിയില്‍ യുവ നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരെ പോലീസ് സമര്‍പ്പിച്ചത് 1452 പേജുള്ള അനുബന്ധ കുറ്റപത്രം. ദിലീപിന് നടിയോടുള്ള വ്യക്തിപരമായ പകയാണ് ആക്രമണത്തിനുള്ള കാരണമെന്ന് കുറ്റപത്രത്തില്‍ പറയുന്നൂ. പകയുണ്ടായത് ആദ്യ വിവാഹത്തിലെ തകര്‍ച്ചയില്‍ നിന്നാണ്. വിവാഹം തകര്‍ന്നതിനു പിന്നില്‍ ആക്രമിക്കപ്പെട്ട നടിയാണെന്ന് ദിലീപ് വിശ്വസിച്ചു. ദിലീപിന് നടിയോടു പകയുണ്ടാകാനുള്ള എട്ട് കാരണങ്ങളാണ് പോലീസ് അനുബന്ധ കുറ്റപത്രത്തില്‍ പറഞ്ഞിരിക്കുന്നത്. ഇത് തെളിയിക്കുന്നതിനാണ് ആദ്യഭാര്യ മഞ്ജുവാര്യരെ പ്രധാന സാക്ഷിയായി പോലീസ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ദിലീപിനെ കുടുക്കിയത് പ്രമുഖ രാഷ്ട്രീയ നേതാവ്; ഇരയായ നടി പീഡനം പ്രചരിപ്പിക്കുകയായിരുന്നു; വീണ്ടും ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി….

സിനിമ മേഖലയിലെ മറ്റ് അമ്ബത് പേര്‍ സാക്ഷികളാണ്. നടിയും ദിലീപും തമ്മില്‍ ലൊക്കേഷനിലും മറ്റ് പലയിടങ്ങളിലും വച്ച്‌ വാക്കുതര്‍ക്കമുണ്ടായി. പള്‍സര്‍ സുനിയും ദിലീപും മാത്രമാണ് ഗൂഢാലോചനയില്‍ പങ്കെടുത്തത്. മറ്റ് പ്രതികള്‍ക്ക് ഇതില്‍ പങ്കില്ല എന്നും കുറ്റപത്രത്തില്‍ പറയുന്നു.

അനുബന്ധ കുറ്റപത്രത്തില്‍ ദിലീപ് ഉള്‍പ്പെടെ 14 പ്രതികളാണുള്ളത്. രണ്ടു പേര്‍ മാപ്പുസാക്ഷികളാണ്. 33 രഹസ്യ മൊഴികള്‍. 450 ഓളം രേഖകള്‍, ഫോണ്‍ രേഖകള്‍, 386 സാക്ഷിമൊഴികള്‍ എന്നിവ കുറ്റപത്രത്തില്‍ ഉള്‍പ്പെടുന്നു. എട്ടാം പ്രതിയാണ് ദിലീപിന്. മുഖ്യപ്രതി പള്‍സര്‍ സുനിക്കെതിരായ എല്ലാ കുറ്റങ്ങളും ദിലീപിനെതിരെ ചുമത്തിയിട്ടുണ്ട്. ക്രിമിനല്‍ ഗുഢാലോചന, കൂട്ടമാനഭംഗം, തട്ടിക്കൊണ്ടുപോകല്‍, ദേഹോദ്രപമേല്‍പ്പിക്കല്‍ തുടങ്ങി 11 ഓളം വകുപ്പുകള്‍ പ്രകാരമുള്ള കുറ്റങ്ങളാണിവ.

തീവ്രത്തിന്‍റെ രണ്ടാം ഭാഗം വരുന്നു; ഇത്തവണ നായകന്‍ ദുല്‍ഖര്‍ അല്ല.. പകരമെത്തുന്നത് പൃഥ്വിരാജ്… ദുല്‍ഖറിനെ ഒഴിവാക്കിയതിനു പിന്നില്‍….

ജൂലായ് 10നാണ് ദിലീപ് അറസ്റ്റിലായത്. 125ാം ദിനത്തിലാണ് കുറ്റപത്രം സമര്‍പ്പിക്കുന്നത്. 85 ദിവസം റിമാന്‍ഡ് തടവുകാരനായി ജയിലില്‍ കിടന്ന ശേഷമാണ് ദിലീപ് ജാമ്യത്തിലിറങ്ങിയത്. ആദ്യം ദിലീപിനെ ഒന്നാം പ്രതിയാക്കുമെന്ന് റിപ്പോര്‍ട്ട് ഉണ്ടായിരുന്നുവെങ്കിലും ആദ്യകുറ്റപത്രത്തിലെ ഏഴ് പ്രതികളെ തന്നെ ഈ കുറ്റപത്രത്തിലും ആദ്യപ്രതികളാകുകയായിരുന്നു

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*